Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാനം മഴ തന്നു; മനം...

മാനം മഴ തന്നു; മനം കവർന്നു

text_fields
bookmark_border
മാനം മഴ തന്നു; മനം കവർന്നു
cancel
camera_alt?????? ????? ??.?.???? ?????? ?????? ?????????

ദു​ബൈ: ചൂ​ടു​കാ​ല​ത്തി​​ൽ​നി​ന്ന്​ ത​ണു​പ്പി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​ന്​ മു​ന്നോ​ടി​യാ​യി യു.​എ.​ഇ​യി​ൽ ക​ന​ത്ത മ​ഴ. ദു​ബൈ, അ​ല്‍ഐ​ന്‍, ഫു​ജൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​ത്. ഏ​റ്റ​വും ഉ​യ​ര്‍ന്ന താ​പ​നി​ല​യാ​യ 41.9 സ​െൻറി​ഗ്രേ​ഡ് ബ​റ​ക്ക​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. കു​റ​ഞ്ഞ താ​പ​നി​ല 15 ഡി​ഗ്രി ജ​ബ​ല്‍ ജൈ​സി​ലും രേ​ഖ​പ്പെ​ടു​ത്തി. കാ​ത്തു​കാ​ത്തി​രു​ന്നെ​ത്തി​യ മ​ഴ​യെ ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് ന​ഗ​ര​വാ​സി​ക​ൾ സ്വീ​ക​രി​ച്ച​ത്. പ​ല​രും മ​ഴ ആ​സ്വ​ദി​ക്കാ​ൻ അ​പാ​ർ​ട്ട്മ​െൻറു​ക​ളും ഫ്ലാ​റ്റു​ക​ളും വി​ട്ടി​റ​ങ്ങി. വാ​ഹ​ന​യാ​ത്ര​ക്കാ​രും മ​ഴ​ക്കൊ​പ്പ​മു​ള്ള ഡ്രൈ​വി​ങ് ന​ന്നാ​യി ആ​സ്വ​ദി​ച്ചു.

20 മി​നി​റ്റോ​ളം ചാ​റി​പ്പെ​യ്ത മ​ഴ ഇ​ട​ക്ക് അ​ൽ​പം ശ​ക്തി കൂ​ടി ക​ന​ത്ത പെ​യ്ത്ത് തു​ട​ർ​ന്നു. മ​ഴ കു​റ​ച്ച് സ​മ​യം നി​ർ​ത്താ​തെ പെ​യ്ത​തി​നെ തു​ട​ർ​ന്ന് പ​ല​യി​ട​ങ്ങ​ളി​ലും നേ​രി‍യ വെ​ള്ള​ക്കെ​ട്ടു​ക​ളു​ണ്ടാ​യി. ഇ​തു​മാ​റ്റി നി​ർ​ത്തി​യാ​ൽ മ​ഴ​യി​ൽ മ​റ്റു അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ ക​ന​ത്തെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പൊ​തു​വി​ൽ അ​ൽ​പം ത​ണു​പ്പു​ള്ള കാ​ലാ​വ​സ്ഥ​യാ​ണ് യു.​എ.​ഇ​യി​ൽ ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാ​ജ്യ​ത്തി​െൻറ വ​ട​ക്ക​ന്‍ എ​മി​റേ​റ്റു​ക​ളു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നേ​ര​േ​ത്ത യെ​ല്ലോ അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story