Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമയമില്ലാതെ കനത്ത...

മയമില്ലാതെ കനത്ത പെയ്ത്ത്

text_fields
bookmark_border
മയമില്ലാതെ കനത്ത പെയ്ത്ത്
cancel
camera_alt??????? ???????? ?????????? ???????? ????????? ????????? ?????????

ദു​ബൈ: യു.​എ.​ഇ​യി​ൽ ഞാ​യ​റാ​ഴ്ച വ്യാ​പ​ക​മാ​യി ക​ന​ത്ത മ​ഴ പെ​യ്​​തു. പ്ര​ഭാ​ത​ത്തി​ലെ മൂ​ടി​ക്കെ​ട്ടി​യ അ ​ന്ത​രീ​ക്ഷ​ത്തി​നു​പി​ന്നാ​ലെ ക​ന​ത്തു പെ​യ്തു തു​ട​ങ്ങി​യ മ​ഴ ഉ​ച്ച​വ​രെ ശ​ക്തി​യാ​യി. ദു​ബൈ, അ​ബൂ​ദ​ബി, ഷ ാ​ർ​ജ എ​മി​റേ​റ്റു​ക​ളി​ലും വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലും ശ​ക്ത​മാ​യി​ത​ന്നെ മ​ഴ പെ​യ്തു. ഇ​ടി​മി​ന്ന​ലോ​ടു​ക ൂ​ടി​യാ​യി​രു​ന്നു മ​ഴ ക​ന​ത്ത​ത്. അ​ബൂ​ദ​ബി​യി​ൽ ക​ന​ത്ത കാ​റ്റോ​ടു​കൂ​ടി​യാ​യി​രു​ന്നു മ​ഴ​യു​ടെ വ​ര​വ്. റോ​ഡു​ക​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്. മി​ക്ക​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​ക​ളു ​മു​ണ്ട്. ക​ന​ത്ത കാ​റ്റി​ൽ അ​ബൂ​ദ​ബി​യി​ലെ ബ്രി​ട്ടീ​ഷ് എം​ബ​സി​ക്ക് പി​ന്നി​ലെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്ക ു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ക്രെ​യി​ൻ വീ​ണു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച ു. അ​ബൂ​ദ​ബി കോ​ർ​ണി​ഷി​ന് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കാ​റി​ന് മു​ക​ളി​ൽ വി​ള​ക്കു​കാ​ൽ ത​ക​ർ​ന്നു​വീ​ണ് കാ​റി​നും കേ​ടു​പ​റ്റി.

കാ​റ്റും മ​ഴ​യും കൂ​ടു​ത​ല്‍ നാ​ശം​വി​ത​ച്ച​ത് അ​ല്‍ഐ​നി​ലും ഫു​ജൈ​റ​യി​ലു​മാ​യി​രു​ന്നു. അ​ൽ​ഐ​നി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ നി​ര​വ​ധി ഇൗ​ത്ത​പ്പ​ഴ മ​ര​ങ്ങ​ൾ നി​ലം​പൊ​ത്തി. മ​ര​ങ്ങ​ള്‍ വീ​ണ് വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍ന്നു. റോ​ഡി​ലേ​ക്ക് വീ​ണ മ​ര​ങ്ങ​ള്‍ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി. ദു​ബൈ ന​ഗ​ര​ത്തി​ലും ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് വൈ​കീ​ട്ട്​ മി​ക്ക​യി​ട​ത്തും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ട്ടു. മ​ഴ ല​ഭി​ക്കാ​നാ​യി ക്ലൗ​ഡ് സീ​ഡി​ങ് ന​ട​ത്തി​യ​തി​െൻറ ഫ​ല​മാ​യാ​ണ് മ​ഴ ക​ന​ത്ത​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍ന്ന് രാ​ജ്യ​ത്തെ മി​ക്ക എ​യ​ര്‍പോ​ര്‍ട്ടു​ക​ളി​ല്‍നി​ന്നും വി​മാ​ന​സ​ര്‍വി​സ് താ​ളം​തെ​റ്റി. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. യു.​എ.​ഇ​യി​ൽ ഇ​ന്നും യെ​ല്ലോ അ​ല​ര്‍ട്ട് തു​ട​രും.

കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ഡ്രെ​യ്​​നേ​ജു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ഉ​ച്ച ക​ഴി​ഞ്ഞ് മ​ഴ​ക്ക് ശ​മ​ന​മാ​യ​തോ​ടെ ക​ട​ക​ളി​ൽ നി​ന്നും മ​റ്റും വെ​ള്ളം പു​റ​ത്തേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ൾ. ക​ന​ത്ത മ​ഴ ഇ​ന്നും തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി‍യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഷോ​പ്പി​ങ് കേ​ന്ദ്ര​മാ​യ ദു​ബൈ മാ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. ചി​ല​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് മാ​ളി​െൻറ ഒ​രു ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, മാ​ളി​െൻറ പ്ര​വ​ര്‍ത്ത​ന​ത്തെ ചോ​ര്‍ച്ച ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ത്വ​രി​ത​ഗ​തി​യി​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​തോ​ടെ വ​ള​രെ വേ​ഗ​ത്തി​ൽ​ത​ന്നെ ദു​ബൈ മാ​ൾ പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി. സാ​ധാ​ര​ണ​രീ​തി​യി​ൽ ത​ന്നെ മാ​ളി​െൻറ പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ച്ച​താ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ പ്ര​ശ്ന​പ​രി​ഹാ​രം ന​ട​ത്തി​യ​താ​യും എ​മ്മാ​ർ വ​ക്താ​വ് അ​റി​യി​ച്ചു.

മ​ഴ ക​ന​ത്ത​തി​നെ തു​ട​ർ​ന്ന് എ​മി​റേ​റ്റ്സി​ലെ പ​ല സ്കൂ​ളു​ക​ളും ഭാ​ഗി​ക​മാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. അ​ധ്യ​യ​നം തു​ട​ങ്ങി​യ​തി​നു​പി​ന്നാ​ലെ ക്ലാ​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ച സ്കൂ​ൾ അ​ധി​കൃ​ത​ർ പ​ഠ​നം നി​ർ​ത്തി​യ​താ​യും എ​ന്നാ​ൽ, കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നു​മു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ ര​ക്ഷി​താ​ക്ക​ൾ​ക്ക് കൈ​മാ​റി. അ​സ്ഥി​ര കാ​ലാ​വ​സ്ഥ മാ​റു​ന്ന മു​റ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ ബ​സു​ക​ളി​ൽ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഫു​ജൈ​റ മേ​ഖ​ല​യി​ലെ പ​ല സ്കൂ​ളു​ക​ളും ക​ന​ത്ത​മ​ഴ കാ​ര​ണം പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. ഏറെ നേരം കനത്തുപെയ്ത മഴയിൽ എന്നാൽ, അനിഷ്്ട സംഭവങ്ങളൊന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പുലര്‍ച്ചതന്നെ തുടങ്ങിയ മഴ ഏതാണ്ട് 11 മണി വരെ നീണ്ടു. ഇടക്ക് ശക്തിയാർജിക്കുന്ന രീതി‍യിലായിരുന്നു പെയ്ത്ത്. വരും ദിവസങ്ങളിലും മഴ തുടരുവാനാണ് സാധ്യത. മേഘാവൃതമായ ആകാശമാണ് എങ്ങും കാണുന്നത്.

റോ​ഡ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു
മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡ് വെ​ള്ള​ത്തി​ല​മ​ർ​ന്ന​തോ​ടെ ദു​ബൈ, ഷാ​ർ​ജ എ​മി​റേ​റ്റു​ക​ളി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലു​ൾ​പ്പെ​ടെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. മ​ഴ ക​ന​ത്തോ​ടെ റോ​ഡു​ക​ളി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് കു​ടു​ങ്ങി​ക്കി​ട​ന്ന​ത്. വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നു​ക​ളി​ൽ വെ​ള്ളം ക​യ​റി പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തും ഗ​താ​ഗ​ത​ക്കു​ര​ക്ക് രൂ​ക്ഷ​മാ​ക്കി. ജ​ങ്​​ഷ​നു​ക​ളി​ലും സി​ഗ്ന​ൽ പോ​യ​ൻ​റു​ക​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തോ​ടെ വ​ള​രെ സ​മ​യ​മെ​ടു​ത്താ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ട്ടു നീ​ങ്ങാ​നാ​യ​ത്. മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ റോ​ഡ് ഗ​താ​ഗ​ത​ക്കു​രി​ക്കി​ല​മ​ർ​ന്ന​പ്പോ​ൾ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി ദു​ബൈ പൊ​ലീ​സും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ശൈ​ഖ് സാ​യി​ദ് റോ​ഡ്, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡ്, എ​മി​റേ​റ്റ്സ് റോ​ഡ്, മ​റ്റു റോ​ഡു​ക​ളി​ലും യാ​ത്ര ചെ​യ്യു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ബൈ പൊ​ലീ​സ് ട്വീ​റ്റു​ക​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ര​യി​ലും ക​ട​ലി​ലും വ്യോ​മ​മാ​ർ​ഗ​ത്തി​ലും ഗ​താ​ഗ​തം വ​ള​രെ ദു​സ്സ​ഹ​മാ​യി. ജു​മൈ​രി​യ വി​ല്ലേ​ജ് സ​ർ​ക്ക്ൾ, അ​ൽ ബ​ർ​ഷ 1, അ​ൽ സു​ഫു​ഹ്, ദേ​ര ക്ലോ​ക്ക് ട​വ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​റ്റു നി​ര​വ​ധി റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ ഏ​റെ നേ​ര​മാ​ണ് കു​രു​ക്കി​ലാ​യ​ത്.

മ​ഴ വ്യോ​മ​ഗ​താ​ഗ​തം മു​ട​ക്കി വി​മാ​ന​ങ്ങ​ൾ വൈ​കി
രാ​ജ്യ​ത്തു​ട​നീ​ളം ഞാ​യാ​റാ​ഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ യു.​എ.​ഇ​യി​ലെ മി​ക്ക വി​മാ​ന​സ​ർ​വി​സു​ക​ളും താ​ളം​തെ​റ്റി. ശ​ക്തി​പ്പെ​ട്ട മ​ഴ ദു​ബൈ അ​ന്താ​രാ​ഷ്്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ച്ചു. മ​ഴ​യെ തു​ട​ർ​ന്നു​ള്ള പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് വി​മാ​ന​ങ്ങ​ൾ വൈ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ അ​ധി​കൃ​ത​ർ, ഷെ​ഡ്യൂ​ളി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ കൃ​ത്യ​മാ​യി വെ​ബ്സൈ​റ്റു​ക​ളി​ൽ ന​ൽ​കി​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​ട്ട ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ച്ച​ത്.

ഇ​ന്നും ജാ​ഗ്ര​ത തു​ട​ര​ണം
തി​ങ്ക​ളാ​ഴ്ച​യും ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ഴ​പെ​യ്തു കു​തി​ർ​ന്ന റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള ഡ്രൈ​വി​ങ്ങി​ൽ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പൊ​ലീ​സും സി​വി​ൽ ഡി​ഫ​ൻ​സും മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഡ്രൈ​വ് ചെ​യ്യു​ന്ന​വ​ർ പോ​കു​ന്ന സ്ഥ​ല​ത്തെ സ്ഥി​തി​ഗ​തി​ക​ൾ മ​ന​സ്സി​ലാ​ക്കി മാ​ത്രം മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും വേ​ഗം കു​റ​ച്ച് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പ​ര​മാ​വ​ധി എ​ടു​ക്കാ​വു​ന്ന സ്പീ​ഡ് 80 കി.​മീ ആ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. മ​ഴ​യ​ത്തു​ള്ള ഡ്രൈ​വി​ങ്ങി​ൽ ഓ​വ​ർ​ടേ​ക്കി​ങ്ങും പെ​ട്ടെ​ന്നു​ള്ള ലൈ​ൻ മാ​റ്റ​വും ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. വെ​ള്ളം ക​യ​റി​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. മാ​ത്ര​മ​ല്ല, വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ത്തു​കൂ​ടി ഡ്രൈ​വി​ങ് പാ​ടി​ല്ല. അ​സ്ഥി​ര കാ​ലാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ളും ഔ​ട്ടി​ങ്ങു​ക​ളും പാ​ടേ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ പൂ​ർ​വ​സ്ഥി​തി​യി​ലാ​കു​ന്ന​തു​വ​രെ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story