Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​മ്മു​ല്‍ഖു​വൈ​നി​ല്‍...

ഉ​മ്മു​ല്‍ഖു​വൈ​നി​ല്‍ തീ​പി​ടി​ത്തം; നൂ​റി​ല​ധി​കം താ​മ​സ​ക്കാ​ര്‍ വീ​ടു​വി​ട്ടി​റ​ങ്ങി

text_fields
bookmark_border
ഉ​മ്മു​ല്‍ഖു​വൈ​നി​ല്‍ തീ​പി​ടി​ത്തം; നൂ​റി​ല​ധി​കം താ​മ​സ​ക്കാ​ര്‍ വീ​ടു​വി​ട്ടി​റ​ങ്ങി
cancel
camera_alt????????????????????? ????? ???? ?????????????? ????????????????????

ഷാ​ര്‍ജ: ഉ​മ്മു​ല്‍ഖു​വൈ​നി​ലെ അ​ല്‍ റൗ​ദ പ്ര​ദേ​ശ​ത്തെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം. വ്യാ​ ഴാ​ഴ്ച രാ​വി​ലെ 10.35നാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് സി​വി​ല്‍ഡി​ഫ​ന്‍സ് പ​റ​ഞ്ഞു. തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍ന ്ന് നൂ​റി​ല​ധി​കം താ​മ​സ​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി. പൊ​ലീ​സ്, സി​വി​ല്‍ഡി​ഫ​ന്‍സ് വി​ഭാ​ഗ​ങ്ങ​ളു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍ തു​ണ​യാ​യി. അ​പ​ക​ട കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല, ആ​ള​പാ​യ​മി​െ​ല്ല​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 120 ഫ്ലാ​റ്റു​ക​ളാ​ണ് കെ​ട്ടി​ട​ത്തി​ലു​ള്ള​ത്.

ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​വ​രെ​യെ​ല്ലാം സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​വാ​ന്‍ അ​ധി​കൃ​ത​ര്‍ തു​ട​ക്ക​ത്തി​ല്‍ത​ന്നെ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളാ​ണ് ദു​ര​ന്ത​ങ്ങ​ളു​ടെ വ്യാ​പ്തി കു​റ​ച്ച​ത്. കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ സാ​ധ​ന-​സാ​മ​ഗ്രി​ക​ള്‍ പ​ല​തും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. നാ​ശ​ന​ഷ്​​ട​ത്തി​​െൻറ തോ​ത് തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യും ത​ണു​പ്പി​ക്ക​ല്‍ പ്ര​ക്രി​യ കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ ന​ട​ത്തു​ക​യും ചെ​യ്ത​താ​യി സി​വി​ല്‍ ഡി​ഫ​ന്‍സ് മേ​ധാ​വി കേ​ണ​ല്‍ ഡോ. ​സ​ലിം ബി​ന്‍ ഹം​ദ പ​റ​ഞ്ഞു. സു​ര​ക്ഷ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ഫ്ലാ​റ്റു​ക​ളി​ലേ​ക്ക് താ​മ​സ​ക്കാ​രെ തി​രി​കെ എ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story