നാട്ടിലേക്ക് മടങ്ങാനാവാതെ കണ്ണൂർ സ്വദേശി ദുരിതത്തിൽ
text_fieldsഷാർജ: കമ്പനിയുടമ തടഞ്ഞു വെച്ച പാസ്പോർട്ട്, നിയമ ഇടപെടലിലൂടെ തിരികെ ലഭിച്ചെങ്കി ലും വ്യാജ പരാതി മൂലം നാടണയാനാകെ കണ്ണൂർ സ്വദേശി ദുരിതത്തിൽ. കണ്ണൂർ പാപ്പിനിശ്ശേരി ബോ ട്ട് ജെട്ടി സ്വദേശി മുജീബ് റഹ്മാനാണ് കമ്പനിയുടെ പകവീട്ടലിനിരയായി പ്രവാസഭൂമിയി ൽ നരകിക്കുന്നത്. ഷാർജ നാഷണൽ പെയിൻറ്സിനു സമീപം കോഴിക്കോട് വടകര സ്വദേശിയുടെ ഉടമ സ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ 2010 മുതൽ ഒമ്പതുവർഷത്തോളം ജോലി നോക്കിയിരുന്നു മുജ ീബ് റഹ്മാൻ. കമ്പനിക്കായി ആത്മാർത്ഥമായി ജോലിചെയ്തുവരികയായിരുന്ന തനിക്ക് ലീവ് സാലറിയോ നാട്ടിലേക്കുള്ള ടിക്കറ്റോ കമ്പനി നൽകാറില്ലായിരുന്നു, മാത്രമല്ല വിസയുടെ ചിലവും സ്വന്തം ശമ്പളത്തിൽ നിന്നും ഈടാക്കുകയായിരുന്നു പതിവെന്നും മുജീബ് പറയുന്നു.
ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള യാതൊരു വിധ പുരോഗതിയുമില്ലാത്തതിനാൽ അവിടെ നിന്ന് ജോലി നിർത്താൻ തീരുമാച്ച് കമ്പനി മാനേജരോട് ഇതറിയിക്കുകയും നിയമപരമായി ലഭിക്കേണ്ട ഇതുവരെയുള്ള സർവീസ് അലവൻസ്, ലീവ് അലവൻസ്, നാട്ടിലേക്കുള്ള ടിക്കറ്റ് മുതലായവകൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യാതൊരുവിധ ആനുകൂല്യങ്ങളും അവകാശങ്ങളും നൽകാൻ സാധ്യമല്ല എന്നായിരുന്നു കമ്പനി അധികൃതരുടെ നിലപാട്.
തുടർന്ന് ഒമ്പതുവർഷം ജോലി ചെയ്തതിനുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കാൻ ലേബർ ഡിപ്പാർട്മെൻറിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസിനൊടുവിൽ ഒമ്പതുവർഷം മുജീബിെൻറ സർവീസ് അലവൻസായി 28000 ദിർഹമും നാട്ടിലേക്കുള്ള ടിക്കറ്റും നൽകാൻ കോടതിയുടെ ഉത്തരവിടുകയും ചെയ്തു. എന്നാൽ കമ്പനി നഷ്ടപരിഹാരം നൽകാൻ കൂട്ടാക്കാതെ കോടതിയിൽ അപ്പീൽ നൽകി. മുജീബിെൻറ ശമ്പളത്തിൽ നിന്നും ഈടാക്കി നൽകിയിരുന്ന വിസയുടെയും ടിക്കറ്റിെൻറയും ചെലവുകളുടെ രസീതുകൾ കാണിച്ച് വിസയും ടിക്കറ്റും സൗജന്യമായി നല്കാറുണ്ടെന്ന് കാണിക്കുന്ന വ്യാജ രേഖകൾ സമർപ്പിക്കുകയായിരുന്നു. അങ്ങനെ കോടതി അലവൻസ് ഇനത്തിൽ നല്കാൻ വിധിച്ച 28000 ദിർഹം വെറും 7000 ദിർഹമാക്കി ചുരുക്കുകയും നാട്ടിലേക്കുള്ള ടിക്കറ്റ് നല്കാൻ വിധിക്കുകയും ചെയ്തു. അങ്ങനെ 7000 ദിർഹംസും ടിക്കറ്റും നൽകുകയും പാസ്പോർട്ട് എയർപോർട്ടിൽ എത്തിക്കാമെന്ന് കമ്പനി അധികൃതർ വാക്ക് നൽകുകയും ചെയ്തു.
കിട്ടിയ കാശും കൊണ്ട് ടിക്കറ്റിലുള്ള തിയ്യതിക്ക് നാട്ടിൽ പോവാൻ എല്ലാവിധ സന്നാഹങ്ങളുമായി ദുബായ് എയർപോർട്ടിലെത്തിയ മുജീബ് പാസ്സ്പോർട്ടിനായി കമ്പനി അധികൃതരെ ബന്ധപ്പെട്ടപ്പോൾ, അത് നൽകാതെ തനിക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും പോലീസ് സ്റ്റേഷനിൽ ഹാജരാവാനും ആവശ്യപ്പെടുകയാണുണ്ടായത്.
നാട്ടിലേക്ക് മടങ്ങാനാവാതെ നിസ്സഹനായ മുജീബ് തനിക്കെതിരെ വല്ല കേസുകളുമുണ്ടോ എന്ന് കോടതികളിലും പോലീസ് സ്റ്റേഷനുകളിലും അന്വേഷിച്ചപ്പോൾ കമ്പനി അധികൃതർ കള്ളം പറഞ്ഞാണ് യാത്ര മുടക്കിയതെന്ന് ബോധ്യപ്പെടുകയും ചെയ്തു. കമ്പനിക്കെതിരെ ലേബർ കേസ് കൊടുത്തതിനാൽ പാസ്സ്പോർട്ട് തരില്ലെന്നായിരുന്നു ലഭിച്ച പ്രതികരണം.
തുടർന്ന് സാമൂഹ്യ പ്രവർത്തകനായ സലാം പാപ്പിനിശ്ശേരി ഇടപെട്ട് സംസാരിച്ചെങ്കിലും അനുകൂല നടപടി കാണാത്തതിനാൽ കമ്പനിക്കെതിരെയും കമ്പനി സ്പോൺസറായ യു.എ.ഇ സ്വദേശിനിക്കെതിരെയും കമ്പനിയുടമസ്ഥനെതിരെയും ഷാർജ അതിവേഗ കോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർന്നാണ് കോടതി ഇടപെടലിലൂടെ പാസ്സ്പോർട്ട് തിരികെ ലഭിക്കുന്നത്. കോടതി ഉത്തരവ് പ്രകാരം ആനുകൂല്യങ്ങളും പാസ്പോർട്ടും വാങ്ങാൻ പോയപ്പോൾ കമ്പനി അധികൃതരെ ഭീഷണിപ്പെടുത്തിയെന്ന പേരിൽ മുജീബിനെതിരെ കമ്പനി ക്രിമിനൽ കേസ് നൽകിയതിനാൽ യു.എ.ഇ വിട്ടുപോകാനാവാത്ത അവസ്ഥയിലാണ് ഇപ്പോൾ ഇൗ പ്രവാസി. മുജീബിനെതിരെ നൽകിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും ഭക്ഷണത്തിനു പോലും വകയില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ എങ്ങനെ കേസ് നടത്തുമെന്ന ആശങ്കയിലാണ് ഇൗ പ്രവാസിയെന്നും സാമൂഹ്യ പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
