യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം
text_fieldsദുബൈ: കുറഞ്ഞ നിരക്കിൽ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കാനുള്ള അവസരവുമായി എയ ർ ഇന്ത്യാ എക്സ്പ്രസ്. ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു, വ്യാഴാഴ്ച വരെ ടിക്കറ്റ് ബുക്ക ് ചെയ്യുന്നവർക്ക് ആനുകൂല്യത്തോടെ വിമാനയാത്ര നടത്താനാവും. അബുദാബി, അൽഐൻ, ദുബായ്, ഷാ ർജ, റാസൽഖൈമ എന്നീ വിമാനത്താവളങ്ങളിൽ നിന്നു തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ഡൽഹി, ജയ്പൂർ, മുംബൈ, അമൃത്സർ, ചാണ്ഡിഗഡ്, പുണെ, വരാണസി, മാംഗ്ലൂർ, ലക്നൗ, തിരുച്ചിറപ്പള്ളി, സൂറത്ത് എന്നീ സെക്ടറുകളിലേക്കുള്ള യാത്രകൾക്കാണ് പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.
299 ദിർഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്. 30 ദിർഹം ട്രാൻസാക്ഷൻ ഫീസ് ഉൾപ്പെടെയാണിത്. നികുതി ഉൾപ്പെടെയുള്ള നിരക്കാണിത്. ഇങ്ങനെ ടിക്കറ്റെടുക്കുന്നവർക്ക് 2020 മാർച്ച് വരെ യാത്ര ചെയ്യാനാകും. ആദ്യം ബുക്ക് ചെയ്യുന്നവർക്കാണ് ഈ നിരക്ക് ലഭിക്കുക. ഷാർജയിൽ നിന്നു കോഴിക്കോട്ടേക്ക് 309ഉം കണ്ണൂരിലേക്കു 409 ദിർഹവുമാണ് നിരക്ക്. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 299 ദിർഹത്തിന് യാത്ര ചെയ്യാം. അബുദാബിയിൽ നിന്ന് കോഴിക്കോട്, ഡൽഹി സെക്ടറിലേക്ക് 319 ദിർഹമാണ് നിരക്ക്.
തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മംഗലാപുരം സെക്ടറിലേക്ക് 419 ദിർഹം നൽകണം. മുംബൈ 299, സൂറത്ത് 349, ചാണ്ടിഗഡ് 349, വരണാസി 349 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. അൽഐനിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേക്ക് 419 ദിർഹം മതി. ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം സെക്ടറിലേക്ക് 309ഉം കോഴിക്കോട്, മംഗലാപുരം സെക്ടറിലേക്ക് 329 ദിർഹവുമാണ് നിരക്ക്. മുംബൈ, ഡൽഹി 319, അമൃത് സർ 349, ജയ്പൂർ 349, ലക്നൗ 379 എന്നിങ്ങനെയാണ് മറ്റിടങ്ങിലേക്കുള്ള വിമാന യാത്രാനിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
