മലയാളം മിഷൻ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു
text_fieldsദുബൈ: മലയാളം മിഷൻ അബൂദബി മേഖലയുടെ കീഴിൽ രണ്ടു ദിവസമായി കേരള സോഷ്യൽ സെൻററിൽ അരങ ്ങേറിയ അധ്യാപക ശിൽപശാല അധ്യാപനത്തിെൻറ നൂതന ആശയങ്ങളും മാതൃകകളും പകർന്ന വേറിട ്ട അനുഭവമായി. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ സന്ദേശവുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്.
അഹല്യ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ സൂരജ് പ്രഭാകർ ക്യാമ്പ് ഉദ്ഘാടനംചെയ്തു.
മലയാളം മിഷൻ അബൂദബി കൺവീനർ എ.കെ. ബീരാൻകുട്ടി അധ്യക്ഷതവഹിച്ചു. അബൂദബി, ദുബൈ, ഷാർജ, ബദാസാഇദ് എന്നിവിടങ്ങളിലെ സ്കൂള്‍ അധ്യാപകര്‍, സംഗീതാധ്യാപകര്‍, നാടകപ്രവര്‍ത്തകര്‍, കലാകാരന്മാര്, കലാകാരികള്‍, എഴുത്തുകാര്‍, വീട്ടമ്മമാര്‍, ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, തൊഴിലാളികള്‍, സാംസ്കാരികപ്രവര്‍ത്തകര്‍ തുടങ്ങി 69 അധ്യാപകര്‍ ശിൽപശാലയിൽ പങ്കെടുത്തു. അബൂദബി കേരള സോഷ്യൽ സെൻറർ, അബൂദബി മലയാളിസമാജം, ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ, ഇന്ത്യൻ ഇസ്ലാമിക് സെൻറർ എന്നീ സർക്കാർ അംഗീകൃത സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പിന് മലയാളമിഷൻ രജിസ്ട്രാർ എം. സേതുമാധവൻ, ഭാഷാധ്യാപകൻ എം.ടി. ശശി എന്നിവർ നേതൃത്വം നൽകി.
മലയാളം മിഷൻ യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, അബൂദബി കോഓഡിനേറ്റർ സഫറുല്ല പാലപ്പെട്ടി, അബൂദബി മലയാളി സമാജം പ്രസിഡൻറ് ഷിബു വർഗീസ്, കേരള സോഷ്യൽ സെൻറർ ജനറൽ സെക്രട്ടറി ബിജിത്കുമാർ, മലയാളം മിഷൻ കേന്ദ്ര കമ്മിറ്റി അംഗം വി.പി. കൃഷ്ണകുമാർ, കേരള സോഷ്യൽ സെൻറർ മുൻ പ്രസിഡൻറ് പി.വി. പത്മനാഭൻ, മലയാളം മിഷൻ അബൂദബി ജോ. കൺവീനർ ഷൈനി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ക്യാമ്പിലെ പരിശീലക രമണി വേണുഗോപാലിെൻറ അഞ്ചാമത്തെ ‘എെൻറ മാനമേ എെൻറ ആകാശമേ’ കവിതാസമാഹാരം മലയാളം മിഷൻ അബൂദബി ജോ. കൺവീനർ പുന്നൂസ് ചാക്കോ പ്രകാശനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
