ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം : കലയുടെ, സാഹിത്യത്തിെൻറ സൂപ്പർ സ്റ്റാറുകളെത്തും
text_fieldsദുബൈ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ 38ാം പതിപ്പിൽ എത്തുന്ന നൊബേൽ സമ്മാന ജേതാവ് ഒാർഹാൻ പാമുഖ് ഉൾപ്പെടെയുള്ള അതിഥികളുടെ പ്രഥമ പട്ടിക ഒക്ടോബർ തുടക്കം നടത്തിയ വാർത്തസമ്മേളനത്തിൽ ഷാർജ ബുക്ക് അതോറിറ്റി പുറത്തുവിട്ടിരുന്നു. എന്നാൽ, ഉദ്ഘാടന ദിവസമായ 30ന് വൈകീട്ട് എത്തുന്ന മറ്റൊരു അതിഥിയെക്കുറിച്ച് ഞായറാഴ്ച മാത്രമാണ് അതോറിറ്റി പ്രഖ്യാപിച്ചത്- മറ്റാരുമല്ല ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ ബിഗ് ബി- അമിതാഭ് ബച്ചൻ. ആദ്യ ദിവസം വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ ഒാസ്കർ അവാർഡ് ജേതാവ് ഡോ. റസൂൽ പൂക്കുട്ടി എഡിറ്റ് ചെയ്ത സൗണ്ടിങ് ഒാഫ് അമിതാഭ് ബച്ചൻ എന്ന പുസ്തകത്തിെൻറ പ്രകാശനം, ചലച്ചിത്ര ചരിത്രകാരനും ആർക്കൈവിസ്റ്റുമായ എസ്.എം.എം. ഒൗസാജ സംവിധാനം ചെയ്ത ബച്ചൻ സിനിമയുടെ അര നൂറ്റാണ്ട് രേഖപ്പെടുത്തുന്ന ഫോേട്ടാ പ്രദർശനം എന്നിവയുണ്ടാവും.
ലോകത്തിെൻറ പുസ്തക തലസ്ഥാനം എന്ന പദവി നേടിയ വർഷത്തിൽ നടക്കുന്ന ഇൗ മേളയിൽ ലോക സിനിമയുടെ സൂപ്പർ സ്റ്റാർ ആയ അമിതാഭ് ബച്ചെൻറ സാന്നിധ്യം അഭിമാനകരമാണെന്ന് ബുക്ക് അതോറിറ്റി ചെയര്മാന് അഹ്മദ് ബിന് റക്കാദ് അല് അംരി പറഞ്ഞു. ഒാസ്കർ ജേതാവും വിശ്രുത ഗാനരചയിതാവുമായ ഗുൽസാറിനു പുറമെ മനീഷ കൊയ്രാള, ഗുൽഷൻ ഗ്രോവർ എന്നിവരും ബോളിവുഡിൽ നിന്നെത്തുന്നുണ്ട്. മഗ്സാസേ അവാർഡ് ജേതാവായ എൻ.ഡി.ടി.വി മാനേജിങ് എഡിറ്റർ രവീഷ് കുമാർ സമാപന ദിവസം ഷാർജയിൽ സംവദിക്കാനെത്തും. മാധ്യമങ്ങളുടെ ഭാവി എന്ന വിഷയത്തിലെ ചർച്ചയിൽ രവീഷിനൊപ്പം എൻ.ഡി.ടി.വി എഡിറ്റോറിയൽ ഡയറക്ടർ സോണിയ സിങ്ങും പെങ്കടുക്കും.
എഴുത്തുകാരനും പ്രചോദന പ്രഭാഷകനുമായ റോബിൻ ശർമ, നോവലിസ്റ്റ് ജീത് തയ്യിൽ, എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ, ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സുരി, ഇന്ത്യൻ വംശജയായ കനേഡിയൻ നടി ലിസ റായി, ഗായിക കെ.എസ്. ചിത്ര തുടങ്ങി വായനക്കാർ കാത്തിരിക്കുന്ന ഏറ്റവും ശ്രദ്ധേയരായ അതിഥികളെയാണ് ഇക്കുറി അവതരിപ്പിക്കുന്നതെന്ന് പുസ്തകേകാത്സവം എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് മോഹൻ കുമാർ, ഡി.സി ബുക്സ് മേധാവി രവി ഡി.സി എന്നിവർ മറ്റൊരു വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽനിന്ന് ഇരുനൂറിലേെറ എഴുത്തുകാരാണ് എത്തുന്നത്. തമിഴ് രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യമായ എഴുത്തുകാരി തമിഴച്ചി തങ്ക പാണ്ഡ്യനാണ് മറ്റൊരു പ്രധാന വ്യക്തിത്വം. കുട്ടി എഴുത്തുകാർ ഒട്ടനവധി പേർ ഇക്കുറി തങ്ങളുടെ പുസ്തകങ്ങളുമായി എത്തുന്നുണ്ട്. കുക്കറി കോർണറിൽ ഫുഡ് ബ്ലോഗർ ശിവേഷ് ഭാട്ടിയ, പ്രായം കുറഞ്ഞ മാസ്റ്റർ ഷെഫ് കീർത്തി ബൗധിക, ആദ്യ മാസ്റ്റർ ഷെഫ് പങ്കജ് ബദോരിയ തുടങ്ങിയവരെത്തും. കഴിഞ്ഞ വർഷം 2.38 ദശലക്ഷം പേരാണ് പുസ്തകോത്സവം സന്ദർശിച്ചത്. ഇക്കുറിയത് ഏറെ വർധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
