Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ മെട്രോക്ക്​...

ദുബൈ മെട്രോക്ക്​ ഇന്ന്​ ജന്മദിനം

text_fields
bookmark_border
ദുബൈ മെട്രോക്ക്​ ഇന്ന്​ ജന്മദിനം
cancel

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും സ്​​മാ​ർ​ട്ട്​ ന​ഗ​ര​മാ​വാ​ൻ ​െകാ​തി​ക്കു​ന്ന ദു​ബൈ​യു​ടെ കു​തി​പ്പി​ന്​ ഗ​തി ​വേ​ഗം കൂ​ട്ടി​യ ദു​ബൈ മെ​ട്രോ സ​ർ​വി​സി​ന്​ ഇ​ന്ന്​ 10ാം പി​റ​ന്നാ​ൾ. അ​സാ​ധ്യ​മെ​ന്നും അ​പ്രാ​യോ​ഗി​ക​മെ ​ന്നും പ​റ​ഞ്ഞ്​ പ​ല​രും നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടു​പോ​ലും പി​ന്മാ​റാ​തെ ദു​ബൈ​യു​ടെ ദാ​ർ​ശ​നി​ക ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ട​പ്പാ​ക്കി​യ മെ​ട്രോ സം​വി​ധാ​നം 2009 സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​നാ​ണ് (9.9.9)​ നി​ല​വി​ൽ വ​ന്ന​ത്. അ​ന്നു​തൊ​ട്ടി​ന്നു വ​രെ 1.5 ബി​ല്യ​ൺ യാ​ത്ര​ക്കാ​രെ​ങ്കി​ലും ഇൗ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​വും.

കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​ന​​ങ്ങ​ളോ ഗ​താ​ഗ​ത​ക്കു​രു​ക്കോ ഇ​ല്ലാ​തെ ദു​ബൈ​യു​ടെ ഷാ​ർ​​ജ​യോ​ട്​ ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഒ​ര​റ്റം മു​ത​ൽ മ​റ്റൊ​രു മേ​ഖ​ല വ​രെ ഏ​റ്റ​വും എ​ളു​പ്പ​ത്തി​ലെ​ത്താ​ൻ ദു​ബൈ മെ​ട്രോ​യെ​ക്കാ​ൾ എ​ള​ു​പ്പ​വും ചെ​ല​വു കു​റ​ഞ്ഞ​തു​മാ​യ മ​റ്റൊ​രു ഗ​താ​ഗ​ത മാ​ർ​ഗം ഇ​ല്ല​ത​ന്നെ.
10 വ​ർ​ഷം​ മു​മ്പ്​​ ജ​ബ​ൽ അ​ലി​ക്കും റാ​ഷി​ദി​യ​ക്കും ഇ​ട​യി​ലാ​യി 29 സ്​​റ്റേ​ഷ​നു​ക​ളു​ള്ള 52 കി​ലോ​മീ​റ്റ​ർ റെ​ഡ്​​ലൈ​നാ​ണ്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. പി​ന്നീ​ട്​ 23 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഗ്രീ​ൻ​ലൈ​നി​നു തു​ട​ക്ക​മാ​യി. ലോ​കം കാ​ത്തി​രി​ക്കു​ന്ന യു.​എ.​ഇ​യു​ടെ വി​സ്​​മ​യ എ​ക്​​സ്​​േ​പാ 2020ന്​​ ​മു​ന്നൊ​രു​ക്ക​മാ​യി എ​ക്​​സ്​​പോ വേ​ദി​യി​ലേ​ക്കു​ള്ള റൂ​ട്ട്​ 2020​െൻ​റ ജോ​ലി​ക​ൾ അ​തി​വേ​ഗം മു​ന്നോ​ട്ടു​പോ​വു​ക​യാ​ണി​പ്പോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story