മലയാളസിനിമയില്‍ വിവേചനമുണ്ടെന്നത് തെറ്റായ പ്രചാരണം –ടൊവിനോ തോമസ്
text_fieldsഷാര്‍ജ: മലയാളസിനിമയില്‍ വിവേചനമുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും വ്യക്തിഗ തമായ തോന്നലുകളില്‍നിന്നും മനോഭാവങ്ങളില്‍നിന്നും ഉടലെടുക്കുന്ന തെറ്റിദ്ധാരണയ ാണതെന്നും നടൻ ടൊവിനോ തോമസ്.
ആളുകളുടെ അപകര്‍ഷതാബോധവും അഹംഭാവവും ഇത്തരം ത ോന്നലുകള്ക്ക് കാരണമാകുന്നുണ്ടെന്നും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സംസാരിക്കവെ ടൊവിനോ പറഞ്ഞു.മലയാളസിനിമ അതിവേഗം ചലിക്കുകയാണ്. ധാരാളം പുതിയ പ്രതിഭകളെ ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയും. മനസ്സില്‍ തട്ടുന്ന വൈകാരികാംശമുള്ള തിരക്കഥകളാണ് അഭിനയിക്കാനായി തെരഞ്ഞെടുക്കുന്നത്. മലയാളസിനിമയിലെ തന്നെക്കാള്‍ മുതിര്‍ന്നവരാണ് പ്രചോദനം.
കോയമ്പത്തൂരില്‍ പഠിക്കുന്ന അവസരത്തില്‍, പുതിയ താമസസ്ഥലത്തുനിന്ന് കളഞ്ഞുകിട്ടിയ, ഒ.വി. വിജയെൻറ ഖസാക്കിെൻറ ഇതിഹാസമാണ് വായനയിലേക്ക് തന്നെ കൈപിടിച്ചുയര്‍ത്തിയത്. എഴുത്തുകാരില്‍, ഖാലിദ് ഹൊസെയ്നിയെ ഏറെ ഇഷ്ടമാണ്.
പുസ്തകം തുറന്ന് വായിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി മറ്റേത് സാങ്കേതികവിദ്യ ഉപയോഗിച്ച് വായിച്ചാലും ലഭിക്കില്ലെന്ന് ടൊവിനോ പറഞ്ഞു. ടൊവിനോ മുഖ്യവേഷമിട്ട ‘ലൂക്ക’,‘ആൻഡ് ദ ഓസ്കര് ഗോസ് ടു’ എന്നീ സിനിമകളുടെ തിരക്കഥകളുടെയും, കെ. സുരേഷ് രചിച്ച ‘നക്ഷത്രങ്ങള്‍ പറയാന്‍ ബാക്കി വച്ചത്’ എന്ന പുസ്തകത്തിെൻറയും പ്രകാശനം ഇതോടൊപ്പം നടന്നു. എഴുത്തുകാരന് കെ.ബി. മോഹന്‍കുമാര്‍, സംവിധായകന് സലിം അഹമ്മദ്, നാന എഡിറ്റര്‍ കെ. സുരേഷ്, ലിപി അക്ബര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗോള്‍ഡ് എഫ്.എമ്മിലെ വൈശാഖും മീരനന്ദനും അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
