Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ട്രാമിന്...

ദുബൈ ട്രാമിന് അഞ്ചുവയസ്സ്

text_fields
bookmark_border
ദുബൈ ട്രാമിന് അഞ്ചുവയസ്സ്
cancel

ദു​ബൈ: ന​ഗ​ര​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ നി​ർ​ണാ​യ​ക​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ദു​ബൈ ട്രാ​മി​ന് അ​ഞ്ചു വ​യ​സ്സ്. സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഏ​റെ പ്രി​യ​ങ്ക​ര​മാ​യ ദു​ബൈ ട്രാ​മി​െ ൻറ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും സ്വ​ർ​ണ​ക്ക​ട്ടി​ക​ളു​മാ​ണ് ട്രാം ​യാ​ത്രി​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലെ റെ​യി​ൽ മാ​ർ​ഗ​ത്തി​ലു​ള്ള സ​ഞ്ചാ​ര​ത്തി​ന് ഇ​തു​വ​രെ​യാ​യി ദു​ബൈ ട്രാം ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് 28 മി​ല്യ​ൻ യാ​ത്ര​ക്കാ​രെ​ന്ന് ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു.

വി​ജ​യ​ക​ര​മാ​യ അ​ഞ്ചാം വ​ർ​ഷം പി​ന്നി​ടു​ന്ന ദു​ബൈ ട്രാ​മി​നെ പ​രാ​തി​ക​ൾ​ക്കി​ട​ന​ൽ​കാ​തെ​യു​ള്ള കു​തി​പ്പി​ന് വ​ഴി​യൊ​രു​ക്കു​ന്ന സെ​ർ​ക്കോ ക​മ്പ​നി ആ​ർ.​ടി.​എ പ്ര​ശം​സി​ച്ചു. കൃ​ത്യ​നി​ഷ്ഠ​യി​ലും സ്​​തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​ലും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് ഇ​തു​വ​രെ ട്രാം ​സ​ർ​വി​സ് ന​ട​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യു​ള്ള സേ​വ​ന മി​ക​വി​െൻറ പ​ട്ടി​ക‍യി​ൽ സ​മ​യ​ക്ലി​പ്ത​ത​യു​ടെ കാ​ര്യ​ത്തി​ൽ ദു​ബൈ ട്രാം ​സ്വ​ന്ത​മാ​ക്കി​യ​ത് 99.9 ശ​ത​മാ​നം സ്കോ​റാ​ണ്. സേ​വ​ന മി​ക​വി​ൽ ഫൈ​വ് സ്​​റ്റാ​ർ റേ​റ്റി​ങ്ങു​മു​ണ്ട് ദു​ബൈ ട്രാ​മി​ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story