19 ടൺ ഭാരമൊന്നും സീൻ അല്ല ബ്രോ...!
text_fieldsദുബൈ: വിദ്യാർഥികൾ തിങ്ങി നിറഞ്ഞ സ്കൂൾ ബസ്, ഭാരം ഏകദേശം 19 ടണ്‍. ഒരു അമേരിക്കക്കാരൻ വളരെ കൂളായി വന്ന് ബസ് കൈകൊണ്ടു പുഷ്പം പോലെ തള്ളിനീക്കുന്നു. കഴിഞ്ഞ ദിവസം ജെംസ് ഇൻറര്‍നാഷനല്‍ സ്കൂളിെൻറ പാര്‍ക്കിങ് മേഖലയിലാണ് ഇൗ രംഗങ്ങൾ നടന്നത്. സാഹസിക പ്രകടനം കാണാൻ ആളുകൾ തടിച്ചുകൂടിയതോടെ ലാറി വില്യംസ് എന്ന അമേരിക്കൻ പൗരൻ ഒന്നുകൂടി ഉഷാറായി. ആവേശവും ആർപ്പുവിളികളുമുയർന്നതോടെ സ്വന്തം ശരീരത്തിൽ വടംകെട്ടി, ബെൽറ്റുമായി ബന്ധിപ്പിച്ച് ബസ് വലിച്ചുനീക്കലായി അടുത്ത അടവ്.
അമേരിക്കയിലെ പേരുകേട്ട പവര്‍ലിഫ്റ്ററാണ് ലാറി വില്യംസ് എന്ന ഇൗ കക്ഷി. ഒക്ടോബർ 25ന് ദുബൈയില്‍ ആരംഭിക്കുന്ന ലോക അള്‍ട്ടിമേറ്റ് സ്ട്രോങ്മാന് മത്സരത്തിെൻറ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ലാറി വില്യംസിെൻറ പ്രകടനം. എന്തായാലും സ്ട്രോങ്മാെൻറ പ്രകടനം കുട്ടികൾക്കും മുതിർന്നവർക്കും നന്നായി ബോധിച്ചു. വിദ്യാര്‍ഥികള്‍ ഒന്നടങ്കം ഇറങ്ങിവന്ന് ആര്‍പ്പുവിളിച്ചാണ് ലാറി വീല്‍സ് വില്യംസിനെ അഭിനന്ദിച്ചത് . അടുത്തദിവസങ്ങളിലും ഇദ്ദേഹം ദുബൈ നഗരത്തിെൻറ വിവിധയിടങ്ങളില്‍ സമാനമായ പ്രകടനങ്ങളുമായി എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
