അബൂദബി ക്ഷേത്രത്തിനും 17 ചർച്ചുകൾക്കും ലൈസൻസ്
text_fieldsദുബൈ: സമഭാവനയുടെയും സഹിഷ്ണുതയുടെയും ആഗോള മാതൃകയായ യു.എ.ഇയുടെ തലസ്ഥാന നഗരി യിൽ നിലകൊള്ളുന്ന 18 ഇസ്ലാമികേതര ആരാധനാലയങ്ങൾക്ക് അനുമതിപത്രം. അബൂദബിയിലെ ഏറ്റവും പഴക്കമേറിയ ചർച്ചും ആദ്യത്തെ ഹിന്ദു ക്ഷേത്രവും ലൈസൻസ് നേടിയവയിൽ ഉൾപ്പെടു ം. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബ ിൻ സായിദ് ആൽ നഹ്യാൻ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് ലൈസൻസ് അനുവദിച്ചത്. സൗഹാർദത്തിെൻറ സംഗീതം മുഴക്കി അബൂദബി എമിറേറ്റ്സ് പാലസിൽ നടന്ന വർണാഭമായ ചടങ്ങിൽ സാമൂഹിക വികസന വകുപ്പ് ചെയർമാൻ ഡോ. മുഗീർ അൽ ഖൈലിയിൽനിന്ന് ആരാധനാലയങ്ങളുടെ ചുമതലക്കാരും പുരോഹിതരും അനുമതിപത്രം ഏറ്റുവാങ്ങി.
അബൂദബി എമിറേറ്റിലെ പ്രഥമ ഹൈന്ദവ ആരാധനാലയമായ ബാപ്സ് സ്വാമി നാരായൺ ക്ഷേത്രത്തിെൻറ ലൈസൻസ് വ്യവസായ പ്രമുഖൻ ഡോ. ബി.ആർ. ഷെട്ടിയാണ് സ്വീകരിച്ചത്. സെൻറ് ജോസഫ് കത്തീഡ്രൽ, സെൻറ് മേരി കാത്തലിക് ചർച്ച്, സെൻറ് പോൾസ് ചർച്ച്, മുസഫ മാർത്തോമാ ദേവാലയം, മുഷ്രിഫിലെ കോപ്റ്റിക് ഒാർത്തഡോക്സ് ചർച്ച്, അൽെഎനിലെ കോപ്റ്റിക് ഒാർത്തഡോക്സ് ചർച്ച്, അർമേനിയൻ ചർച്ച്, സെൻറ് ജോർജ് യാക്കോബായ സിറിയൻ ഒാർത്തഡോക്സ് ചർച്ച്, അൽെഎൻ മാർത്തോമാ ചർച്ച്, മലങ്കര ഒാർത്തഡക്സ് സിറിയൻ ചർച്ച്, സെൻറ് ജോർജ് ഒാർത്തഡോക്സ് ചർച്ച്, ഗ്രീക്ക് ഓര്ത്തഡോക്സ് പാത്രിയര്ക്കീസ് ചർച്ച്, സെൻറ് ആൻഡ്രൂസ് ചർച്ച്, മുഷ്രിഫ് ഇവാഞ്ചലിക്കൽ ചർച്ച്, ബ്രദറൺ ക്രിസ്ത്യൻ അസംബ്ലി, അൽെഎൻ ഇവാഞ്ചലിക്കൽ ചർച്ച്, ചർച്ച് ഒാഫ് ജീസസ് ക്രൈസ്റ്റ് ഒാഫ് ലാറ്റർഡേ സെയിൻറ്സ് എന്നിവയാണ് അനുമതി നേടിയ ക്രിസ്ത്യൻ ദേവാലയങ്ങൾ.
അബൂദബിയിൽ നിർമാണത്തിലിരിക്കുന്ന ക്ഷേത്രം അടുത്ത വർഷം പൂർത്തിയാവും. എമിറേറ്റിലെ മുൻനിര സാംസ്കാരിക-മത ടൂറിസം കേന്ദ്രമായി മന്ദിരം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇ ജനസംഖ്യയുടെ 13 ശതമാനമാണ് ക്രൈസ്തവ സമൂഹം. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നെത്തി താമസിക്കുകയും ജോലി ചെയ്യുകയും വിവിധ വാണിജ്യ സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നവരാണ് ഇതിൽ ഭൂരിഭാഗവും. അനുമതി ലഭിച്ച കാത്തലിക്, പ്രൊട്ടസ്റ്റൻറ് ചർച്ചുകളിൽ എത്തുന്നവരിൽ നല്ലൊരു പങ്കും മലയാളികളാണ്. ഭരണാധികാരികൾ സമ്മാനമായി നൽകിയ ഭൂമിയിലാണ് വിവിധ ആരാധനാലയങ്ങൾ പ്രവർത്തിച്ചു വരുന്നത്. അവക്ക് പ്രാദേശിക ഭരണകൂടത്തിെൻറ അനുമതിയാണ് നിലവിലുണ്ടായിരുന്നത്.
സാമൂഹിക വികസന വകുപ്പിെൻറ ലൈസൻസ് ലഭിച്ചതോടെ ഇവയുടെ പ്രവർത്തനവും ചടങ്ങുകളും കൂടുതൽ സുഗമമാവും. എല്ലാ മതങ്ങളും സംസ്കാരങ്ങളും തമ്മിലെ ഇഴുകിച്ചേരലിനും മൂല്യങ്ങളുടെ പങ്കുവെപ്പിനും എന്നും മുന്നിട്ടുനിൽക്കുന്ന രാജ്യമാണ് യു.എ.ഇയെന്ന് ഡോ. മുഗീർ അൽ ഖൈലി ചൂണ്ടിക്കാട്ടി. സഹിഷ്ണുതയും പരസ്പര ബഹുമാനവുമാണ് യു.എ.ഇയുടെ അടിസ്ഥാന മൂല്യം. ഏവർക്കും രാഷ്ട്ര നിർമിതിയിൽ പങ്കാളിത്തം നൽകുന്ന രീതിയിലാണ് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ യു.എ.ഇ സമൂഹത്തെ ചിട്ടപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഡി.ഇ.ഡി എക്സിക്യൂട്ടിവ് ഡയറക്ടർ സുൽത്താൻ അൽ മുത്തവയും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
