Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആവേശമായി ദുബൈ റൺ

ആവേശമായി ദുബൈ റൺ ഇന്ന്

text_fields
bookmark_border
ആവേശമായി ദുബൈ റൺ ഇന്ന്
cancel

ദു​ബൈ: ഇ​ട​ത​ട​വി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ ഇ​ര​മ്പി​യാ​ർ​ക്കു​ന്ന ശൈ​ഖ് സാ​യി​ദ് റോ​ഡ് വെ​ള്ളി​യാ​ഴ്​​ച കാ​യ ി​ക​പ്രേ​മി​ക​ളാ​ൽ നി​റ​ഞ്ഞു​ക​വി​യും. മി​ക​ച്ച ആ​രോ​ഗ്യ​ത്തി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​ന്ന​തി​നാ​യി ന​ഗ​ര ​ത്തി​ൽ തു​ട​ക്ക​മി​ട്ട ദു​ബൈ ഫി​റ്റ്ന​സ് ച​ല​ഞ്ചി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഏ​റ്റ​വും വ​ലി​യ മ​ത്സ​രം ദു​ബ ൈ റ​ൺ 30x30 ആ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യാ​ണ് ന​ഗ​ര​ത്ത ി​ൽ ച​രി​ത്ര​മാ​കു​ന്ന ദു​ബൈ റ​ണ്ണി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. ദു​ബൈ ന​ഗ​രം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന മ​റ്റൊ​രു ച​രി​ത്ര​മാ​ക്കി മാ​റ്റാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. അ​ഞ്ച് കി​ലോ​മീ​റ്റ​ർ ഫ​ൺ റ​ണ്ണും 10 കി.​മീ റ​ണ്ണു​മാ​ണ് ദു​ബൈ റ​ൺ 30x30 പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 10 കി.​മീ ഓ​ട്ടം 6.30ന് ​തു​ട​ങ്ങും.

അ​ഞ്ച് കി.​മീ ഫ​ൺ റ​ൺ 6:45 ആ​രം​ഭി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ആ​റ്​ മ​ണി​ക്ക​കം സ്​​റ്റാ​ർ​ട്ടി​ങ് പോ​യ​ൻ​റി​ൽ എ​ത്ത​ണം. ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സ​െൻറ​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച്​ ന​ഗ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തി തു​ട​ങ്ങി​യി​ട​ത്തു ത​ന്നെ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് മ​ത്സ​രം ക്ര​മീ​ക​രി​ക്കു​ന്ന​ത്. 10 കി​ലോ​മീ​റ്റ​ർ ഓ​ട്ടം ഫി​നാ​ൻ​ഷ്യ​ൽ സ​െൻറ​ർ റോ​ഡു​വ​ഴി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ബോ​ളി​വാ​ർ​ഡി​ലേ​ക്കും അ​തു​വ​ഴി ഹാ​പ്പി​നെ​സ് സ്ട്രീ​റ്റി​ലൂ​ടെ വേ​ൾ​ഡ് ട്രേ​ഡ് സ​െൻറ​റി​ലെ​ത്തി അ​വ​സാ​നി​ക്കും. ശൈ​ഖ് സാ​യി​ദ് റോ​ഡി​ലെ അ​തേ വ​ഴി​യി​ലൂ​ടെ അ​ഞ്ചു​കി​ലോ​മീ​റ്റ​ർ മ​ത്സ​ര​ത്തി​ലെ താ​ര​ങ്ങ​ളും കു​തി​ക്കു​ക. ഡി.​ഐ.​എ​ഫ്.​സി​യു​ടെ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ ക​ട​ന്ന് മു​ടി​പ്പി​ൻ വ​ള​വ് തി​രി​ഞ്ഞ് എ​മി​റേ​റ്റ്‌​സ് ട​വ​ർ വ​ഴി ഹാ​പ്പി​നെ​സ് സ്ട്രീ​റ്റി​ലൂ​ടെ വേ​ൾ​ഡ് ട്രേ​ഡ് സ​െൻറ​റി​ൽ അ​ഞ്ചു​കി​ലോ​മീ​റ്റ​ർ അ​വ​സാ​നി​ക്കും. 2.5 ല​ക്ഷം പേ​ർ ദു​ബൈ റ​ണ്ണി​ൽ അ​ണി​നി​ര​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ദു​ബൈ റ​ൺ സം​ബ​ന്ധി​ച്ച സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ മി​ക​വു​റ്റ ഗ്രാ​ഫി​ക്സു​ക​ൾ സ​ഹി​തം ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ദു​ബൈ മീ​ഡി​യ​യും ഫി​റ്റ്ന​സ് ച​ല​ഞ്ച് സം​ഘാ​ട​ക​രും പു​റ​ത്തു​വി​ട്ടി​രു​ന്നു. കാ​യി​ക​രം​ഗ​ത്ത് ച​രി​ത്ര​മെ​ഴു​തു​ന്ന ദു​ബൈ റ​ണ്ണി​ന് അ​ത്​​ല​റ്റു​ക​ൾ​ക്കും കാ​യി​ക​പ്രേ​മി​ക​ൾ​ക്കും സു​ഗ​മ​മാ​യി എ​ത്തി​ച്ചേ​രു​ന്ന​തി​ന് നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ദു​ബൈ റ​ൺ പ്ര​മാ​ണി​ച്ച് മെ​ട്രോ സ​ർ​വി​സ് പു​ല​ർ​ച്ചെ 4.30ന്​ ​ആ​രം​ഭി​ക്കും. ആ​ർ.​ടി.​എ ബ​സു​ക​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് പ്ര​ത്യേ​ക ഷ​ട്ട്ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. സ്​​റ്റാ​ർ​ട്ടി​ങ്​ പോ​യ​ൻ​റി​ൽ എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​മു​ണ്ട്. 7400 വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ദു​ബൈ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​ർ - 1600, ട്രേ​ഡ് സ​െൻറ​ർ 2- 1500, ശൈ​ഖ് റാ​ഷി​ദ് ട​വ​ർ - 1000 വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​നാ​വും. സ​ബീ​ൽ ര​ണ്ടി​ൽ പ​ബ്ലി​ക് പാ​ർ​ക്കി​ങ് സൗ​ക​ര്യ​മു​ണ്ട്. മൂ​ന്ന് ഏ​രി​യ​ക​ളി​ലാ​യി 3000 വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നാ​കും. ശൈ​ഖ് സാ​യി​ദ് റോ​ഡി​ൽ പു​തു​ച​രി​ത്ര​മെ​ഴു​തു​ന്ന ദു​ബൈ റ​ണ്ണി​ന് ദു​ബൈ മെ​ട്രോ സ്പെ​ഷ​ൽ സ​ർ​വി​സൊ​രു​ക്കും. ദു​ബൈ റ​ണ്ണി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ്​​റ്റാ​ർ​ട്ടി​ങ് പോ​യ​ൻ​റാ​യ വേ​ൾ​ഡ് ട്രേ​ഡ് സ​െൻറ​റി​ൽ എ​ളു​പ്പ​ത്തി​ലെ​ത്തു​ന്ന​തി​നാ​ണ് സ​ർ​വി​സ് സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തെ​ന്ന് ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story