Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാര്‍ജ എക്സ്പോ...

ഷാര്‍ജ എക്സ്പോ സെൻററിലെ ബഹുനില പാര്‍ക്കിങ് കെട്ടിടം തുറന്നു

text_fields
bookmark_border
ഷാര്‍ജ എക്സ്പോ സെൻററിലെ ബഹുനില പാര്‍ക്കിങ് കെട്ടിടം തുറന്നു
cancel
camera_alt????????? ?????????? ??????? ???????? ????????????? ??????????

ഷാ​ര്‍ജ: അ​ക്ഷ​ര​സ്നേ​ഹി​ക​ള്‍ക്കൊ​രു സ​ന്തോ​ഷ​വാ​ര്‍ത്ത, ഷാ​ര്‍ജ എ​ക്സ്പോ സ​െൻറ​റി​നു സ​മീ​പം ചേം​ബ​ര ്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി (എ​സ്.​സി.​സി.​ഐ) നി​ര്‍മി​ച്ച ഏ​ഴു​നി​ല​ക​ളു​ള്ള പാ​ര്‍ക്കി​ങ് കെ​ ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. 86.382 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ത്തി​ല്‍ ഒ​രേ സ​മ​യം 1300 വാ​ഹ​ന​ങ്ങ​ള്‍ക്ക് പാ​ര്‍ക്ക് ചെ​യ്യു​വാ​നാ​കു​മെ​ന്ന് ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ല്ല സു​ല്‍ത്താ​ന്‍ അ​ല്‍ ഉ​വൈ​സ് പ​റ​ഞ്ഞു. പ്ര​ത്യേ​ക സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്കാ​യി മി​ക​ച്ച സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബ​ഹു​നി​ല പാ​ര്‍ക്കി​ങ് കെ​ട്ടി​ടം സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം ‘ഗ​ള്‍ഫ് മാ​ധ്യ​മം’ വാ​ര്‍ത്ത ന​ല്‍കി​യി​രു​ന്നു. എ​ക്സ്പോ സ​െൻറ​റി​​െൻറ പ്ര​ധാ​ന ഗേ​റ്റി​ന​ടു​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ഓ​ഫി​സു​ക​ള്‍, ​റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, കോ​ഫി ഷോ​പ്പു​ക​ള്‍, ഹെ​ലി​പാ​ഡ് എ​ന്നി​വ​യും ഉ​ള്‍ക്കൊ​ള്ളു​ന്നു. സ​ന്ദ​ര്‍ശ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നും 2020ലേ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​നു​മാ​യി​ട്ടാ​ണ് ഇ​ത് നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്.

അ​വ​ധി​യി​ല്ലാ​തെ ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കു​ന്ന എ​ക്സ്പോ സ​െൻറ​റി​ല്‍ ആ​യി​ര​ങ്ങ​ളാ​ണ് സ​ന്ദ​ര്‍ശ​നം ന​ട​ത്താ​റു​ള്ള​ത്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് കോ​ര്‍ണീ​ഷ് ഭാ​ഗ​ത്തു​ള്ള പാ​ര്‍ക്കി​ങ് വി​ക​സി​പ്പി​ച്ചി​രു​ന്നു. കെ​ട്ടി​ടം​കൂ​ടി പൂ​ര്‍ത്തി​യാ​യ​തോ​ടെ മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നും പ​രി​ഹാ​ര​മാ​കും. സ​ന്ദ​ര്‍ശ​ക​രു​ടെ​യും പ്ര​ദ​ർ​ശ​ക​രു​ടെ​യും സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ത​ര​ത്തി​ലു​ള്ള വി​ക​സ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്ന്, എ​ക്സ്പോ സ​െൻറ​ര്‍ സി.​ഇ.​ഒ സെ​യി​ഫ് മു​ഹ​മ്മ​ദ് അ​ല്‍ മി​ദ്ഫ പ​റ​ഞ്ഞു. പ​രി​സ്ഥി​തി​സൗ​ഹൃ​ദ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഊ​ർ​ജ ഉ​പ​ഭോ​ഗം കു​റ​ക്കു​ന്ന​തി​നും വാ​ഹ​ന ഉ​ട​മ​ക​ള്‍ക്ക് കാ​ര്യ​ക്ഷ​മ​മാ​യ വ​െൻറി​ലേ​ഷ​ന്‍ സം​വി​ധാ​നം ന​ല്‍കു​ന്ന​തി​നു​മു​ള്ള പ​രി​ഹാ​ര​ങ്ങ​ളാ​ണ് ഈ ​കെ​ട്ടി​ട​ത്തി​ല്‍ ഒ​രു​ക്കി​യി​രു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ ച​ല​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് നി​ര​വ​ധി എ​ല​വേ​റ്റ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 24/7 സെ​ക്യൂ​രി​റ്റി ഗാ​ര്‍ഡി​ന് പു​റ​മെ, നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും കെ​ട്ടി​ട​ത്തി​ലു​ട​നീ​ളം അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗ​ത്തി​​െൻറ മു​ന്ന​റി​യി​പ്പ്​ ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സു​പ്ര​ധാ​ന നി​ർ​മി​തി​ക​ളി​ൽ ഷാ​ര്‍ജ കാ​ത്തു​സൂ​ക്ഷി​ച്ചു​പോ​രു​ന്ന സാം​സ്കാ​രി​ക ഭം​ഗി​യും കെ​ട്ടി​ട​ത്തി​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story