Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബോ​ധാ​വ​സ്ഥ​യി​ൽ...

അ​ബോ​ധാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള തൃ​ശൂ​ർ സ്വ​ദേ​ശി​യെ ഇന്ന്​ നാ​ട്ടി​ലെ​ത്തി​ക്കും

text_fields
bookmark_border
അ​ബോ​ധാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള  തൃ​ശൂ​ർ സ്വ​ദേ​ശി​യെ ഇന്ന്​ നാ​ട്ടി​ലെ​ത്തി​ക്കും
cancel
camera_alt?????? ???????????????? ???????? ?????????? ?????????????? ??????????????? ???????????????????????

ഷാ​ർ​ജ: മൂ​ന്നു മാ​സ​ത്തോ​ള​മാ​യി ഷാ​ർ​ജ അ​ൽ ഖാ​സി​മി​യ ഹോ​സ്പി​റ്റ​ലി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന ത ൃ​ശൂ​ർ സ്വ​ദേ​ശി ഉ​ണ്ണി​ക​ണ്ട​ത്ത്‌ സ​ലാ​മി​നെ ബു​ധ​നാ​ഴ്ച നാ​ട്ടി​ലേ​ക്ക്‌ കൊ​ണ്ടു​പോ​കും. ആ​റു മാ​സ​ങ്ങ​ ൾ​ക്കു​മു​മ്പ്‌ ഷാ​ർ​ജ​യി​ലെ​ത്തി​യ സ​ലാ​മി​ന് ലേ​ബ​ർ ക്യാ​മ്പി​ലേ​ക്ക്‌ ഭ​ക്ഷ​ണം ത​യാ​റാ​ക്കി ന​ൽ​കു​ന്ന ജോ​ലി​യാ​യി​രു​ന്നു. നെ​ഞ്ചി​ൽ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ര​ണ്ട്‌ ബ്ലോ​ക്കു​ണ്ടാ​വു​ക​യും പി​ന്നീ​ട്‌ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യും ശ​രീ​ര​ത്തി​​െൻറ ഒ​രു ഭാ​ഗം ത​ള​ർ​ന്നു​പോ​കു​ക​യു​മാ​ണു​ണ്ടാ​യ​ത്‌. മൂ​ന്നു മാ​സ​ത്തോ​ള​മാ​യി ഇ​ദ്ദേ​ഹം ഷാ​ർ​ജ അ​ൽ ഖാ​സി​മി​യ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഷാ​ർ​ജ​യി​ലു​ള്ള ബ​ന്ധു​ക്ക​ൾ വി​വ​ര​മ​റി​യി​ച്ച​തു പ്ര​കാ​രം ഇ​ട​പെ​ട്ട സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി വി​ഷ​യം ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് രോ​ഗി​യെ നാ​ട്ടി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ൻ ചെ​ല​വു​ക​ളും ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് അ​ൽ ഖാ​സി​മി​യ ഹോ​സ്പി​റ്റ​ലി​ലെ ര​ണ്ട്‌ ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം ദി​ർ​ഹ​മി​​െൻറ ബി​ല്ലും അ​ധി​കൃ​ത​ർ ഒ​ഴി​വാ​ക്കി​ക്കൊ​ടു​ത്തു. തൃ​ശൂ​ർ മു​റ്റി​ച്ചൂ​ർ സ്വ​ദേ​ശി​യാ​യ സ​ലാ​മി​ന് 20 വ​യ​സ്സു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യും ര​ണ്ട്‌ ആ​ൺ​കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്‌. സ​ലാ​മി​നെ തു​ട​ർ ചി​കി​ത്സ​ക്കാ​യി തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്‌. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ ഫി​റോ​സ്‌ കു​ന്നം​പ​റ​മ്പി​ൽ, നി​സാ​ർ പ​ട്ടാ​മ്പി, ഫൈ​സ​ൽ ക​ണ്ണോ​ത്ത്‌ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ സ​ലാ​മി​നെ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story