ഇന്ന് ഇമറാത്തി വനിതാദിനം
text_fieldsഅബൂദബി: ‘സ്ത്രീകളാണ് സഹിഷ്ണുതയുടെ ചിഹ്നങ്ങൾ’ എന്ന പ്രമേയത്തിൽ ഇന്ന് യു.എ.ഇയിൽ ഇമ റാത്തി വനിതാദിനാചരണം. സ്ത്രീ ശാക്തീകരണത്തിന് സർക്കാർ ശക്തമായ പിന്തുണ ഉറപ്പാക്ക ിയതിെൻറ ആഹ്ലാദവുമായാണ് വൈവിധ്യമാർന്ന പരിപാടിളോടെ വനിതാ സംഘടനകളുടെ ആഭിമുഖ ്യത്തിൽ രാജ്യമാകെ വനിതാ ദിനമാഘോഷിക്കുന്നത്. യു.എ.ഇ പാർലമെൻറായ ഫെഡറൽ നാഷണൽ കൗൺ സിലിൽ 50 ശതമാനം സീറ്റികളിൽ വനിതാ പ്രാതിനിധ്യം ഉയർത്താനുള്ള പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദിെൻറ തീരുമാനത്തിനുശേഷം വനിതാ പങ്കാളിത്തം ഉറപ്പാക്കിയ തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ട നടപടികൾ പൂർത്തീകരിച്ച സാഹചര്യത്തിലാണ് ഇമറാത്തി വനിതാദിനം എന്നതും ശ്രദ്ധേയമാണ്.
രാജ്യത്തൊട്ടാകെ സഹിഷ്ണുതാ വർഷം ആചരിക്കുമ്പോൾ സഹിഷ്ണുതയുടെ മൂല്യങ്ങൾ കുടുംബതലം മുതൽ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരും വനിതകൾ. നയതന്ത്ര, പാർലമെൻററി തലം മുതൽ ബഹിരാകാശ മേഖല വരെ തിളക്കമാർന്ന നേട്ടത്തിനായി പരിശ്രമിക്കുന്നവരിലും ഇമറാത്തി വനിതകൾ മുൻനിരയിലാണ്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കനുസരിച്ച് യു.എ.ഇയിലെ പൊതുമേഖലയിൽ തൊഴിൽ ചെയ്യുന്ന സ്വദേശികളിൽ 66 ശതമാനവും വനിതകളാണ്. വിദ്യാഭ്യാസം, ആരോഗ്യം, ബാങ്കിങ് മേഖലകളിലും വനിതകളുടെ സാന്നിധ്യം പുരുഷന്മാരേക്കാൾ കൂടുതലാണ്.
യുനൈറ്റഡ് നാഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാം (യു.എൻ.ഡി.പി) പുറത്തിറക്കിയ വാർഷിക സൂചിക പ്രകാരം ലിംഗ സന്തുലിതാവസ്ഥയിൽ യു.എ.ഇ അറബ് രാജ്യങ്ങളിൽ മുന്നിലാണ്. ലിംഗ സമത്വത്തിെൻറ കാര്യത്തിൽ ആഗോളതലത്തിൽ ഉയർന്ന സ്ഥാനത്താണ് യു.എ.ഇ എന്നതും ശ്രദ്ധേയം. സാക്ഷരത, സെക്കൻഡറി വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസ രംഗത്തെ പങ്കാളിത്തം എന്നിവയിലും വനിതകളാണ് പുരുഷന്മാരേക്കാൾ മുന്നിലെന്നും വേൾഡ് ഇക്കണോമിക് ഫോറം 2016 ലെ റിപ്പോർട്ടിൽ പറയുന്നു. സർവ്വകലാശാല ബിരുദധാരികളിൽ 70 ശതമാനവും സ്വദേശി വനിതകളാണ്. നിയമ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങളിൽ പ്രത്യേകിച്ച് മാധ്യമ, സാമൂഹ്യ മേഖലകളിലും ഇമറാത്തി വനിതകളുടെ ശക്തമായ സാനിധ്യമുണ്ട്. രാജ്യത്തെ പ്രമുഖ വനിതാ സംഘടനകളായ ജനറൽ വിമൻസ് യൂണിയൻ (ജി.ഡബ്ല്യു.യു), ജെൻഡർ ബാലൻസ് കൗൺസിൽ എന്നിവ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്നതിനുമായി സമഗ്രമായ പദ്ധതികൾ തയ്യാറാക്കി പ്രവർത്തിക്കുന്നു.
രാജ്യത്തെ എല്ലാ ഫെഡറൽ, ലോക്കൽ ഗവൺമെൻറ് സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ എന്നിവ വനിതാ ശാക്തീകരണ പദ്ധതികൾ ആവിഷ്കരിക്കാനും മാന്യമായ ജീവിത നിലവാരം വനിതകൾക്ക് നൽകാനും പ്രവർത്തിക്കുന്നു. യു.എ.ഇയിൽ സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്നതിന് ക്രിയാത്മകമായ പദ്ധതികൾക്ക് നേതൃത്വം നൽകിയത് യു.എ.ഇ രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക്കാണ്. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ പത്നിയായ ശൈഖ ഫാത്തിമ ജനറൽ വിമൻസ് യൂണിയൻ (ജി.ഡബ്ല്യു.യു) ചെയർവിമനും, സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആന്റ് ചൈൽഡ് ഹുഡ് പ്രസിഡൻറും, ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷൻ സുപ്രീം ചെയർവിമനുമാണ്. ജനറൽ വിമൻസ് യൂണിയൻ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ശൈഖ ഫാത്തിമ, രാജ്യത്തെ സ്ത്രീകൾ പ്രാദേശികമായും അന്തർദ്ദേശീയമായും നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിലും അവരുടെ പുരോഗതിക്കുള്ള പരിപാടികളിലൂടെയും സംരംഭങ്ങളിലൂടെയും ലോക ശ്രദ്ധനേടിയ വനിതയാണ്.
ഇമറാത്തി വനിതകൾ രാജ്യത്തിെൻറ വികസന പ്രക്രിയയിൽ സജീവ പങ്കാളികളാണെന്ന് ഉറപ്പുവരുത്താൻ അക്ഷീണം പ്രയത്നിച്ച മഹാനായിരുന്നു യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ. ഈ പാത പിന്തുടരുന്ന യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, മറ്റു സുപ്രീം കൗൺസിൽ അംഗങ്ങളും എമിറേറ്റ്സ് ഭരണാധികാരികളും ഈ പാരമ്പര്യം തുടരുന്നതോടൊപ്പം രാജ്യത്തിെൻറ വികസനത്തിൽ വനിതകളെ പങ്കാളികളാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിലവിൽ ഇമറാത്തി വനിതയയാണ് എഫ്.എൻ.സി സ്പീക്കർ. യു.എ.ഇ ക്യാബിനറ്റിൽ ഒമ്പത് വനിതാ മന്ത്രിമാരുണ്ട്. വേൾഡ് ഇക്കണോമിക് ഫോറം ‘ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് 2018’ അനുസരിച്ച് യു.എ.ഇ വനിതകളാണ് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ലിംഗവ്യത്യാസങ്ങൾക്കതീതമായ പ്രവർത്തനങ്ങളിൽ 64 ശതമാനം മികവ് കൈവരിച്ചു. നിലവിൽ എഫ്.എൻ.സി 14-ാം ലെജിസ്ലേറ്റീവ് ചാപ്റ്ററിൽ 22.2 ശതമാനം അംഗങ്ങളും വനിതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
