ലോകത്ത് എവിടെനിന്നും ഇനി പ്രവാസി ചിട്ടിയിൽ ചേരാം – ഡോ. തോമസ് ഐസക്
text_fieldsദുബൈ: ഇനി മുതൽ ലോകത്ത് എവിടെനിന്നും പ്രവാസി ചിട്ടി തുടങ്ങാനാകുമെന്ന് കേരള ധനമന് ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. പ്രവാസികൾക്ക് താമസിക്കുന്ന നാട്ടിലിരുന്ന് സ്മാർ ട്ട്ഫോൺ മുഖേനെ ചിട്ടിയിൽ ചേരാനും മാസതവണകൾ അടക്കാനും കഴിയും. കൂടുതൽ പ്രവാസികളി ലേക്ക് ഇൗ സന്ദേശം എത്തിക്കാൻ അടുത്ത മൂന്നുദിവസം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ പ്രവാസി കൂട്ടായ്മകളിൽ താൻ പെങ്കടുക്കുമെന്നും പ്രവാസി ചിട്ടിയില് നാലു പുതിയ പദ്ധതികൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും ദുബൈയിൽ മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡോ. െഎസക് വ്യക്തമാക്കി.
പ്രവാസി ചിട്ടിയിൽ ചേർന്ന് ഗൾഫിലെ സ്ഥാപന-സംഘടനകൾ, വ്യക്തികൾ എന്നിവക്ക് നാട്ടിലെ പദ്ധതികൾ സ്പോൺസർ ചെയ്യാം. പ്രതിമാസം 10,000 രൂപയിൽ കുറയാതെ പ്രവാസി ചിട്ടിയിൽ ചേരുന്നവർക്ക് അഞ്ചു വർഷത്തിന് ശേഷം പ്രതിമാസ പെൻഷൻ നൽകുന്ന പദ്ധതിയും ഹലാൽ ചിട്ടിയും ആരംഭിച്ചിട്ടുണ്ട്. പ്രവാസം മതിയാക്കി നാട്ടിൽ മടങ്ങിയെത്തുന്നവരുടെ ജീവിതം സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ട് പ്രവാസി ക്ഷേമനിധി ബോർഡ് നടപ്പാക്കുന്ന പെൻഷൻ പദ്ധതിയുടെ പ്രീമിയം പ്രവാസി ചിട്ടിയുടെ ഭാഗമായി കെ.എസ്.എഫ്.ഇ നൽകും. പദ്ധതിയിൽ അംഗമാവുന്ന ചിട്ടി വരിക്കാരുടെ അഞ്ചു വർഷത്തെ വരിസംഖ്യ ക്ഷേമനിധി ബോർഡിന് കെ.എസ്.എഫ്.ഇ നൽകും.
ആരംഭിച്ച് 10 മാസം കൊണ്ട് 336 ചിട്ടികളിലൂടെ 70 േകാടി രൂപ സമാഹരിച്ചതായി മന്ത്രി പറഞ്ഞു. ദിനേന 50നടുത്ത് ആളുകൾ വരിക്കാരാവുന്നു. ഒരു ലക്ഷത്തിലേറെ പേർ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. ജി.സി.സി രാജ്യങ്ങളിലാണ് കൂടുതൽ സ്വീകാര്യത. യു.എ.ഇയിലാണ് ഏറ്റവുമധികം പേർ വരിക്കാരായത്-കാൽ ലക്ഷം പേർ. ഖത്തറിൽ 4000, സൗദിയിൽ 3800, കുവൈത്തിൽ 2276, ഒമാനിൽ 2200 എന്നിങ്ങനെയാണ് വരിക്കാരുടെ എണ്ണം. തങ്ങൾക്ക് അധിക മുതൽമുടക്കില്ലാതെ കേരളത്തിെൻറ വികസന പദ്ധതികളിൽ പങ്കാളികളാവാനും ലാഭവിഹിതം നേടാനും കഴിയുന്നു എന്നത് പ്രവാസികളെ സംതൃപ്തരാക്കുന്നതായും മന്ത്രി പറഞ്ഞു. കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, എം.ഡി എ. പുരുഷോത്തമൻ, ഡയറക്ടർ വി.കെ. പ്രസാദ്, എൻ.ആർ.െഎ ബിസിനസ് സെൻറർ പ്രതിനിധി സുജാത തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
