അടിയന്തര വാഹനങ്ങൾക്ക് സുഗമ മാർഗമൊരുക്കാൻ കാർ റേഡിയോ സന്ദേശം
text_fieldsദുബൈ: അത്യാഹിത രോഗികളുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ജീവനുമായി ചീറിപ്പാ ഞ്ഞുവരുന്ന ആംബുലൻസുകൾക്ക് വഴിയൊരുക്കാൻ നൂതന സംവിധാനവുമായി ദുബൈ ആംബുലൻസും പ ൊലീസും രംഗത്ത്. അടിയന്തര വാഹനങ്ങൾ വരുന്നുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നതി നായി റോഡിയോ കാർ സംവിധാനം താമസിയാതെ നിരത്തിലെത്തുമെന്ന് ദുബൈ പൊലീസ് ട്വിറ്റർ പേജിൽ അറിയിച്ചു. നിരത്തിലുള്ള വാഹനങ്ങൾക്ക് നിർദേശം നൽകുന്ന ഏറ്റവും പുതിയ സംവിധാനമാണിത്.
ആംബുലൻസുകളും ഫയർ സേഫ്റ്റി വാഹനങ്ങളും കടന്നുവരുന്ന വഴിയിൽ തടസ്സമാകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാർ റേഡിയോ വഴി ശബ്ദസന്ദേശം ലഭിക്കും. വളരെ വേഗത്തിൽ സുഗമമായി ആംബുലൻസുകൾക്ക് ലക്ഷ്യത്തിലെത്താനുള്ള നൂതനമാർഗമാണിതെന്ന് ദുബൈ പൊലീസ് അധികൃതർ പറഞ്ഞു.
വിലപ്പെട്ട ജീവനുംകൊണ്ടാണ് ഓരോ അടിയന്തര വാഹനങ്ങളും കടന്നുപോകുന്നത്. പാഴായിപ്പോകുന്ന ചെറിയ നിമിഷങ്ങൾക്കുപോലും വലിയൊരു ജീവെൻറ വിലയുണ്ട്. വാഹനയാത്രക്കാർ ആംബുലൻസുകൾ ശ്രദ്ധയിൽപെടുകയോ വഴിയൊരുക്കാനുള്ള നിർദേശം കേൾക്കുകയോ ചെയ്യുന്ന പക്ഷം എമർജൻസി വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വഴിയൊരുക്കണം -ദുബൈ ആംബുലൻസ് അധികൃതരും ചൂണ്ടിക്കാട്ടുന്നു.
നേരത്തേ ‘വഴി നൽകൂ, പ്രതീക്ഷ നൽകൂ’ ശീർഷകത്തിൽ ദുബൈ പൊലീസ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം സംഘടിപ്പിച്ചിരുന്നു. അതിവേഗ ട്രാക്കുകളിലൂടെ ആംബുലൻസുകൾ കടന്നുവരുമ്പോൾ വഴിയൊരുക്കുന്നതിനുള്ള വിഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചായിരുന്നു പ്രചാരണം. ട്രാക്കുകൾ മാറിയോ, അല്ലെങ്കിൽ വേഗത്തിൽ ഒതുങ്ങിയോ വാഹനം ക്രമീകരിച്ച് അടിയന്തര വാഹനങ്ങൾക്ക് വഴിയൊരുക്കുന്ന രീതി ഡ്രൈവർമാർക്ക് വിശദീകരിക്കുകയായിരുന്നു പ്രചാരണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
