ആഗോള എണ്ണ, വാതകശേഖര രാജ്യങ്ങളിൽ യു.എ.ഇ ആറാം സ്ഥാനത്ത്
text_fieldsഅബൂദബി: ഏഴു ബില്യൺ ബാരൽ അസംസ്കൃത എണ്ണയുടെ പുതിയ ഹൈഡ്രോകാർബൺ ശേഖരം അബൂദബിയി ൽ കണ്ടെത്തിയതോടെ ആഗോള എണ്ണ, വാതകശേഖര രാജ്യങ്ങളിൽ യു.എ.ഇ ആറാം സ്ഥാനത്തെത്തി. അബൂദബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) ആസ്ഥാനത്ത് നടന്ന സുപ്രീം പെട്രോളിയം കൗൺസിൽ യോഗത്തിലാ ണ് ഔദ്യോഗിക വെളിപ്പെടുത്തൽ.
ഏഴു ബില്യൺ ബാരൽ അസംസ്കൃത എണ്ണയും 58 ട്രില്യൺ സ്റ്റ ാൻഡേഡ് ക്യുബിക് അടി പരമ്പരാഗത വാതക സമ്പത്തുമുള്ളതാണ് പുതിയ ഹൈഡ്രോകാർബൺ ശേഖരമെന്നും സുപ്രീം പെട്രോളിയം കൗൺസിൽ യോഗം വെളിപ്പെടുത്തി. യു.എ.ഇയിലെ അസംസ്കൃത എണ്ണയുടെ മൊത്തം കരുതൽ ശേഖരം 105 ബില്യൺ ബാരലും 273 ട്രില്യൺ ക്യുബിക് അടി പരമ്പരാഗത വാതകവുമാണ്.അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറും സുപ്രീം പെട്രോളിയം കൗൺസിൽ വൈസ് ചെയർമാനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സുപ്രീം പെട്രോളിയം കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
യു.എ.ഇയുടെ സാമ്പത്തിക അഭിലാഷങ്ങൾ പ്രാപ്തമാക്കുന്നതിൽ അഡ്നോക് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും തന്ത്രപരമായ പങ്കാളിത്തത്തിലൂടെയും നിക്ഷേപ സമീപനത്തിലൂടെയും യു.എ.ഇയിലേക്ക് വിദേശ നിക്ഷേപം എത്തിക്കാനുള്ള അഡ്നോക്കിെൻറ ശ്രമങ്ങളെ സുപ്രീം പെട്രോളിയം കൗൺസിൽ അംഗീകരിച്ചതായും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യോഗത്തിൽ പറഞ്ഞു.2016 മുതൽ 3200ലേറെ ഇമറാത്തി പൗരന്മാരെ അഡ്നോക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഈ വർഷാവസാനത്തോടെ 1258 പേരെക്കൂടി പുതുതായി നിയമിക്കും.
600ഓളം പേർ അഡ്നോക് സ്കോളർഷിപ്പോടെ വിദേശത്ത് പഠനം പൂർത്തിയാക്കിയവരാണ്. ഏതാനും വർഷത്തിനകം മൂവായിരത്തിലധികം ഇമറാത്തി പൗരന്മാരെ പുതുതായി റിക്രൂട്ട് ചെയ്യും. സഹമന്ത്രിയും അഡ്നോക് ഗ്രൂപ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ സുപ്രീം പെട്രോളിയം കൗൺസിൽ പദ്ധതികൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
