ഭൂഗോളം ഒെരാറ്റ ഗ്രാമത്തിലേക്ക്
text_fieldsദുബൈ: ലോകത്തിെൻറ അതിരുകൾ മായ്ച്ചുകളയുന്ന അതിശയങ്ങളുമായി മിഡിൽ ഇൗസ്റ്റിലെ ഏ റ്റവും ജനപ്രിയമായ വിനോദ-ആഘോഷ കേന്ദ്രമായ ദുബൈ ഗ്ലോബൽ വില്ലേജിെൻറ 24ാം സീസണ് ചൊവ്വാഴ്ച തുടക്കം. 78 രാഷ്ട്രങ്ങളെ പ്രതിനിധാനംചെയ്യുന്ന പവലിയനുകളാണ് ഇക്കുറി ഒരുക്കുന്നതെന്ന് ഗ്ലോബൽ വില്ലേജ് സി.ഇ.ഒ ബദർ അൻവാഹി ദുബൈയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒാരോ സീസണുകളും അത്യന്തം വ്യത്യസ്തവും അതേസമയം ജനങ്ങൾ ഇഷ്ടപ്പെടുന്ന പതിവു ചേരുവകൾ നിലനിർത്തിയുമാണ് രൂപകൽപന ചെയ്യുന്നതെന്ന് സംഘാടകർ പറഞ്ഞു. ഏറ്റവും സുഗമമായി ഗ്ലോബൽ വില്ലേജിലെത്താനും ചെലവിടുന്ന ഒാരോ നിമിഷവും ആനന്ദകരമാക്കാനും സഹായകമാംവിധത്തിൽ പശ്ചാത്തല സൗകര്യ വികസനമാണ് ഒരുക്കിയിരിക്കുന്നത്.
കൂടുതൽ പാർക്കിങ് സൗകര്യം, അതിനൂതന സാേങ്കതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള സുരക്ഷാസംവിധാനം എന്നിവയും ഇത്തവണയുണ്ട്. ലോകം യു.എ.ഇയിലേക്ക് ഒഴുകാനൊരുങ്ങുന്ന 2020 എക്സ്പോയുടെ കർട്ടൻ റൈസർ കൂടിയാണ് ഇത്തവണത്തെ ഗ്ലോബൽ വില്ലേജ്. പ്രവേശന ടിക്കറ്റിന് ഇക്കുറിയും 15 ദിർഹമാണ്.ഒഴുകുന്ന ഭക്ഷണശാലകളും കച്ചവടകേന്ദ്രങ്ങളും മുതൽ ലോകാത്ഭുതങ്ങളുടെ മാതൃകകൾ വരെ സജ്ജമായിക്കഴിഞ്ഞു. ഒാരോ വാരാന്ത്യങ്ങളിലും വിവിധ ദേശങ്ങളുടെ ഉത്സവ വേളകളിലും യു.എ.ഇ ദേശീയ ദിനാഘോഷകാലത്തും അത്യന്തം വർണശബളമായ കല-സാംസ്കാരിക പരിപാടികളും ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
