സ്ഥാപനം തുടങ്ങാൻ താമസ വിസ വേണ്ട
text_fieldsദുബൈ: രാജ്യത്തെ താമസക്കാരല്ലാത്തവർക്കും സംരംഭങ്ങൾ തുടങ്ങാൻ ദുബൈ അവസരമൊരുക്കുന്നു. വിർച്വൽ കമ്പനികൾക്ക് ലൈസൻസ് നൽകാൻ ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ടു. ഇതിെൻറ അടിസ്ഥാനത്തിൽ ഇനി ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് ഡിജിറ്റലായി ദുബൈയിൽ ബിസിനസ് നടത്താം. ദുബൈ ഇക്കണോമി, ദുബൈ ഇൻറർനാഷനൽ ഫിനാൻഷ്യൽ സെൻറർ (ഡി.ഐ.എഫ്.സി), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ), സ്മാർട്ട് ദുബൈ, സുപ്രീം ലെജിസ്ലേഷൻ കമ്മിറ്റി എന്നിവയുടെ സംയുക്ത സംരംഭമായ വിർച്വൽ ലൈസൻസ് ക്രിയേറ്റിവ് ഇൻഡസ്ട്രീസ്, ടെക്നോളജി, സേവനമേഖല എന്നീ വിഭാഗങ്ങൾക്കാണ് ഉൗന്നൽ നൽകുന്നത്.
ലോകമെമ്പാടുമുള്ള ഫ്രീലാൻസർമാർക്കും സംരംഭകർക്കും നിയന്ത്രിത ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം നേടാനും പുതിയ വിപണികളെയും നിക്ഷേപ അവസരങ്ങളെയും ഡിജിറ്റലായി പര്യവേക്ഷണം ചെയ്യാനും ദുബൈ ആസ്ഥാനമായുള്ള കമ്പനികളുമായി എളുപ്പത്തിൽ സംവദിക്കാനും വിർച്വൽ ലൈസൻസ് സഹായിക്കും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ബിസിനസുകാർക്കും നിക്ഷേപകർക്കും www.vccdubai.ae വെബ്സൈറ്റ് വഴിയോ വി.എഫ്.എസ് ഗ്ലോബൽ ഓഫിസുകൾ വഴിയോ ദുബൈ ഇക്കോണമി വിർച്വൽ ലൈസൻസിനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
