ബർദുബൈ, ബർഷ പൊലീസ് സ്റ്റേഷനുകളിൽ റിമോട്ട് കോടതിമുറികൾ
text_fieldsദുബൈ: നീതിന്യായനിർവഹണം കൂടുതൽ എളുപ്പവും സുഗമവുമാക്കാൻ റിമോട്ട് കോടതിമുറിക ൾ ഏർപ്പെടുത്തി ദുബൈ പൊലീസ്. ബർദുബൈ, ബർഷ പൊലീസ് സ്റ്റേഷനുകളിലാണ് റിമോട്ട് വിചാരണ മുറികൾ സജ്ജമാക്കിയിരിക്കുന്നത്. സ്റ്റേഷനിലെ കേന്ദ്രത്തിൽ നിന്നുതന്നെ പ്രതികൾക്ക് വിചാരണയിൽ പങ്കുചേരാനുള്ള സൗകര്യമാണ് ഇതുവഴി സാധ്യമാവുന്നത്. ദുബൈ പൊലീസ് സ്റ്റേഷൻസ് കൗൺസിൽ പബ്ലിക് പ്രോസിക്യൂഷനും ദുബൈ കോർട്ട്സുമായി കൈകോർത്താണ് വിചാരണ വേഗത്തിലാക്കാൻ ഡിജിറ്റൽ സംവിധാനമൊരുക്കിയത്.
ഏഴ് തരം നടപടി ക്രമങ്ങളുണ്ടായിരുന്നത് മൂന്നാക്കി ചുരുക്കാൻ ഇൗ സംവിധാനം വഴി കഴിയുമെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി വ്യക്തമാക്കി. സമയവും ജീവനക്കാരുടെ അധ്വാനവും കുറയും. കോടതി നടപടിക്രമങ്ങൾ രേഖപ്പെടുത്തുന്നതും എളുപ്പമാവും. ജനങ്ങൾക്ക് സൗകര്യപ്രദമാകും വിധം സ്മാർട്ട് സംവിധാനങ്ങൾ സ്വായത്തമാക്കുന്നതിൽ ദുബൈ പൊലീസ് എന്നും മുന്നിലാണെന്നും അൽ മറി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
