Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​ര​ൽ തു​മ്പ്​...

വി​ര​ൽ തു​മ്പ്​ ഞൊ​ടി​ച്ചാ​ൽ ഹാ​ല ടാ​ക്​​സി​യെ​ത്തും

text_fields
bookmark_border
വി​ര​ൽ തു​മ്പ്​ ഞൊ​ടി​ച്ചാ​ൽ ഹാ​ല ടാ​ക്​​സി​യെ​ത്തും
cancel

ദു​ബൈ: വാ​ഹ​ന​ങ്ങ​ൾ ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന്​ ​ടാ​ക്​​സി ബു​ക്ക്​ ചെ​യ്യ ാ​ൻ ഇ​നി കാ​ൾ സെ​ൻ​റ​റി​ൽ വി​ളി​ച്ച്​ കാ​റി​നാ​യി കാ​ത്തു നി​ൽ​ക്കേ​ണ്ട​തി​ല്ല. ആ​പ്പ്​ വ​ഴി ബു​ക്ക്​ ചെ​യ്​ ​താ​ൽ അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ ടാ​ക്​​സി ല​ഭ്യ​മാ​വു​ന്ന സൗ​ക​ര്യം നി​ല​വി​ൽ വ​ന്നു. റോ​ഡ്​ ഗ​താ​ഗ​ത അ​ തോ​റി​റ്റി (ആ​ർ.​ടി.​എ)​യും കാ​റീ​മും ചേ​ർ​ന്നൊ​രു​ക്കു​ന്ന ‘ഹാ​ല ഇ^​ടാ​ക്​​സി’ സേ​വ​ന​മാ​ണ്​ ഇ​നി മു​ത​ൽ ടാ​ക്​​സി യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ക. ലോ​ക​ത്തെ സ്​​മാ​ർ​ട്ട്​ ന​ഗ​ര​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ലേ​ക്ക്​ കു​തി​ക്കു​ന്ന ദു​ബൈ​യു​ടെ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ ക​രു​ത്തു പ​ക​രു​ന്ന ഇൗ ​സം​വി​ധാ​നം മെ​യ്​ മു​ത​ൽ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

കാ​റീം ആ​പ്പ്​ വ​ഴി ബു​ക്ക്​ ചെ​യ്​​താ​ലു​ട​ൻ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ 5500 ടാ​ക്​​സി​ക​ളാ​ണ്​ സെ​പ്​​റ്റം​ബ​ർ മ​ധ്യ​ത്തോ​ടെ ഒ​രു​ക്കു​ക​യെ​ന്ന്​ ആ​ർ.​ടി.​എ പൊ​തു​ഗ​താ​ഗ​ത വി​ഭാ​ഗം സി.​ഇ.​ഒ അ​ഹ്​​മ​ദ്​ ബെ​ഹ്​​റൂ​സി​യാ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ദു​ബൈ​യി​ലെ ഏ​ഴ്​ ടാ​ക്​​സി ക​മ്പ​നി​ക​ളു​മാ​യും ഹാ​ല ക​രാ​റി​ലേ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ എ​ട്ടു ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്. രാ​ത്രി സ​മ​യം ഒ​മ്പ​തു ദി​ർ​ഹ​വും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ 12 ദി​ർ​ഹ​വു​മാ​യി​രി​ക്കു​മി​ത്. മൊ​ബൈ​ൽ ആ​പ്പ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ പ​രി​മി​തി​യു​ള്ള​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം കാ​ൾ സെ​ൻ​റ​ർ മു​ഖേ​നെ ടാ​ക്​​സി ബു​ക്ക്​ ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​വും തു​ട​രും. ആ​പ്പ്​ വ​ഴി ബു​ക്ക്​ ചെ​യ്​​ത്​ ടാ​ക്​​സി സേ​വ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ ലോ​യ​ലി​റ്റി പോ​യി​ൻ​റു​ക​ളും ഏ​ർ​പ്പെ​ടു​ത്തും.

കാ​റീ​മി​െ​ൻ​റ സാ​േ​ങ്ക​തി​ക വി​ജ്​​ഞാ​ന മി​ക​വ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സേ​വ​നം മ​റ്റു പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​വാ​ൻ പ​ദ്ധ​തി​യു​ള്ള​താ​യി ഹാ​ല സി.​ഇ.​ഒ ക്ല​മ​ൻ​സ്​ ഡ്യൂ​ടേ​ർ​ട്ട്​ പ​റ​ഞ്ഞു. കാ​റീം ഗ​ൾ​ഫ്​ മേ​ഖ​ലാ ഡ​യ​റ​ക്​​ട​ർ ബാ​സ്സ​ൽ അ​ൽ ന​ഹ്​​ലാ​ഇ​യും സം​ബ​ന്ധി​ച്ചു.ഗൂ​ഗി​ൾ പ്ലേ ​സ്​​േ​​റ്റാ​റോ ആ​പ്പി​ൾ സ്​​റ്റോ​റോ വ​ഴി കാ​റീം ആ​പ്പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ ഇ ^​ടാ​ക്​​സി സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങാം. ബു​ക്ക്​ ചെ​യ്​​ത ശേ​ഷം ട്രി​പ്പ്​ കാ​ൻ​സ​ൽ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ഒ​രു കാ​ര്യം ശ്ര​ദ്ധി​ക്ക​ണം. മൂ​ന്നു മി​നി​റ്റു ക​ഴി​ഞ്ഞാ​ണ്​ ട്രി​പ്പ്​ കാ​ൻ​സ​ൽ ചെ​യ്യു​ന്ന​തെ​ങ്കി​ൽ 12 ദി​ർ​ഹം ഉ​പ​ഭോ​ക്​​താ​വി​ൽ നി​ന്ന്​ ഇൗ​ടാ​ക്കും. കൂ​ടു​ത​ൽ നേ​രം കാ​ത്തു നി​ർ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​സ​മ​യ​ത്തി​നു​ള്ള വെ​യ്​​റ്റി​ങ്​ ചാ​ർ​ജും ന​ൽ​കേ​ണ്ടി വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story