മൂന്നാം നിലയിലെ പാർക്കിങ്ങിൽനിന്ന് കാർ താഴേക്കു പതിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
text_fieldsദുബൈ: കെട്ടിടത്തിെൻറ മൂന്നാം നിലയിലെ പാർക്കിങ്ങിൽനിന്ന് കാർ നിയന്ത്രണം വിട്ട് താഴേക്കുമറിഞ്ഞ് ഡ്രൈവർ മരിച്ചു. ദുബൈ എയർപോർട്ട് കാർഗോ വില്ലേജിലെ പാർക്കിങ് കെട്ടിടത്തിൽ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിെൻറ മൂന്നാം നിലയിലെ പാർക്കിങ്ങിലെത്തിയ കാർ റിവേഴ്സ് എടുത്ത് നിർത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്കു പതിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കെട്ടിടത്തിെൻറ ചുമരിലിടിച്ച് തകർന്നാണ് കാർ താേഴക്കു പതിച്ചത്. കാറിൽ കുടുങ്ങിപ്പോയ ഡ്രൈവർ അപകടത്തിൽ തൽക്ഷണം മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മരണമടഞ്ഞ ഡ്രൈവർ ഏഷ്യൻ വംശജനാണ്. എന്നാൽ, ഏതു രാജ്യക്കാരനാണെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ദുബൈ പൊലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂഇ അപകടസ്ഥലം സന്ദർശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
