വിവാഹം കഴിഞ്ഞ് മജീദ് വന്നിറങ്ങിയത് വിലങ്ങിലേക്ക്
text_fieldsഅജ്മാന് : വിവാഹം കഴിഞ്ഞ് ഗള്‍ഫില്‍ തിരിച്ചെത്തിയ മജീദിനെ സ്വീകരിച്ചത് പൊലീസ് സംഘം. മ ംഗല്യ മണിമാരെൻറ വിളികാത്ത് നിന്ന മണവാട്ടിക്ക് കിട്ടിയത് കണ്ണീരിൽ കുഴഞ്ഞ വിശേഷ ങ്ങളും. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ലോൺ മുഖേന തവണ വ്യവസ്ഥയിൽ എടുത്ത കാ റുമായി അജ്മാനില്‍ ടാക്സി ഓടിച്ചിരുന്ന പാലക്കാട് ചാലിശ്ശേരി സ്വദേശി അബ്ദുല്‍ മജീദിനെ ജയിൽ അടക്കമുള്ള ദുരിതങ്ങളിലേക്കെത്തിച്ചത് ഒരു ചെക്കാണ്. കല്യാണത്തിനു മുൻപ് ടാക്സി പണി വിട്ടു മറ്റൊരു ജോലിക്ക് ശ്രമിക്കുന്നതിനിടെ വാഹനം വാങ്ങാൻ ആവശ്യക്കാരനെത്തി. പറഞ്ഞു വരുേമ്പാൾ തെൻറ നാട്ടില്‍ പുതുതായി താമസമാക്കിയ ആളാണ്. കച്ചവടം നടക്കുമെന്നായി.
പക്ഷെ തവണ മുടക്കില്ല എന്ന് ഉറപ്പാക്കാൻ നൽകാൻ ഇദ്ദേഹത്തിെൻറ കയ്യിൽ ഗ്യാരണ്ടി ചെക്കില്ല. നാട്ടുകാരനല്ലേ, ധൈര്യായി അങ്ങ്ട് കൊടുക്കെടോ എന്ന് കൂട്ടുകാർ പറഞ്ഞപ്പോൾ മജീദ് മറുത്തൊന്നും ആലോചിച്ചില്ല. വാഹനം വാങ്ങിയ ആൾ കൃത്യമായി മാസ തവണകള്‍ അടച്ചു പോന്നിരുന്നു. മജീദ് വിവാഹത്തിനായി നാട്ടിലേക്കും പോയി. പിന്നെയാണ് കാര്യങ്ങൾ കീഴ്മേൽ മറിയുന്നത്. ഇൗ വാഹനം പൊലീസ് പിടികൂടി. മദ്യ വില്‍പ്പന നടത്തി എന്നതായിരുന്നു കുറ്റം. വാഹനം ഓടിച്ചയാൾ ഓടി രക്ഷപ്പെട്ടു. വാഹനം പൊലീസ് കസ്റ്റഡിയിലായി. രണ്ട് മാസത്തവണ കൂടി അടക്കാനുണ്ടായിരുന്നു. അതിനു മുടക്കം വന്നപ്പോൾ സെക്യുരിറ്റി ചെക്കില്‍ വന്‍ തുകയെഴുതി സ്വകാര്യ ധനകാര്യ സ്ഥാപനം ചെക്ക് സമർപ്പിച്ചു. അത് പിന്നീട് പൊലീസ് കേസുമാക്കി. ഇതൊന്നും അറിയാതെയാണ് മജീദ് വിവാഹം കഴിഞ്ഞ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നത്.
എമിഗ്രെഷനിൽ നിന്നു തന്നെ മജീദിനെ പിടികൂടി. ഇത്ര വലിയ തുകക്ക് താന്‍ ആര്‍ക്കും ചെക്ക് നല്‍കിയിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാര്‍ എടുക്കാന്‍ നല്കിയ ഗ്യാരണ്ടി ചെക്കാണ് വില്ലന്‍ എന്നറിയുന്നത്. വാഹനം വാങ്ങിയ ആളെ തിരഞ്ഞപ്പോള്‍ അയാൾ നാടുവിട്ടിരിക്കുന്നു. തെൻറ നിരപരാധിത്വം അധികൃതരെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മണവാളന് ഗള്‍ഫിലെത്തിയ വിവരത്തിന് മണവാട്ടിയും മകെൻറ വിവരത്തിന് മാതാവും ഫോണ്‍ കോള്‍ പ്രതീക്ഷിച്ചിരുന്നു. യാത്ര കഴിഞ്ഞെത്തിയ ക്ഷീണത്തില്‍ വിശ്രമത്തിലാണ് എന്ന് പറഞ്ഞ് തല്ക്കാലം പിടിച്ചു നിന്നു. പിന്നീട് അജ്മാന് ജയിലിലേക്ക് മാറ്റി. ഇതിനിടെ ഭാഗ്യത്തിന് വാഹനം വാങ്ങിയ ആളെ നാട്ടില്‍ കണ്ടെത്തി.
അയാള്‍ പണം നല്കാന് തയ്യാറായി. ധനകാര്യ സ്ഥാപന അധികൃതരുമായി സംസാരിച്ച് പണം അടക്കാമെന്ന് ഒത്തുതീര്‍പ്പിലെത്തി. ജയില്‍ മോചനം സാധ്യമായി ജേഷ്ഠന് സ്വീകരിക്കാന്‍ വരുമ്പോള്‍ രണ്ടു കാലിലും വിലങ്ങണിഞ്ഞു നില്‍ക്കുകയായിരുന്നു മജീദ്. വിലങ്ങണിഞ്ഞു നിൽക്കവെ പരിസരം വൃത്തിയാക്കിച്ച മുതിർന്ന തടവുകാരുടെ ക്രൂര വിനോദം ഏൽപ്പിച്ച വേദന വർഷങ്ങൾക്കിപ്പുറവും മനസിൽ നിന്ന് മാഞ്ഞിട്ടില്ല. ചെക്ക് വരുത്തി വെച്ച വിന ഇന്നും മജീദ് അനുഭവിക്കുന്നുണ്ട്. പി.ആര്.ഒ ആയി ജോലി ചെയ്യുന്ന മജീദിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്ന സമയത്തെല്ലാം പഴയ ഈ ചെക്ക് കേസ് വില്ലനായി മുന്നില്‍ വന്ന് നില്‍ക്കാറുണ്ട് ഇപ്പോഴും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
