തുറന്ന മനസ്സുകളെ സ്വീകരിക്കാന്‍ പുസ്തകനഗരി ഒരുങ്ങി
text_fieldsഷാര്‍ജ: 38ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത ്തിൽ. പവിലിയനുകളില്‍നിന്ന് ഒഴുകുന്ന എഴുത്തക്ഷരങ്ങളുടെ വര്‍ണ വെളിച്ചത്തിലാണ് എക ്സ്പോ സെൻറര്‍. നിരവധി പുതുമകളോടെയാണ് ഇത്തവണ മേളനഗരി അണിയിച്ചൊരുക്കിയിരിക്ക ുന്നത്.
ഇന്ത്യന്‍ പവിലിയന് പ്രവര്‍ത്തിക്കുന്ന ഏഴാം നമ്പര്‍ ഹാളില്‍ വിവിധ പരിപാടികള്‍ക്കുള്ള വേദികളും കുട്ടികളുടെ തിയറ്ററും ഇത്തവണയുണ്ട്. ഏഴാം നമ്പര്‍ ഹാളിനു പുറമെ പ്രധാന കവാടത്തില്‍ കുട്ടികളുടെ പരിപാടികള്‍ക്കു മാത്രമായി മറ്റൊരു താൽക്കാലിക ഹാളും ഒരുക്കിയിട്ടുണ്ട്.
മെക്സികോ അടക്കമുള്ള പവിലിയനുകള്‍ പ്രവര്‍ത്തിക്കുന്ന, ബാള്‍ റൂമിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അതിമനോഹരമായാണ് പവിലിയനുകള്‍ ഒരുക്കിയിട്ടുള്ളത്. മൂന്ന് ഡിസ്കഷന് ഹാളുകള്‍ ഇത്തവണത്തെ പ്രത്യേകതയാണ്. ലൈബ്രറി കോൺഫറന്‍സിനായി രണ്ടു ഹാളുകളാണ് ഒരുക്കിയിട്ടുള്ളത്.
ലിറ്ററേച്ചര്‍, ബുക്ക് ഫോറം, ഇൻറലക്ച്വല്‍ ഹാളുകള്‍ എന്നിവ ഇത്തവണയും പ്രവര്‍ത്തിക്കും. മനോഹരമായ പ്രവേശന കവാടങ്ങൾ കാണുേമ്പാൾതന്നെ അക്ഷര പ്രേമികളുടെ മനസ്സ് തുറക്കും. വരാന്തയിലാണ് സമൂഹമാധ്യമ പവിലിയനുകള്‍ ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
