ഡോ. ആസാദ് മൂപ്പന് റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് ഫെലോഷിപ്
text_fieldsദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഗ്രൂപ് സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ ്പന് യു.കെയിലെ റോയൽ കോളജ് ഓഫ് ഫിസിഷ്യൻ ഫെലോഷിപ് (എഫ.്ആർ.സി.പി) ലഭിച്ചു. ജി.സി.സിയിലെയും ഇന്ത്യയിലെയും ആരോഗ്യപരിരരക്ഷ മേഖലയുടെ വളർച്ചക്കായി നടത്തിയ പരിശ്രമങ്ങൾ മാനിച്ചാണ് ഡോ. മൂപ്പന് ഇൗ അംഗീകാരം.
ഹെൻട്രി എട്ടാമൻ രാജാവിൽനിന്നുള്ള റോയൽ ചാർട്ടർ പ്രകാരം 1518ൽ സ്ഥാപിക്കപ്പെട്ട റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് ഓഫ് ലണ്ടൻ, ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമുള്ള മെഡിക്കൽ സ്ഥാപനമാണ്.
രോഗനിർണയം, വ്യക്തിഗത രോഗിപരിചരണം, ലോകജനതയുടെ ആരോഗ്യം എന്നിവ മെച്ചെപ്പടുത്തുന്നതിന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്വതന്ത്രവും രോഗി കേന്ദ്രീകൃതവും വൈദ്യശാസ്ത്രരംഗത്തിെൻറ മേൽനോട്ടത്തിൽ നയിക്കെപ്പടുന്നതുമായ സംഘടനയാണ് റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് (ആർ.സി.പി). കാലിക്കറ്റ് മെഡിക്കൽ കോളജിൽനിന്ന് സ്വർണമെഡലോടെ എം.ബി.ബി.എസും എം.ഡിയും പാസായ ഡോ. ആസാദ് മൂപ്പൻ ഡൽഹി സർവകലാശാലയിൽനിന്നാണ് ചെസ്റ്റ് ഡിസീസിൽ ഡിപ്ലോമ പഠനം പൂർത്തിയാക്കിയത്. തുടർന്ന് കാലിക്കറ്റ് മെഡിക്കൽ കോളജിൽ അഞ്ച് വർഷം െലക്ചററായി സേവനമനുഷ്ഠിച്ചു. 3000 ഡോക്ടർമാരുടെ സാന്നിധ്യത്തോടെ ഒമ്പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിനു രൂപം നൽകിയതിനു പുറമെ വർഷത്തിൽ 150 എം.ബി.ബി.എസ് വിദ്യാർഥികൾക്ക് പ്രവേശനം ലഭ്യമാക്കുന്ന മെഡിക്കൽ കോളജും ഡോ. ആസാദ് മൂപ്പൻ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

