Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ ​ക​ണ്ണു​ക​ൾ...

ഈ ​ക​ണ്ണു​ക​ൾ കേ​ൾ​ക്കു​ന്നു പ്ര​കൃ​തി​യു​ടെ ഈണ​ങ്ങ​ൾ

text_fields
bookmark_border
ഈ ​ക​ണ്ണു​ക​ൾ കേ​ൾ​ക്കു​ന്നു പ്ര​കൃ​തി​യു​ടെ ഈണ​ങ്ങ​ൾ
cancel
camera_alt??????? ????????? ?????????????????????

പു​ല​ർ​ച്ച​യും സ​ന്ധ‍്യ​യി​ലും പാ​ടു​ന്ന നി​ര​വ​ധി മ​ര​ങ്ങ​ളു​ണ്ട് പ്ര​കൃ​തി​യി​ൽ. ചി​ല്ല​ക​ളി​ലാ​കെ പ​ക ്ഷി​ക​ൾ ‘കാ​യ്ക്കു​ന്ന’ മ​ര​ങ്ങ​ളാ​ണി​വ. എ​ന്നാ​ൽ, ഇ​ത്ത​രം മാ​സ്മ​രി​ക സം​ഗീ​ത​ങ്ങ​ളൊ​ന്നും​ത​ന്നെ പാ​കി​ സ്താ​നി​ലെ റാ​വ​ൽ​പി​ണ്ടി സ്വ​ദേ​ശി മു​ബീ​ൻ അ​ൻ​സാ​രി​യു​ടെ കാ​തു​ക​ളി​ൽ എ​ത്താ​റി​ല്ല. ജ​നി​ച്ച് മൂ​ന്നാ​ഴ്ച പി​ന്നി​ട്ട​പ്പോ​ൾ ബാ​ധി​ച്ച മ​ഞ്ഞ​പ്പി​ത്ത​മാ​ണ് മു​ബീ​​െൻറ കേ​ൾ​വി​ശ​ക്തി ത​ക​രാ​റി​ലാ​ക്കി​യ​ത്. എ​ന്നാ​ൽ, കാ​ഴ്ച​ക​ളി​ൽ​നി​ന്ന് സം​ഗീ​ത​ത്തെ കാ​മ​റ​യി​ലേ​ക്ക് ആ​വാ​ഹി​ച്ചെ​ടു​ക്കാ​ൻ പ്ര​ത‍്യേ​ക സി​ദ്ധി​യു​ണ്ട് ഇ​യാ​ൾ​ക്ക്. പ്ര​കൃ​തി​യു​ടെ വ​ശ‍്യ​മ​നോ​ഹ​ര കാ​ഴ്ച​ക​ളു​ടെ സൂ​ക്ഷ്മ​ത​യെ പ​ക​ർ​ത്തു​ന്ന മു​ബീ​ൻ പ​ഴ​മ​യു​ടെ നെ​ടു​വീ​ർ​പ്പു​ക​ളി​ലേ​ക്കും കാ​മ​റ തി​രി​ക്കു​ന്നു.

ഇ​സ്​​ലാ​മാ​ബാ​ദ്, റാ​വ​ൽ​പി​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ പു​തു​മ​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് എ​ക്സ്പോ​ഷ​റി​ൽ കൂ​ടു​ത​ലാ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 1998 മു​ത​ൽ കാ​മ​റ കൈ​യി​ലെ​ടു​ത്തെ​ങ്കി​ലും 2002 മു​ത​ലാ​ണ് സ​ജീ​വ​മാ​യ​ത്. ഫൈ​ൻ ആ​ർ​ട്സി​ല്‍ ഡി​പ്ലോ​മ നേ​ടി​യ ശേ​ഷം പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്താ​ൻ തു​ട​ങ്ങി. പ്ര​കൃ​തി​ക്കും നി​ർ​മാ​ണ ക​ല​ക​ൾ​ക്കും ആ​വ​ശ‍്യ​ത്തി​ലേ​റെ ഇ​ടം ന​ൽ​കി​യു​ള്ള ചി​ത്ര​ങ്ങ​ളി​ൽ മ​നു​ഷ‍്യ​ൻ പ​ല​പ്പോ​ഴും ഒ​രു കോ​ണി​ലേ​ക്ക് മാ​റ്റ​പ്പെ​ടു​ന്നു. പു​സ്ത​ക​ങ്ങ​ൾ​ക്കി​ട​യി​ലെ വൃ​ദ്ധ​​െൻറ ചി​ത്രം ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ചൈ​ന, ഇ​റാ​ഖ്, ഇ​റ്റ​ലി, അ​മേ​രി​ക്ക കൂ​ടാ​തെ ജ​നീ​വ​യി​ൽ യു.​എ​ൻ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ പോ​ളി​യോ ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും ഇ​തി​ന​കം പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി. യു.​എ.​ഇ​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story