Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗാഫ്​ മരം കണ്ട...

ഗാഫ്​ മരം കണ്ട കു​േട്ട്യ​ളേ, വിഡിയോ ഒന്ന്​ പിടിച്ചാ​ട്ടെ...

text_fields
bookmark_border
ഗാഫ്​ മരം കണ്ട കു​േട്ട്യ​ളേ, വിഡിയോ ഒന്ന്​ പിടിച്ചാ​ട്ടെ...
cancel

ദു​ബൈ: ഗാ​ഫ്​ മ​ര​ത്തെ​ക്കു​റി​ച്ച്​ കേ​ൾ​ക്കാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. യു.​എ.​ഇ​യു​ടെ ദേ​ശീ​യ വൃ​ക്ഷ​മാ​യ ഗാ​ഫ്​ മ​ര​ത്തി​​െൻറ ഇ​ല​ക​ളാ​ണ്​ സ​ഹി​ഷ്​​ണു​ത വ​ർ​ഷ​ത്തി​​െൻറ ചി​ഹ്​​നം ത​ന്നെ. എ​ക്​​സ്​​പോ 2020യു​ടെ​ ഭാ​ഗ്യ​ചി​ഹ്​​ന​ങ്ങ​ളി​ലൊ​ന്നും ഗാ​ഫ്​ മ​ര​മാ​ണ്. വെ​ള്ള​മി​ല്ലെ​ങ്കി​ലും പ​ച്ച​പ്പോ​ടെ മ​രു​ഭൂ​മി​യി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ഇൗ ​മ​രം ഒ​ട്ട​ക​ങ്ങ​ൾ​ക്കും മ​നു​ഷ്യ​ർ​ക്കും കൊ​ടും​ചൂ​ടി​ലും ത​ണ​ലാ​യി നി​ൽ​ക്കു​ന്നു. ക​ന്നു​കാ​ലി​ക​ൾ ഭ​ക്ഷ​ണ​മാ​യും മ​നു​ഷ്യ​ർ ഒൗ​ഷ​ധ​മാ​യും ഉ​പ​യോ​ഗി​ക്കു​ന്നു ഇ​വ​യു​ടെ ഇ​ല​യും കാ​യ്​​ക​ളും. ഇ​നി​യു​മു​ണ്ട്​ ഇൗ ​അ​ത്ഭു​ത വൃ​ക്ഷ​ത്തി​​െൻറ വി​ശേ​ഷ​ങ്ങ​ൾ. ഇൗ ​വി​ശേ​ഷ​ങ്ങ​ൾ എ​ല്ലാം കൂ​ടി ചേ​ർ​ത്ത്​ ഒ​രു മി​നി​റ്റി​ൽ ഒ​രു വി​ഡി​യോ ചി​ത്രം പി​ടി​ക്കാ​ൻ കു​ട്ടി​ക​ളോ​ട്​ പ​റ​ഞ്ഞാ​ലോ? ആ​റു വ​യ​സ്സി​നും 12 വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി ദു​ബൈ ന​ഗ​ര​സ​ഭ​യു​ടെ ചി​ൽ​ഡ്ര​ൻ​സ്​ സി​റ്റി​യാ​ണ്​ ഇ​ത്ത​രം മ​ത്സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഫേ​സ്​​ബു​ക്കി​ലോ യൂ​ട്യൂ​ബി​ലോ വാ​ട്​​സ്​​ആ​പ്പി​ലോ കി​ട്ടി​യ ദൃ​ശ്യ​ങ്ങ​ൾ കോ​പ്പി​യ​ടി​ച്ചാ​ൽ പ​റ്റി​ല്ല, പു​തു​താ​യി ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ളാ​യി​രി​ക്ക​ണം എ​ന്ന്​ നി​ർ​ബ​ന്ധ​മു​ണ്ട്. വി​ഡി​യോ​യി​ൽ ഗാ​ഫി​​െൻറ ദ​ൃ​ശ്യ​ങ്ങ​ളും പ്ര​ത്യേ​ക​ത​ക​ളു​മെ​ല്ലാം വി​വ​രി​ച്ചാ​ൽ മ​തി, ത​യാ​റാ​ക്കി​യ കു​ട്ടി​യു​ടെ പേ​രോ സ്​​കൂ​ളോ വി​വ​ര​ങ്ങ​ളോ ഒ​ന്നും പാ​ടി​ല്ല. ചി​ത്രീ​ക​രി​ച്ച സ​മ​യ​വും ദി​വ​സ​വും പോ​ലും ചേ​ർ​ക്ക​രു​ത്. ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലും ഫേ​സ്​​ബു​ക്കി​ലു​മു​ള്ള ചി​ൽ​ഡ്ര​ൻ​സ്​ സി​റ്റി​യു​ടെ പേ​ജു​ക​ൾ (childrencitydxb) ലൈ​ക്ക്​ ചെ​യ്​​ത ശേ​ഷം വി​ഡി​യോ പോ​സ്​​റ്റ്​ ചെ​യ്യു​ക. കു​ട്ടി​ക​ളു​ടെ സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ​നി​ന്നോ ര​ക്ഷി​താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നോ ഇ​തു ചെ​യ്യാം. @childrencitydxb എ​ന്ന്​ മെ​ൻ​ഷ​നും my_nationaltree_childrencity എ​ന്ന്​ ഹാ​ഷ്​​ടാ​ഗും ഇ​ട​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ഡി​യോ​ക​ൾ​ക്ക്​ സ​മ്മാ​നം ല​ഭി​ക്കും. ന​വം​ബ​ർ 21 ആ​ണ്​ എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.childrencity.ae എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story