അബ്രഹാം വംശ ഗേഹം 2022ൽ പൂർത്തിയാവും
text_fieldsഅബൂദബി/ന്യൂയോർക്: യു.എ.ഇ തലസ്ഥാന നഗരിയിലെ സാദിയാത്ത് ദ്വീപിൽ മസ്ജിദും ചർച്ചും സിന ഗോഗും ഒരേ സ്ഥലത്ത് ഒരുക്കുന്നു. അബ്രഹാം വംശ ഗേഹം (അബ്രഹാമിക് ഫാമിലി ഹൗസ്) എന്നു പേരിട്ട ചരിത്രപദ്ധതി 2022ൽ പൂർത്തീകരിച്ച് പ്രാർഥനക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിട ുന്നത്. 74ാമത് ഐക്യരാഷ്ട്ര പൊതുസഭ യോഗത്തിന് മുന്നോടിയായി ന്യൂയോർക് പബ്ലിക് ലൈബ്ര റിയിൽ നടന്ന പദ്ധതി അവലോകന യോഗം ഹ്യൂമൻ ഫ്രറ്റേണിറ്റി ഹയർ കമ്മിറ്റിയുടെ പ്രഥമ പ്രോജക്ടുകളിൽ ഒന്നായാണ് അബ്രഹാം വംശ ഗേഹത്തെ വിശേഷിപ്പിച്ചത്. വിവിധ മതവിശ്വാസികൾ തമ്മിൽ പരസ്പര ബഹുമാനത്തിെൻറയും സഹവർത്തിത്വത്തിെൻറയും സംസ്കാരം വളർത്തിയെടുക്കാനുള്ള ഉന്നത ദൗത്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
യു.എ.ഇ തലസ്ഥാന നഗരിയിൽ ലോകത്തിലെ മതസൗഹാർദത്തിെൻറ അടയാളമായി ഇൗ ആരാധനാലയം ഉയർന്നുവരും. ഫ്രാൻസിസ് മാർപാപ്പയും അൽ അഹ്സർ ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും ഫെബ്രുവരിയിൽ അബൂദബിയിൽ ഒപ്പിട്ട ലോക സമാധാനവും ഒത്തൊരുമയിലുള്ള ജീവിതവും സാധ്യമാക്കാനുള്ള മനുഷ്യ സാഹോദര്യ പ്രമാണത്തിെൻറ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള മാർഗനിർദേശവും ഉപദേശവും നൽകുന്നതിന് അധികാരമുള്ള ഉന്നത സമിതിയാണ് ‘അബ്രഹാം വംശ ഗേഹം’ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി അവലോകന ചടങ്ങിൽ യു.എ.ഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും വിവിധ സ്ഥാപനങ്ങളുടെയും പങ്കാളികളുടെയും പ്രതിനിധികളും പങ്കെടുത്തു.
ഒരൊറ്റ സമൂഹമായി പരസ്പരം ബന്ധപ്പെടുകയും മൂല്യങ്ങൾ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം അവരവരുടെ മതവിശ്വാസങ്ങളും ദേശീയതകളും സംസ്കാരങ്ങളും അനുസരിച്ച് ജീവിക്കാൻ സാധ്യമാകുന്ന സൗഹൃദാന്തരീക്ഷം വിളംബരം ചെയ്യുന്നതുമാവും പദ്ധതി. ലോകപ്രശസ്ത വാസ്തുശിൽപി സർ ഡേവിഡ് അഡ്ജയ് ആണ് പദ്ധതി രൂപകൽപന തയാറാക്കിയത്. മതങ്ങളുടെ പേരിൽ തിന്മ, വിദ്വേഷം, വിഭജനം എന്നിവ സമൂഹങ്ങൾക്കിടയിൽ വളർന്നുവരുന്ന സാഹചര്യത്തിൽ സൗഹാർദത്തിെൻറ അടയാളമെന്ന ചരിത്രപരമായ സംരംഭമാണിതെന്ന് പോണ്ടിഫിക്കൽ കൗൺസിൽ ഫോർ ഇൻറർ റിലീജ്യസ് ഡയലോഗ് പ്രസിഡൻറും ഹയർ കമ്മിറ്റി അംഗവുമായ മിഗ്വൽ ഏഞ്ചൽ അയ്യൂസോ ഗ്യൂക്സോട്ട് ചൂണ്ടിക്കാട്ടി.
മനുഷ്യ സാഹോദര്യത്തിനു വേണ്ടി യു.എ.ഇ പുലർത്തുന്ന പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് ശാന്തിയും സമാധാനവും മതസൗഹാർദവും ആഗ്രഹിക്കുന്നവരെ ഒന്നിപ്പിക്കാൻ ഈ പദ്ധതി സഹായകമാവുമെന്ന് ഹയർ കമ്മിറ്റി അംഗവും അൽ അസ്ഹർ അൽ ഷരീഫ് ഗ്രാൻഡ് ഇമാമിെൻറ മുൻ ഉപദേശകനുമായ ജഡ്ജി മുഹമ്മദ് മഹ്മൂദ് അബ്ദുൽ സലാം അഭിപ്രായപ്പെട്ടു. വിശ്വാസത്തിെൻറയും മാനവികതയുടെയും ശക്തിയെ മാനിക്കുന്ന എല്ലാവർക്കും പ്രധാന അവസരമാണ് ‘അബ്രഹാം വംശ ഗേഹം’ എന്ന് വാഷിങ്ടൺ ഹീബ്രു സഭയിലെ സീനിയർ റബ്ബിയും ഉന്നത സമിതി അംഗവുമായ എം. ബ്രൂസ് ലുസ്റ്റിഗും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
