നന്മ നിറഞ്ഞവൻ ശ്രീനിവാസൻ
text_fieldsഷാർജ: ഷാർജ മംസാർ കോർണിഷിന് സമീപത്ത് ധാരാളം മരങ്ങളുണ്ട്. ഇതിലധികവും അലസിപ്പൂമ രവും ആര്യവേപ്പുമാണ്. കുരുവികളും തുന്നാരം കിളികളും മാടപ്രാവുകളുമാണ് മരങ്ങളിലെ ത ാമസക്കാരിലധികവും. സ്ഥിരം താമസക്കാർക്കുപുറമെ നമ്മൾ പ്രവാസികളെപ്പോലെ ഭൂഗോള ത്തിെൻറ പല കോണുകളിൽനിന്ന് ഇവിടേക്ക് ദേശാടനവും ദേശാന്തരവും ചെയ്ത ആയിരക്കണക്കിന് പക്ഷികളും. ഇവരുടെയെല്ലാം ചങ്കാണ് ആന്ധ്രപ്രദേശുകാരനും നിർമാണ കമ്പനി ജോലിക്കാരനുമായ ശ്രീനിവാസ്. പുലർച്ച ജോലിക്ക് പോകുന്ന ശ്രീനിവാസ് തിരിച്ചെത്താൻ സന്ധ്യയാകും. മുറിയിലെത്തി കുളികഴിഞ്ഞാൽ സമൂഹമാധ്യമങ്ങളിൽ ചെലവിടാനൊന്നും നേരമില്ല. കുപ്പിയിലും കന്നാസിലും വെള്ളം നിറച്ച് ശ്രീനിവാസ് പുറത്തേക്കിറങ്ങും.
മുൻകൂട്ടി ഓരോ മരച്ചുവട്ടിലും വെച്ച പ്ലാസ്റ്റിക് പാത്രങ്ങളിൽ വല്ല മാലിന്യങ്ങളും വീണിട്ടുണ്ടോ എന്ന് പരിശോധിക്കലാണ് ആദ്യ ജോലി. ഉണ്ടെങ്കിൽ അത് മാറ്റി വെള്ളം നിറക്കും. ചില്ലകളിൽനിന്ന് കിളികൾ സന്തോഷത്തിെൻറ ചിറകുകൾ താഴെയിട്ട് നന്ദി അറിയിക്കും. കൂട്ടിൽ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്ക് തങ്ങളുടെ രക്ഷകനെ കാട്ടിക്കൊടുക്കും. വേനൽ ആരംഭിച്ചത് മുതൽ ശ്രീനിവാസ് വെള്ളവുമായി മരച്ചുവടുകളിൽ എത്തുന്നുണ്ട്. ഏതൊരു ജീവിക്കും വിശപ്പിനേക്കാൾ ഭയാനകമാണ് ദാഹമെന്നാണ് ഇയാളുടെ പക്ഷം. കിളികൾക്ക് ഭക്ഷണം പുൽമേടിൽനിന്നും മറ്റും കിട്ടും. എന്നാൽ, ദാഹമകറ്റാൻ വഴികളൊന്നുമില്ല. ഇതെല്ലാം തന്ന് ദൈവം അനുഗ്രഹിച്ച് വിട്ട മനുഷ്യെൻറ കടമയാണ് മിണ്ടാപ്രാണികളെ സംരക്ഷിക്കുകയെന്ന് പറയുന്നു ശ്രീനിവാസ്.
ജോലി കഴിഞ്ഞ് കമ്പനി വണ്ടിയിൽ കയറിയാൽ ദാഹിച്ച് കരയുന്ന പക്ഷികൾ മനസ്സിലേക്ക് പറന്നുവരും. വാഹനം വേഗം താമസസ്ഥലത്ത് എത്തിയെങ്കിൽ എന്ന് മനസ്സ് പ്രാർഥിക്കും. മടങ്ങിവരാൻ നേരം ഉണങ്ങിപ്പോയ ഒരു വേപ്പ് മരം കണ്ടു. അതിെൻറ ചില്ലയിൽ ഒരു കിളിക്കൂടും ചുവട്ടിൽ ശ്രീനിവാസൻ വെച്ച വെള്ള പാത്രവുമുണ്ടായിരുന്നു. കിളികൾ പാടുന്നുണ്ടായിരുന്നു. പക്ഷി ഭാഷ വശമില്ലെങ്കിലും അതെനിക്കു പച്ചമലയാളം പോലെ മനസ്സിലായി. കത്തിയാളുന്ന വെയിലിലും ഭൂമിയിൽ വെള്ളം നിലനിർത്തിയ ദൈവത്തിനുള്ള സ്തുതിയും അത് തങ്ങളിലെത്തിച്ചു തന്ന മനുഷ്യനുള്ള നന്ദിയുമായിരുന്നു ആ പാട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
