Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right70 ദ​​ശ​​ല​​ക്ഷം...

70 ദ​​ശ​​ല​​ക്ഷം ദി​​ര്‍ഹം വി​​ല​​മ​​തി​​ക്കു​​ന്ന ബ​​സു​​ക​​ൾ; ആ​​ധു​​നി​​ക സം​​വി​​ധാ​​ന​​ങ്ങ​​ൾ

text_fields
bookmark_border
70 ദ​​ശ​​ല​​ക്ഷം ദി​​ര്‍ഹം വി​​ല​​മ​​തി​​ക്കു​​ന്ന ബ​​സു​​ക​​ൾ; ആ​​ധു​​നി​​ക സം​​വി​​ധാ​​ന​​ങ്ങ​​ൾ
cancel
camera_alt???????? ??????????? ?????????? ??????????????????????? ????????? ?????????????

ഷാ​​ര്‍ജ: പൊ​​തു​​ഗ​​താ​​ഗ​​ത ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ക്ക് അ​​തി​​നൂ​​ത​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍ ല​​ഭ് യ​​മാ​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ട്​ ഷാ​​ര്‍ജ ഗ​​താ​​ഗ​​ത വി​​ഭാ​​ഗം 70 ദ​​ശ​​ല​​ക്ഷം ദി​​ര്‍ഹം വി​​ല​​മ​​തി​​ക്കു​​ന്ന 110 പു​​തി​​യ ബ​​സു​​ക​​ള്‍ നി​​ര​​ത്തി​​ലി​​റ​​ക്കി. അ​​തീ​​വ സു​​ര​​ക്ഷാ​​മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ ഉ​​ള്‍പ്പെ​​ടു​​ത്തി​​യ ബ​​സി​​ല്‍ വൈ​​ഫൈ​​യും മൊ​​ബൈ​​ല്‍ ചാ​​ര്‍ജ് ചെ​​യ്യാ​​നു​​ള്ള സൗ​​ക​​ര്യ​​വു​​മു​​ണ്ട്. യാ​​ത്ര​​ക്കാ​​ര്‍ക്ക് ഏ​​റെ സാ​​മ്പ​​ത്തി​​ക പി​​ന്തു​​ണ ന​​ല്‍കു​​ന്ന, സാ​​യ​​ര്‍ പ്രീ​​പെ​​യ്ഡ് കാ​​ര്‍ഡി​െൻറ പു​​തി​​യ പ​​തി​​പ്പ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യാ​​ണ്​ പ്ര​​ധാ​​ന​​മാ​​യും ഈ ​​ബ​​സു​​ക​​ള്‍ രൂ​​പ​​ക​​ൽ​​പ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ചൈ​​നീ​​സ് ക​​മ്പ​​നി​​യാ​​യ യു​​ട്ടോ​​ങ്​ നി​​ർ​​മി​​ച്ച ബ​​സു​​ക​​ൾ പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ​​മാ​​ണെ​​ന്ന് ഗ​​താ​​ഗ​​ത വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ര്‍ അ​​ബ്​​​ദു​​ല്‍ അ​​സീ​​സ് മു​​ഹ​​മ്മ​​ദ് അ​​ല്‍ ജ​​ര്‍വാ​​ന്‍ പ​​റ​​ഞ്ഞു.

നി​​രീ​​ക്ഷ​​ണ കാ​​മ​​റ​​ക​​ളും അ​​ഗ്​​​നി​​ശ​​മ​​ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും ജി.​​പി.​​എ​​സും വി​​ദൂ​​ര നി​​രീ​​ക്ഷ​​ണ സം​​വി​​ധാ​​ന​​വു​​മു​​ണ്ട്. യാ​​ത്ര​​ക്കാ​​രു​​ടെ സൗ​​ക​​ര്യാ​​ര്‍ഥം സീ​​റ്റു​​ക​​ള്‍ക്കി​​ട​​യി​​ല്‍ മ​​തി​​യാ​​യ ലെ​​ഗ് സ്പേ​​സും ഉ​​ണ്ട്. ഓ​​രോ ബ​​സി​​ലും 39 യാ​​ത്ര​​ക്കാ​​രെ ഉ​​ള്‍ക്കൊ​​ള്ളാ​​ന്‍ ക​​ഴി​​യും, കൂ​​ടാ​​തെ 26 പേ​​ര്‍ക്ക് നി​​ന്ന് യാ​​ത്ര ചെ​​യ്യാ​​നു​​ള്ള സൗ​​ക​​ര്യ​​വു​​മു​​ണ്ട്. പ്ര​​ത്യേ​​ക പ​​രി​​ര​​ക്ഷ ആ​​വ​​ശ്യ​​മു​​ള്ള​​വ​​ര്‍ക്ക് ക​​യ​​റാ​​ന്‍ ഹൈ​​ഡ്രോ​​ളി​​ക് റാ​​മ്പു​​ക​​ളും യാ​​ത്ര ചെ​​യ്യു​​മ്പോ​​ള്‍ അ​​വ​​രു​​ടെ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കാ​​നും സ​​ഹാ​​യി​​ക്കാ​​നും പ്ര​​ത്യേ​​ക സ്​​​ഥ​​ല​​വും ബ​​സി​​ന​​ക​​ത്ത് ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് ജ​​ര്‍വാ​​ന്‍ കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story