Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

പു​ന്ന​മ​ട​ക്കാ​യ​ലി​ലെ ആ​ര്‍പ്പു​വി​ളി​ ഇ​ന്ന് റാ​സ​ല്‍ഖൈ​മ​യി​ല്‍

text_fields
bookmark_border
പു​ന്ന​മ​ട​ക്കാ​യ​ലി​ലെ ആ​ര്‍പ്പു​വി​ളി​ ഇ​ന്ന് റാ​സ​ല്‍ഖൈ​മ​യി​ല്‍
cancel
camera_alt????? ??????? ?????? ????????????????????????? ????? ??????????? ????????????????? ????????? ???????? ?????? ??????. ??????????? ??????? ?????????? ????? ??????????, ??????????? ????????? ????? ???????? ??????????? ???????????? ????? ??????????? ????????????????? ?????????????????????????? ???????????????????

റാ​സ​ല്‍ഖൈ​മ: വി​ദേ​ശ​ത്ത് ന​ട​ക്കു​ന്ന പ്ര​ഥ​മ നെ​ഹ്റു​ക​പ്പ് വ​ള്ളം​ക​ളി​ക്ക് സാ​ക്ഷ്യം​വ​ഹി​ക്കാ​ന്‍ റാ​സ​ല്‍ഖൈ​മ ഒ​രു​ങ്ങി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് യു.​എ.​ഇ-​വി​ദേ​ശ ടീ​മു​ക​ള്‍ തു​ഴ​യെ​റി​യു​ന്ന​തോ ​ടെ ജ​ല​മേ​ള​ക്ക്​ തു​ട​ക്ക​മാ​കും. മ​ല​യാ​ളി​ക​ള്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് തു​ട​ങ്ങു​ക. റാ​ക് അ​ൽ ഖാ​സി​മി കോ​ര്‍ണീ​ഷി​ലെ ഫ്ലാ​ഗ് പോ​സ്​​റ്റി​ന് സ​മീ​പ​ത്തെ റാ​ക് മ​റൈ​ന്‍ ക്ല​ബി​ലും പ​രി​സ​ര​ത്തും കാ​ണി​ക​ള്‍ക്ക് മ​ത്സ​രം വീ​ക്ഷി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. മ​ല​യാ​ളി​ക​ള്‍ക്ക് ഓ​ണ​സ​മ്മാ​ന​മാ​യാ​ണ് ഇ​ക്കു​റി വ​ള്ളം​ക​ളി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് റാ​ക് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ മ​റൈ​ന്‍ ക്ല​ബ് എ​ക്സി​ക്യൂ​ട്ടി​വ് മാ​നേ​ജ​ര്‍ ആ​രി​ഫ് ഇ​ബ്രാ​ഹിം ആ​ല്‍ ഹ​റാ​ന്‍കി പ​റ​ഞ്ഞു. പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്ഘാ​ട​ന-​സ​മാ​പ​ന ച​ട​ങ്ങു​ക​ള്‍ മ​റൈ​ന്‍ ക്ല​ബ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും.

മ​ത്സ​ര​ത്തി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കും മു​ഖ്യാ​തി​ഥി​ക്കു​മു​ള്ള ഉ​പ​ഹാ​രം റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നാ​ണ് ന​ല്‍കു​ന്ന​തെ​ന്ന് കോ​ഓ​ഡി​നേ​റ്റ​ര്‍ റി​യാ​സ് കാ​ട്ടി​ല്‍ പ​റ​ഞ്ഞു. റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ചു​ണ്ട​ന്‍ വ​ള്ളം മാ​തൃ​ക​യി​ല്‍ രൂ​പ​ക​ല്‍പ​ന ചെ​യ്ത ഉ​പ​ഹാ​രം അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ. സ​ലീ​മി​ല്‍നി​ന്ന് ആ​രി​ഫ് ഇ​ബ്രാ​ഹിം ഏ​റ്റു​വാ​ങ്ങി. ഇ​ന്ത്യ​ന്‍ അ​സോ. വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ. ​അ​സൈ​നാ​ര്‍, ഡോ. ​റ​ജി ജേ​ക്ക​ബ്, ബി. ​ഗോ​പ​കു​മാ​ര്‍, നാ​സ​ര്‍ അ​ല്‍ദാ​ന എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കേ​ര​ള സ​മാ​ജം, ചേ​ത​ന, കെ.​എം.​സി.​സി, ഇ​ന്‍കാ​സ്, വൈ.​എം.​സി, ഐ.​സി.​സി, യൂ​ത്ത് ഇ​ന്ത്യ, യു​വ​ക​ല സാ​ഹി​തി, നോ​ള​ജ് തി​യ​റ്റ​ര്‍, സേ​വ​നം സ​െൻറ​ര്‍, സ​ര്‍വി​സ്, ന​ന്മ തു​ട​ങ്ങി​യ കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story