യൂറേഷ്യൻ പാർലമെൻറ് സമ്മേളനത്തിൽ യു.എ.ഇ സംഘവും
text_fieldsഅബൂദബി: സെപ്റ്റംബർ 23, 24 തീയതികളിൽ കസാഖ്സ്താൻ തലസ്ഥാനമായ നൂർസുൽത്താനിൽ നടക ്കുന്ന യൂറേഷ്യൻ പാർലമെൻറ് സമ്മേളനത്തിൽ ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ ഡോ. അമൽ അബ ്ദുല്ല അൽ ഖുബൈസിയുടെ നേതൃത്വത്തിൽ യു.എ.ഇ പാർലമെൻററി ഡിവിഷൻ പ്രതിനിധി സംഘം പങ്കെടുക്കും. യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങളിലെ പാർലമെൻറുകളിലെ 84 സ്പീക്കർമാരും 16 അന്താരാഷ്ട്ര സംഘടനകളുടെ അധ്യക്ഷരുമാണ് സമ്മേളനത്തിലെ ക്ഷണിതാക്കൾ.
‘മഹത്തായ യൂറേഷ്യ: സംഭാഷണം, വിശ്വാസം, പങ്കാളിത്തം’ എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന സമ്മേളനം യൂറോപ്പ്-ഏഷ്യൻ രാജ്യങ്ങളിലെ പാർലമെൻറുകളിലെ അനുഭവപരിജ്ഞാനം പങ്കുവെക്കുന്ന കൂടിക്കാഴ്ചകൾക്ക് അവസരമൊരുക്കും. സഹോദര-സൗഹൃദ രാജ്യങ്ങളുടെ പാർലമെൻറുകളുമായി ബന്ധം ശക്തിപ്പെടുത്താൻ യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ എപ്പോഴും ബദ്ധശ്രദ്ധ ചെലുത്തുന്നതായും ഡോ. അമൽ അബ്ദുല്ല അൽ ഖുബൈസി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
