Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാഴ്സലുകൾ...

പാഴ്സലുകൾ വീട്ടിലെത്തിക്കാനും റോബോട്ട്

text_fields
bookmark_border
പാഴ്സലുകൾ വീട്ടിലെത്തിക്കാനും റോബോട്ട്
cancel
camera_alt????? ????????????? ??????????????? ???????? ????? ??????? ????????????? ????????????????????? ??????? ?????????? ?????????????

ദു​ബൈ: ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ അ​യ​ച്ച പാ​ഴ്സ​ലു​ക​ളാ​യി ഒ​രു റോ​ബോ​ട്ട് പ​ടി​ക​യ​റി വ​ന്നാ​ൽ പേ​ ടി​ക്കേ​ണ്ട. ദു​ബൈ​യി​ല്‍ പാ​ഴ്സ​ലു​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് റോ​ബോ​ട്ടു​ക​ളെ ഏ​ർ​പെ​ടു​ത്തു​ന്നു. കൊ​റി​യ​ര്‍ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന റോ​ക്സോ എ​ന്ന റോ​ബോ​ട്ടി​നെ നി​ര​ത്തി​ലി​റ​ക്കാ​ന്‍ ദു​ബൈ റോ​ഡ് ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി​യും കൊ​റി​യ​ര്‍ ക​മ്പ​നി​യാ​യ ഫെ​ഡെ​ക്സ് എ​ക്സ്പ്ര​സും ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു. നി​ല​വി​ല്‍ അ​മേ​രി​ക്ക​യി​ല്‍ മാ​ത്രം സേ​വ​നം അ​നു​ഷ്ടി​ക്കു​ന്ന റോ​ക്സോ വൈ​കാ​തെ ദു​ബൈ​യി​ലു​മെ​ത്തും. ഡ്രൈ​വ​റൊ​ന്നും ആ​വ​ശ്യ​മി​ല്ലാ​തെ സ്വ​ന്തം ച​ക്ര​ത്തി​ല്‍ സ്വ​യം നി​യ​ന്ത്രി​ച്ച് സ​ഞ്ച​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള റോ​ബോ​ട്ടാ​ണ് റോ​ക്സോ.

അ​മേ​രി​ക്ക​ക്ക് പു​റ​ത്ത് റോ​ക്സോ​യെ നി​ര​ത്തി​ലി​റ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത ആ​ദ്യ​ത്തെ ന​ഗ​ര​മാ​ണ് ദു​ബൈ. ഇ​തി​നാ​യി ദു​ബൈ ആ​ർ.​ടി.​എ​യും ഫെ​ഡെ​ക്സ് എ​ക്സ്പ്ര​സും ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു. ഫു​ട്പാ​ത്തി​ലൂ​ടെ​യും റോ​ഡ​രി​കി​ലൂ​ടെ​യും ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ റോ​ക്സോ ക​ട​ന്നു​പോ​കും. ചെ​റി​യ പ​ടി​ക​ള്‍ സ്വ​യം ക​യ​റി​ചെ​ല്ലും, ത​ട​സ​ങ്ങ​ള്‍ ഇ​വ​​െൻറ കാ​മ​റ​ക​ള്‍ മു​ന്‍കൂ​ട്ടി​കാ​ണും, റോ​ഡ് നി​യ​മം പാ​ലി​ക്കും, പ്ര​വ​ര്‍ത്ത​നം പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ണ്. അ​ങ്ങ​നെ പ്ര​ത്യേ​ക​ത​ക​ള്‍ പ​ല​തു​ണ്ട്. അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ യോ​ജി​ച്ച​താ​ണ് എ​ന്ന​താ​ണ് റോ​ക്സോ​യെ ദു​ബൈ ന​ഗ​ര​ത്തി​ലേ​ക്ക് ആ​ക​ര്‍ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story