ഇറാഖിലേക്ക് മനുഷ്യകടത്ത്; മലയാളിയടക്കം മൂന്നു പേര് അജ്മാനില്‍ കുടുങ്ങി
text_fieldsദുബൈ: ഇന്ത്യക്കാർക്ക് തൊഴിലെടുക്കാൻ നിയന്ത്രണമുള്ള ഇറാഖിലേക്ക് മനുഷ്യകടത്ത് ശ ്രമം.ആസ്ട്രേലിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യു.എ.ഇയിലെത്തിച്ച മലയാളിയടക്കം മൂന്ന ുപേർ അജ്മാനിൽ കുടുങ്ങി. ഏഴ് ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് ഏജൻറുമാര്‍ ഈടാക്കിയിരിക ്കുന്നത്. തിരുവനന്തപുരം പാറശാല സ്വദേശി ശിവകുമാർ, തമിഴ്നാട് തിരുനെൽവേലി സ്വദേശി മുഹമ്മദ് ഉസ്മാൻ, യുപി സ്വദേശി നസീം അലി എന്നിവരാണ് അജ്മാനിലെ ഒരു കുടുസ് മുറിയില്‍ കഴിഞ്ഞുകൂടുന്നത്. ഉന്നത വിദ്യാസമ്പന്നരായ ഇവരെ ഓസ്ട്രേലിയൻ വിസ നൽകാമെന്ന് വാഗ്ദാനം നൽകി തമിഴ്നാട്ടിലെ നൂര്‍ മുഹമ്മദ്, ജോണ്‍ എന്നീ ഏജൻറുമാരാണ് കടത്തിയത്.
ആദ്യം ഇവരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. പിന്നീട് തായ്ലൻറിലേക്ക്. അവിടെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിയതോടെയാണ് ദുബൈ വഴി ഇറാഖിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി ഇവിടെ എത്തിച്ചത്. ശിവകുമാർ ബി.ബി.എക്കാരനാണ്, മുഹമ്മദ് ഉസ്മാൻ മൈക്രോ ബയോളജിയിൽ ബിരുദാനന്തരബിരുദമുള്ളയാളും. ഇവരെ ഇറാഖിലുള്ള പട്ടാള ക്യാമ്പുകളിൽ ജോലിക്കായാണ് കൊണ്ടുപോകുന്നത് എന്നാണ് സൂചന. ഇത്രയേറെ ദുരിതയാതനകൾ അനുഭവിച്ച് കൈയിലുള്ളതെല്ലാം നഷ്ടപ്പെട്ട സ്ഥിതിക്ക് സംഘർഷ മേഖലയിൽ ജോലി ചെയ്യാൻ പോലും തയ്യാറായിപ്പോകുന്ന അവസ്ഥയിലാണ് തങ്ങളെന്ന് ഇവർ പറയുന്നു.
സുരക്ഷിതമല്ലാത്തതിനാല്‍ ഇന്ത്യക്കാര്‍ക്ക് ഇറാഖിൽ ജോലിക്കു പോകുന്നതിന് കടുത്ത നിയന്ത്രണം നിലനില്‍ക്കെയാണ് ഈ മനുഷ്യകടത്ത് ശ്രമം. ഒരുമാസത്തെ സന്ദര്‍ശകവിസയില്‍ യു.എ.ഇയിൽ എത്തിയ ഇവരുടെ വിസാകാലാവധി കഴിഞ്ഞിട്ട് 45 ദിവസത്തിലേറെയായി. ഇത്രയും ദിവസത്തെ പിഴയടച്ചാല്‍ മാത്രമേ ഇവര്‍ക്ക് രാജ്യത്തിന് പുറത്തുകടക്കാനാവൂ. പാക് സ്വദേശിയായ ഒരു മദ്രസാ അധ്യാപകനാണ് ഇവര്‍ക്ക് നിലവിൽ അഭയം നല്‍കിയിരിക്കുന്നത്. ഷാജി ഇടശ്ശേരി എന്ന സാമൂഹിക പ്രവര്‍ത്തകെൻറ ഇടപെടലില്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റും എത്തിച്ച് നല്‍കിയെങ്കിലും അധികൃതര്‍ ആരും സഹായത്തിനെത്തിയിട്ടില്ല. കടുത്തദുരിതത്തില് കഴിയുന്ന ഈ യുവാക്കളെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും അടിയന്തിരമായി ഇടപെേട്ട മതിയാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
