ഷാർജ പുസ്തകമേള: തുറന്ന മനസ്സുകളെ സ്വീകരിക്കാന്‍ പുസ്തകങ്ങളെത്തി
text_fieldsഷാര്‍ജ: എഴുത്തക്ഷരങ്ങള്‍ തൂവെളിച്ചം തൂകുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ 38ാ ം അധ്യായം തുറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്നി ന്ന് ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ ഉത്സവനഗരിയിലെത്തി. നിര്‍മാണം പൂര്‍ത്തിയായ പവലിയനുകളില്‍ പുസ്തകങ്ങള്‍ അടക്കിയൊതുക്കിവെക്കുന്ന ജോലികളും തകൃതിയാണ്. കപ്പൽകയറിയ വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഖാലിദ് തുറമുഖത്തുനിന്ന് എത്തുന്നതോടെ ലിഖിതാക്ഷരങ്ങളുടെ മാന്ത്രിക വലയത്തിലാകും എക്സ്പോസെൻറര്. പോയവര്ഷത്തെപ്പോലെ ഏഴാംനമ്പര്‍ ഹാളിലാണ് ഇന്ത്യന്‍ പവലിയന് പ്രവര്‍ത്തിക്കുക.
ഗള്‍ഫ് മാധ്യമം, മീഡിയവണ്‍ പവലിയനുകള്‍ ഇത്തവണ ഹാളിെൻറ അവസാന ഭാഗത്ത് കുട്ടികളുടെ തിയറ്ററിനോട് ചേര്‍ന്നാണ് ഇടംപിടിച്ചിരിക്കുന്നത്. പോയവര്‍ഷം പതിനായിരങ്ങളെ ആകര്‍ഷിച്ച മലയാളത്തിെൻറ പ്രിയ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ സന്ദര്‍ശകരെ ഉൾക്കൊള്ളാനുള്ള സൗകര്യം ഇത്തവണ ലഭിക്കും. അടിയന്തര ഘട്ടങ്ങളില്‍ പുറത്തേക്ക് പോകാനുള്ള വാതിലും പവലിയനോട് ചേര്‍ന്നുണ്ട്. കുട്ടികള്‍ക്ക് വാര്‍ത്ത വായിച്ചും അവതരിപ്പിച്ചും സമ്മാനങ്ങള്‍ നേടാനുള്ള സൗകര്യം ഇക്കുറിയും മീഡിയവണ്‍ ഒരുക്കുന്നുണ്ട്. ഇവയുടെ തത്സമയ സംപ്രേഷണവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
