Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ക്സ്പോ​ഷ​ർ...

എ​ക്സ്പോ​ഷ​ർ പ്ര​ദ​ർ​ശ​നം ശൈ​ഖ് സു​ൽ​ത്താ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
എ​ക്സ്പോ​ഷ​ർ പ്ര​ദ​ർ​ശ​നം ശൈ​ഖ്  സു​ൽ​ത്താ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt?????????? ????? ???????? ????????? ???????? ?????? ??????????????????????? ????? ??. ???????????? ???? ??????????? ??? ???????? ???????????? ??????????. ??????? ????? ??????????? ???? ?????????? ??? ????????

ഷാ​ർ​ജ: നാ​ലാ​മ​ത് ഷാ​ർ​ജ എ​ക്സ്പോ​ഷ​ർ ഫോ​േ​ട്ടാ​ഗ്ര​ഫി ഉ​ത്സ​വം സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണ ാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഷാ​ർ​ജ മീ​ഡി​ യ കൗ​ൺ​സി​ൽ (എ​സ്.​എം.​സി) ചെ​യ​ർ​മാ​ൻ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി, എ​ക്സ്പോ​സ​െൻറ​ർ സി.​ഇ.​ഒ സെ​യി​ഫ് മു​ഹ​മ്മ​ദ് അ​ൽ മി​ദ്ഫ, അ​തി​ഥി​ക​ളാ​യ അ​യി​ഡ​ൻ സ​ള്ളി​വ​ൻ, ആ​മി വി​റ്റാ​ലെ, റേ ​വെ​ൽ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ലോ​ക പു​സ്ത​ക ത​ല​സ്ഥാ​ന പ​ദ​വി വ​ഹി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഫൊ​ട്ടോ​ഗ്ര​ഫി ഉ​ത്സ​വം ശ്ര​ദ്ധേ​യ​മാ​ണ്. യു.​എ.​ഇ​യു​ടെ സാം​സ്കാ​രി​ക ത​നി​മ പ്ര​ത‍്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം ലോ​ക​ത്തി​​െൻറ നൂ​ത​ന കാ​ഴ്ച​ക​ളി​ലേ​ക്കും കാ​ടി​​െൻറ നി​ല​വി​ളി​ക​ളി​ലേ​ക്കും പ്ര​കൃ​തി​യു​ടെ രോ​ദ​ന​ക​ളി​ലേ​ക്കും കാ​ഴ്ച​ക്കാ​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു​ണ്ട് എ​ക്സ്പോ​ഷ​ർ. ഉ​ദ്ഘാ​ട​ന ശേ​ഷം ശൈ​ഖ് സു​ൽ​ത്താ​ൻ വി​വി​ധ പ​വ​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ഫോ​ട്ടോ​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു.

അ​മ​ച്വ​ർ, പ്ര​ഫ​ഷ​ന​ൽ ഫൊ​ട്ടോ​ഗ്രാ​ഫ​ർ​മാ​രെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും അ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ലോ​ക​ത്തി​ന​ു മു​ന്നി​ൽ എ​ത്തി​ക്കു​വാ​നും മി​ക​ച്ച പി​ന്തു​ണ ന​ൽ​കാ​നു​മാ​യി നാ​ലു​വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച തി​മോ​ത്തി അ​ല്ലെ​ൻ ഫോ​ട്ടോ​ഗ്ര​ഫി സ്കോ​ള​ർ​ഷി​പ് അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ചി​ത്ര​ങ്ങ​ളും ശൈ​ഖ് സു​ൽ​ത്താ​ൻ ക​ണ്ടു. ഷാ​ർ​ജ ഗ​വ. മീ​ഡി​യ ബ്യൂ​റോ സം​ഘ​ടി​പ്പി​ക്കു​ന്ന ച​തു​ർ​ദി​ന പ​രി​പാ​ടി​യി​ൽ ഏ​ഴ് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 357 ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ 1112 സൃ​ഷ്​​ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. ഫോ​ട്ടോ​ഗ്ര​ഫി സം​ബ​ന്ധ​മാ​യ വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ശി​ൽ​പ​ശാ​ല​ക​ൾ, ക്ലാ​സു​ക​ൾ, സെ​മി​നാ​റു​ക​ൾ, ച​ർ​ച്ച​ക​ൾ, സം​വാ​ദ​ങ്ങ​ൾ എ​ന്നി​വ​യും ഏ​റ്റ​വും നൂ​ത​ന​മാ​യ കാ​മ​റ​ക​ളു​ടെ​യും മ​റ്റു ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ശാ​ല​മാ​യ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story