Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രൈവിങ്ങിൽ ജാഗ്രത...

ഡ്രൈവിങ്ങിൽ ജാഗ്രത വേണം; പുലരിയിൽ മൂടൽമഞ്ഞ് കനക്കുന്നു

text_fields
bookmark_border
ഡ്രൈവിങ്ങിൽ ജാഗ്രത വേണം; പുലരിയിൽ മൂടൽമഞ്ഞ് കനക്കുന്നു
cancel

അ​ബൂ​ദ​ബി: പു​ല​ർ​വേ​ള​യി​ലെ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ ദ​ബി പൊ​ലീ​സ്. വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ ഉ​ചി​ത​മാ​യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും മൂ​ട​ൽ​മ​ഞ്ഞു​ള്ള കാ​ലാ​വ​സ്ഥ ​യി​ൽ സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വി​ങ് രീ​തി​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ ​ഞ്ഞു​വേ​ള​യി​ൽ നി​ര​ത്തി​ലി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത 80 കി​ലോ​മീ​റ്റ​റാ​യി കു​റ​ക്ക​ണ​മെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ് നി​ർ​ദേ​ശി​ക്കു​ന്നു.

അ​സ്ഥി​ര കാ​ലാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ട്രാ​ഫി​ക് സു​ര​ക്ഷ സ​മി​തി​യു​ടെ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി റോ​ഡ് സു​ര​ക്ഷ ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കാ​ൻ പൊ​ലീ​സ് പ​ട്രോ​ളി​ങ് ക​ർ​ശ​ന​മാ​ക്കും.മൂ​ട​ൽ​മ​ഞ്ഞി​ൽ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷ മു​ന്ന​റി​യി​പ്പു​ക​ൾ ജീ​വ​ന​ക്കാ​രെ ബോ​ധ​വ​ത്​​ക​രി​ച്ച് അ​ബൂ​ദ​ബി നാ​ഷ​ന​ൽ ഓ​യി​ൽ ക​മ്പ​നി​ക​ളി​ൽ സു​ര​ക്ഷാ​പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. ക​മ്പ​നി​യി​ലെ ഹെ​ൽ​ത്ത് ആ​ൻ​ഡ് സേ​ഫ്റ്റി വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന സു​ര​ക്ഷ മു​ന്ന​റി​യി​പ്പു​ക​ൾ ചു​വ​ടെ:

  • മൂ​ട​ൽ​മ​ഞ്ഞു​വേ​ള​യി​ൽ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് വാ​ഹ​ന​ങ്ങ​ളു​ടെ ദൂ​ര​ക്കാ​ഴ്ച​ക്കു​ള്ള സാ​ഹ​ച​ര്യം വ​ർ​ധി​പ്പി​ക്കു​ക.
  • ഫോ​ഗ് ലൈ​റ്റു​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്കു​ക. ഹൈ ​ബീം ഹെ​ഡ്‌​ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്.
  • മൂ​ട​ൽ​മ​ഞ്ഞു​വേ​ള​യി​ൽ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യി​ൽ​ത​ന്നെ യാ​ത്ര തു​ട​രു​ക. പാ​ത മാ​റു​ന്ന​തി​നു​ള്ള മു​ന്ന​റി​യി​പ്പ് പി​റ​കി​ലും പാ​ർ​ശ്വ​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​യെ​ന്നു​റ​പ്പാ​ക്കി മാ​ത്രം തീ​രു​മാ​ന​മെ​ടു​ക്കു​ക.
  • ദൂ​ര​ക്കാ​ഴ്ച മെ​ച്ച​പ്പെ​ടു​ത്താ​ൻ വാ​ഹ​ന​ത്തി​​െൻറ വി​ൻ​ഡ്ഷീ​ൽ​ഡ് വൈ​പ്പ​റു​ക​ളും ഡീ​ഫ്രോ​സ്​​റ്റ​ർ സൗ​ക​ര്യ​വും യാ​ത്ര​ക്കി​ടെ ഉ​പ​യോ​ഗി​ക്കു​ക.
  • ദൂ​ര​ക്കാ​ഴ്ച 100 മീ​റ്റ​റി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ മ​ഞ്ഞ ലൈ​നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഹാ​ർ​ഡ് ഷോ​ൾ​ഡ​റി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട്ട് കാ​ത്തി​രി​ക്കു​ക​യാ​ണ് ഉ​ചി​തം.
  • ദൂ​ര​ക്കാ​ഴ്ച മോ​ശ​മാ​യ അ​വ​സ്ഥ​യി​ലും മോ​ശം കാ​ലാ​വ​സ്ഥ​യി​ലും ഡ്രൈ​വി​ങ് ഒ​ഴി​വാ​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story