പൊതു^സ്വകാര്യ മേഖല അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
text_fieldsദുബൈ: രാജ്യത്ത് പൊതു-സ്വകാര്യ മേഖലകളിലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. 2019-20 വർഷത്തെ പൊതു അവധി പട്ടികക്ക് യു.എ.ഇ മന്ത്രാലയം അംഗീകാരം നൽകി. ഇതുപ്രകാരം ഇൗ വർഷം നാലു പൊതു അവധികൾ ലഭിക്കും. 2020ൽ 15 അവധി ദിവസങ്ങളാണ് മന്ത്രാലയം പ്രഖ്യപിച്ചിട്ടുള്ളത്.
ഇൗ വർഷം അവശേഷിക്കുന്ന െപാതു അവധികളിൽ ആദ്യമെത്തുന്നത് നവംബർ ഒമ്പതിനുള്ള നബിദിനം പ്രമാണിച്ചുള്ള അവധിയാണ്. ഡിസംബർ ഒന്നിന് അനുസ്മരണ ദിനത്തോടുള്ള പൊതു അവധിക്ക് പിന്നാലെ ഡിസംബര്‍ രണ്ടിനും മൂന്നിനും യു.എ.ഇ ദേശീയ ദിനത്തിെൻറ അവധിയും ലഭിക്കും.
വാരാന്ത്യ അവധികൾക്ക് പിന്നാലെ ഡിസംബർ ഒന്ന് ഞായറും പിന്നാലെ തിങ്കളും ചൊവ്വയും പൊതു അവധിയാകുന്നതോടെ ഫലത്തിൽ അഞ്ച് അവധി ദിവസങ്ങൾ തുടർച്ചയായി ലഭിച്ചേക്കും. 2020ല്‍ 15 പൊതു അവധിദിനങ്ങളാണ് യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് പുതുവര്‍ഷ അവധി. രണ്ടാമത്തെ പൊതു അവധി ഇൗദുല്‍ ഫിത്ർ പ്രമാണിച്ചുള്ളതാണ്. നാലുമുതല്‍ അഞ്ചു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അറഫ ദിനം, ബലി പെരുന്നാള്‍ എന്നിങ്ങനെയായി നാല് അവധി ദിവസങ്ങളും പിന്നാലെയുണ്ട്. ഹിജ്റ വര്‍ഷാരംഭം, നബിദിനം, അനുസ്മരണ ദിനം, യു.എ.ഇ ദേശീയദിനം ഡിസംബര്‍ 2, 3 എന്നിവയാണ് മറ്റു പൊതു അവധികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
