ശിഹാബ് തങ്ങൾ ഇക്കുറിയുമുണ്ട്, അക്ഷരസാന്നിധ്യമായി
text_fieldsഷാർജ: ജനങ്ങളെയും അക്ഷരങ്ങളെയും ഹൃദയപൂർവം സ്നേഹിച്ച പാണക്കാട് മുഹമ്മദലി ശിഹാ ബ് തങ്ങളുടെ ഒാർമകൾ ഇക്കുറിയും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നിറഞ്ഞ ുനിൽക്കും. മുൻവർഷങ്ങളിലെന്നപോലെ ഇക്കുറിയും തങ്ങളെക്കുറിച്ചുള്ള പുസ്തകം അക്ഷ രസ്നേഹികൾക്കും അനുയായികൾക്കുമായി മേളയിൽ പ്രകാശിതമാവും. ശിഹാബ് തങ്ങളുടെ പുത ്രനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങ ൾ എഴുതിയ ‘പ്രിയപ്പെട്ട ബാപ്പ’ എന്ന പുസ്തകത്തിെൻറ ഇംഗ്ലീഷ് പരിഭാഷയാണ് ഇക്കുറി പു റത്തിറങ്ങുന്നത്.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ മതകാര്യ ഉപദേഷ്ടാവും ശിഹാബ് തങ്ങളുടെ ആത്മസുഹൃത്തുമായിരുന്ന സയ്യിദ് ശൈഖ് അലി അബ്ദുറഹ്മാൻ അൽ ഹാഷിമി പുസ്തകത്തിെൻറ പ്രകാശനം നിർവഹിക്കും. ‘മൈ ബിലവ്ഡ് ബാപ്പ’ എന്ന പേരിൽ കൊണ്ടോട്ടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസർ ഡോ. ആബിദ ഫാറൂഖിയാണ് പുസ്തകം മൊഴിമാറ്റം ചെയ്തിരിക്കുന്നത്. വിവിധ അക്കാദമിക് േജണലുകളിൽ സ്ഥിരമായി എഴുതുന്ന ഡോ. ആബിദയുടെ ആദ്യ സ്വതന്ത്ര വിവർത്തന കൃതിയാണിത്.
ജീവിതകാലത്തുടനീളം സഹിഷ്ണുതയുടെയും സമഭാവനയുടെയും പതാകവാഹകനായിരുന്ന ശിഹാബ് തങ്ങളുടെ ജീവിതവും സന്ദേശവും അന്താരാഷ്ട്ര വായനാസമൂഹത്തിലേക്ക് പങ്കുവെക്കാൻ നിമിത്തമായതിൽ അതീവ സന്തോഷമുണ്ടെന്ന് ഡോ. ആബിദ ഫാറൂഖി ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. സ്ത്രീകൾവിദ്യാഭ്യാസവും കുടുംബജീവിതവും കരിയറും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിന് ഏറെ പ്രോത്സാഹനം നൽകിയ വ്യക്തിയാണ് അദ്ദേഹം.
സഹിഷ്ണുതയുടെ സന്ദേശം ഏറ്റവും ശക്തമായി പ്രചരിപ്പിക്കേണ്ട കാലത്താണ് ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങുന്നതെന്നും അവർ പറഞ്ഞു.
കഴിഞ്ഞ മേളയിലെ ‘പ്രിയപ്പെട്ട ബാപ്പ’ പ്രകാശനവേദി സമൂഹത്തിെൻറ പല കോണുകളിൽനിന്ന് ശിഹാബ് തങ്ങളെ സ്േനഹിക്കുന്ന നൂറുകണക്കിനാളുകളുടെ സംഗമവേദികൂടിയായിരുന്നു. പുസ്തകമേളയുടെ ഉദ്ഘാടന ദിവസമായ 30ന് രാത്രി പത്തിന് ബാൾ റൂമിലാണ് ഒലിവ് ബുക്സ് അവതരിപ്പിക്കുന്ന ‘മൈ ബിലവ്ഡ് ബാപ്പ’യുടെ പ്രകാശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
