Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രൈവിങ്ങിൽ മൊൈബൽ ഫോൺ...

ഡ്രൈവിങ്ങിൽ മൊൈബൽ ഫോൺ ഉപയോഗം: 800 ദിർഹം കരുതിവെച്ചോളൂ...

text_fields
bookmark_border
ഡ്രൈവിങ്ങിൽ മൊൈബൽ ഫോൺ ഉപയോഗം: 800 ദിർഹം കരുതിവെച്ചോളൂ...
cancel

ദു​ബൈ: വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചേ മ​തി​യാ​വൂ എ​ന്നു​ണ്ടെ​ങ്കി​ൽ വ​ലി​യ വി​ല കൊ ​ടു​ക്കേ​ണ്ടി വ​രും. മി​ക്ക വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും പ്ര​ധാ​ന​മാ​യും വി​ല്ല​നാ​കു​ന്ന​ത് മൊ​ബൈ​ൽ ഫോ​ൺ ഉ​പ ​യോ​ഗ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഭാ​രി​ച്ച പി​ഴ ചു​മ​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ദു​ബൈ പൊ​ലീ​സ്. ഡ്രൈ​വി​ങ്ങി​നി​ടെ ഇ​നി മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ 800 ദി​ർ​ഹം പി​ഴ​യൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന് ദു​ബൈ പൊ​ലീ​സ് ട്രാ​ഫി​ക് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ സൈ​ഫ് മു​ഹൈ​ർ അ​ൽ മ​സ്റൂ​ഹി വ്യ​ക്ത​മാ​ക്കി. പി​ഴ മാ​ത്ര​മ​ല്ല, ഇ​ത്ത​ര​ക്കാ​ർ​ക്ക് നാ​ല് ബ്ലാ​ക്ക് പോ​യ​ൻ​റും രേ​ഖ​പ്പെ​ടു​ത്തും.

മ​ര​ണം സം​ഭ​വി​ക്കു​ന്ന​തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്ന മി​ക്ക അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​ത് ഡ്രൈ​വി​ങ്ങി​നി​ടെ​യു​ള്ള ഫോ​ൺ ഉ​പ​യോ​ഗം ത​ന്നെ​യാ​ണ്. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ മി​ക്ക​വ​രും അ​പ​ക​ട​ത്തി​നു​മു​മ്പ് ഫോ​ൺ ഉ​പ​യോ​ഗി​ച്ച് ഡ്രൈ​വ് ചെ​യ്ത​വ​രാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട് -ബ്രി​ഗേ​ഡി​യ​ർ സൈ​ഫ് മു​ഹൈ​ർ അ​ൽ മ​സ്റൂ​ഹി പ​റ​ഞ്ഞു. ഡ്രൈ​വി​ങ്ങി​നി​ടെ വ​ള​രെ സാ​ധാ​ര​ണ​മാ​യി മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് മി​ക്ക​വ​രും. ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യും റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി അ​തി​നൂ​ത​ന നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ റോ​ഡു​ക​ളി​ൽ വി​ന്യ​സി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story