Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൈതൃകത്തിൻെറ...

പൈതൃകത്തിൻെറ ഓളപ്പരപ്പിൽ ഓർമകളുടെ കപ്പിത്താനായി സാലെഹ് അഹ്​മദ്

text_fields
bookmark_border
പൈതൃകത്തിൻെറ ഓളപ്പരപ്പിൽ ഓർമകളുടെ കപ്പിത്താനായി സാലെഹ് അഹ്​മദ്
cancel
camera_alt????????? ?????????? 2019 ??????? ??????? ??.?.? ??????????????? ??????? ???????? ?????? ?????? ??????? ?? ???? (??????: ???? ???????)

അബൂദബി : യു.എ.ഇയിൽ എണ്ണ നിക്ഷേപം കണ്ടെത്തുന്നതിനു മുമ്പ് അറബികളുടെ ഏറ്റവും വലിയ വരുമാന മാർഗമായിരുന്ന മുത്തുവാ രലി​​െൻറയും മൽസ്യ ബന്ധനത്തി​​െൻറയും കഥയും ചരിത്രവും പുതിയ തലമുറക്ക് വിവരിക്കുന്ന തിരക്കിലാണ് സാലെഹ് അഹ്മദ് ഹമ്പലൂർ അൽ ഷെഹി. 12-ാം വയസിൽ പുറംകടൽ മൽസ്യ ബന്ധനത്തിൽ വ്യാപൃതനായ സാലെഹ് അഹ്മദിന് കടലും കടൽ ജോലികളും ഇന്നും അഭിമ ാനമാണ്​. ഇന്നത്തെ തലമുറ മുത്തുവാരലും മൽസ്യബന്ധനവും വിനോദമായി കാണുമ്പോൾ നമ്മൾ കടന്നു വന്ന വഴിയാണിതെന്ന്​ ഒാർമകൾ കൊണ്ട്​ തിരുത്തുകയാണ്​

ഈ റാസൽഖൈമ സ്വദേശി. ലോക ഭൂപടത്തിൽ ഏറ്റവും പുരോഗതി പ്രാപിച്ച രാജ്യങ്ങളുടെ മുൻനിരയിൽ സ്ഥാനം പിടിച്ച യു.എ.ഇയിലെ ഓരോ എമിറേറ്റിനും മൽസ്യ ബന്ധനത്തി​​െൻറയും മുത്തുവാരലി​​െൻറയും ചരിത്രമുണ്ട്. സമുദ്രത്തിൽ മുങ്ങിയെടുക്കന്ന കക്കപൊളിച്ച് മുത്തെടുക്കുന്നതി​​െൻറ ഓരോ ഭാഗവും സാലെഹ് സന്ദർശകർക്കു മുമ്പിൽ വിവരിക്കുന്നു. കേരളത്തിലെ കടൽത്തീരത്തെ കാഴ്ചകൾക്കു സമാനമായ രീതിയിൽ വള്ളവും വലയും അവയുടെ പരിചരണവുമൊക്കെ വളരെ മനോഹരമായാണ് ഇൗ 65 കാരൻ വിശദീകരിച്ചു നൽകുന്നത്​.

അബൂദബി നാഷണൽ എക്‌സിബിഷൻ സ​െൻററിലെ അന്താരാഷട്ര ഹണ്ടിങ് ആൻറ്​ ഇക്വസ്ട്രിയൻ പ്രദർശന നഗരിയിലെത്തുന്ന വിവിധ എമിറേറ്റുകളിലെ രാജ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള ഇമറാത്തികളും വിദേശികളും ഏറെ ബഹുമാനത്തോടും ആദരവോടുമാണ് അൽ ഷെഹിയുടെ വാക്കുകൾക്കായി കാതോർക്കുന്നത്. ക്രിറ്റിക്കൽ ഇൻഫ്രാസ്ട്രക്ചർ ആൻറ്​ കോസ്​റ്റൽ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ പവലിയനിൽ മുത്തു വാരാൻ പോകുന്ന വള്ളങ്ങളും അതിലെ രീതികളും, രാജ്യത്തുപയോഗിക്കുന്ന വിവിധ തരം വലകളുമെല്ലാം പ്രദർശിപ്പിക്കുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story