ക്ലാസ്മുറികളിലെ പഠിപ്പിക്കൽ ഇനി പാൽപായസം പോലെ മധുരം
text_fieldsദുബൈ: പഠനവും പഠിപ്പിക്കലും പഠിപ്പിക്കാനുള്ളതിെൻറ പരിശീലനവുമൊക്കെയായി നിന്നുതിരിയാൻ നേരമില്ലെന്നുപറഞ്ഞ ് ദീർഘനിശ്വാസമിടാൻ വരട്ടെ, പച്ചവെള്ളം പോലെ ലളിതവും പാൽപായസം പോലെ മധുരതരവുമായി പഠിപ്പിക്കാനുള്ള പദ്ധതി വരുന്ന ു. ഏറ്റവും നൂതനസാങ്കേതികവിദ്യയിൽ തയാറാക്കിയ ടീച്ചേർലി എന്ന പേരിലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് തയാറാവുന്നത്. ഇപ്പോൾ യു.എ.ഇയിൽ പരീക്ഷണാർഥം തുടങ്ങിയിരിക്കുന്ന ഡിജിറ്റൽ പഠനപദ്ധതിക്കുപിന്നിൽ യു.കെ കേന്ദ്രീകരിച്ച് പ്രവർത് തിക്കുന്ന സ്റ്റാർട്ട്അപ് കമ്പനിയാണ്. ഇത് യാഥാർഥ്യമാകുന്നതോടെ ലെസ്സൻ പ്ലാൻ എഴുത്ത് മുതൽ വിദ്യാർഥികളുടെ പ്ര ോഗ്രസ് റിപ്പോർട്ട് തയാറാക്കൽ വരെയുള്ള അധ്യാപകരുടെ ഭാരിച്ച ജോലികളോട് ഗുഡൈബൈ പറയാം. തലേദിവസം പരിശീലനം നടത്തി തയാറായി വന്ന് ക്ലാസ്മുറിയിൽ അവതരിപ്പിക്കുന്ന പതിവ് രീതികളും പഴഞ്ചനായി മാറും.
രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് നിർണായക സ്ഥാനം വഹിക്കുന്ന താലീം, ദുബൈ ഫ്യൂചർ ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ ആരംഭിച്ചിരിക്കുന്ന പുതിയ പദ്ധതി പൂർണമായും സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തിയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ടെക്സ്റ്റ് ബുക്കുകളുടെയും പേപ്പർ പ്രിൻറൗട്ടുകളുടെയും അമിതമായ ഉപയോഗമില്ലാതെ, അസൈൻമെൻറുകളുടെയും പ്രോജക്ടുകളുടെയും തലവേദനകളിൽനിന്ന് മുക്തമായി, വളരെ കൃത്യതയോടെ പഠിപ്പിക്കാനും കുട്ടികളുടെ പഠനശേഷി വിലയിരുത്താനും സാങ്കേതിക സഹായത്തോടെ കഴിയുന്ന സ്മാർട്ട് പദ്ധതിയാണ് ടീച്ചേർലി.
എല്ലാതരം സിലബസുകൾക്കും അനുസൃതമായി തയാറാക്കിയിട്ടുള്ള ലെസ്സൻ പ്ലാനുകളും ടെംപ്ലേറ്റുകളും ടീച്ചേർലി നൽകും. അതുപയോഗിച്ച് പഠിപ്പിക്കൽ മാത്രമാകും ഇനി അധ്യാപകരുടെ ജോലി.
പാഠപുസ്തകങ്ങളോ സ്കൂൾ ഡയറികളോ എന്തിന് ബ്ലാക്ക് ബോർഡുകളും പോലും വേണ്ട, എല്ലാംതന്നെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽനിന്ന് അധ്യാപകർക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ക്ലാസ്മുറിയിൽ ക്രിയാത്മകമായി അവതരിപ്പിക്കാം. വിവിധ തരത്തിലുള്ള പഠനരീതികൾ, പാഠഭാഗങ്ങൾ എന്നിവ പങ്കുവെക്കാനും മറ്റു സ്രോതസ്സുകളിൽനിന്നുള്ളവ സ്വീകരിക്കാനും ഇതുവഴി സാധ്യമാകും. മാത്രമല്ല, അസൈൻമെൻറ്, പ്രോജക്ട്, കുട്ടികളുടെ പ്രോഗ്രസ് റിപ്പോർട്ട്, ഫീഡ്ബാക്ക്, അഭിപ്രായങ്ങൾ, പെർഫോമെൻസ് ഇവാല്യുവേഷൻ തുടങ്ങി അധ്യാപകർ അധികസമയത്തെ അധ്വാനം ചെലവാക്കുന്ന എല്ലാ കാര്യങ്ങളും എളുപ്പത്തിൽ സാധ്യമാക്കുമെന്നതാണ് ഏറെ ഉപകാരപ്രദം. ഒപ്പം രസകരമായ ടീച്ചിങ് രീതികൾ, ക്വിസ് പ്രോഗ്രാമുകൾ, കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ ഇൗ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അധ്യാപകർക്ക് കൂട്ടിച്ചേർക്കാനുള്ള സൗകര്യവുമുണ്ട്.
ഓരോ കുട്ടികളുടെയും പഠനനിലവാരം, ഗ്രാഹ്യശേഷി, വിവിധ വിഷയങ്ങളിലെ താൽപര്യം, കൂടുതൽ സഹായം ആവശ്യമുള്ള സബ്ജക്ട് തുടങ്ങിയ കാര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും വിലയിരുത്താനും പ്രത്യേകമായി നിരീക്ഷിക്കാനും പ്ലാറ്റ്ഫോമിൽ പ്രത്യേക സംവിധാനവുമുണ്ട്. ഒപ്പം കുട്ടികൾക്ക് ഫീഡ്ബാക്ക്, കമൻറ്സ്, പരാതികൾ എന്നിവ രേഖപ്പെടുത്താനുമാകും. പഠനരംഗത്ത് അധ്യാപകരും കുട്ടികളും നേരിടുന്ന വെല്ലുവിളികൾക്ക് വേഗത്തിൽ പരിഹാരം നിർദേശിക്കാൻ സാങ്കേതികരംഗത്തെ മുന്നേറ്റത്തിന് കഴിയും. ഇതു തരിച്ചറിഞ്ഞാണ് ദുബൈ തലീമും ടീച്ചേർലി സ്റ്റാർട്ട്അപ് കമ്പനിയും മുന്നോട്ടുവെക്കുന്ന പുതിയ ഡിജിറ്റൽ സംവിധാനം പരീക്ഷണവിധേയമാക്കുന്നത്. പ്രയോജനപ്രദമെന്ന് തെളിയുന്നപക്ഷം കൂടുതലായി വ്യാപിപ്പിക്കുകതന്നെയാണ് ലക്ഷ്യമെന്ന് ദുബൈ ഫ്യൂചർ ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ സഇൗദ് അൽ ഫലാസി പറഞ്ഞു.
പഠിപ്പിക്കുക എന്നതിനൊപ്പം നിരവധി ഉത്തരവാദിത്തങ്ങളാണ് അധ്യാപകർ നിരന്തരം നിറവേറ്റിക്കൊണ്ടിരിക്കുന്നത്. വിദ്യാർഥികളുടെ പ്രോഗ്രസ് റിപ്പോർട്ട് എഴുത്ത് മുതൽ രക്ഷിതാക്കളുമായുള്ള കൂടിക്കാഴ്ച വരെ. ഇതിനായാണ് ധാരാളം സമയവും വലിയ അധ്വാനവും മിക്കവരും ചെലവാക്കുന്നത്. അതിനുള്ള പരിഹാരം സാധ്യമാകുമെന്നതിനാൽ അധ്യാപകർക്ക് സമയലാഭത്തിെനാപ്പം ജോലിഭാരം കുറക്കാനുമാകും -താലീം ചീഫ് എജുക്കേഷനൽ ഓഫിസർ നോം ഡീൻ ചൂണ്ടിക്കാട്ടി. യു.എ.ഇയിൽ വ്യത്യസ്ത കരിക്കുലം പിന്തുടരുന്ന തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പരീക്ഷണമെന്നോണം ടീച്ചേർലി ഉപയോഗിച്ചാണ് ഇപ്പോൾ അധ്യാപകർ ക്ലാസെടുക്കുന്നത്. അഭിപ്രായങ്ങളും പ്രതികരണങ്ങളും ശേഖരിച്ച് ആവശ്യമെങ്കിൽ പുതിയ മാറ്റങ്ങളോടെ ‘ടീച്ചേർലി’യെ ടീച്ചർമാരുടെ സന്തതസഹചാരിയാക്കി മാറ്റുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
