Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കു​ന്നോ​ള​മാ​ണ് സ്നേ​ഹം ഈ ​ക​രു​ത​ലി​ൽ
cancel
camera_alt?????? ??? ??????????

ദു​ബൈ: ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ കാ​ൻ​സ​റിെ​ൻ​റ പി​ടി​യി​ല​മ​ർ​ന്ന കു​രു​ന്നു​ബാ​ല്യ​ങ്ങ​ളെ, ക​ളി​ചി​ര ി​ക​ളു​ടെ പു​തി​യ ലോ​ക​ത്തേ​ക്ക് വ​ഴി​ന​ട​ത്താ​ൻ സ്വ​പ്ന​പ​ദ്ധ​തി​യു​മാ​യി ഇ​മ​റാ​ത്തി യു​വാ​വ്. സാ​ഹ​സി​ ക പ്ര​ക​ട​ന​ങ്ങ​ളി​ലെ അ​തീ​വ​ത​ല്പ​ര​നും പ​ർ​വ​താ​രോ​ഹ​ക​നു​മാ​യ ഖ​ലീ​ഫ അ​ൽ മ​സ്​​റൂ​ഇ എ​ന്ന യു​വാ​വാ​ണ് ക ു​ന്നോ​ളം സ്നേ​ഹം നി​റ​ച്ച് കു​ട്ടി​ക​ൾ​ക്ക് ക​രു​ത​ലൊ​രു​ക്കു​ന്ന​ത്. ഹോ​പ്പ് മൗ​ണ്ടെ​യ്ൻ എ​ന്ന് പേ​രി​ട്ടി​രി​ക്ക​ന്ന പ​ദ്ധ​തി​യു​മാ​യി ഭാ​ഗ​മാ​യാ​ണ് മ​സ്രൂ​യി റ​ഷ്യ​യി​ലെ എ​ൽ​ബ്ര​സ് കീ​ഴ​ട​ക്കാ​നൊ​ര​ങ്ങു​ന്ന​ത്. സെ​പ്തം​ബ​ർ മൂ​ന്ന് മു​ത​ൽ 29 വ​രെ​യാ​ണ് മ​സ്​​റൂ​ഇ​യു​ടെ പ​ര്യ​വേ​ക്ഷ​ണം. ഫ്ര​ണ്ട്സ് ഓ​ഫ് കാ​ൻ​സ​ർ പേ​ഷ്യ​ൻ​റ്സ് (FOCP) എ​ന്ന സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ർ​വ​താ​രോ​ഹ​ണ പ​ര്യ​വേ​ക്ഷ​ണം. പ​ർ​വ​താ​രോ​ഹ​ണ​ത്തിെ​ൻ​റ പ്ര​ച​ര​ണ പ​രി​പാ​ടി വ​ഴി സ​മാ​ഹ​രി​ക്കു​ന്ന പ​ണം മു​ഴു​വ​നാ​യും കു​ട്ടി​ക​ളാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് കൈ​മാ​റും.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 5,642 മീ​റ്റ​ർ ഉ‍യ​ര​ത്തി​ൽ ത​ല​യ​യു​ർ​ത്തി നി​ൽ​ക്കു​ന്ന എ​ൽ​ബ്ര​സിെ​ൻ​റ ഉ​ച്ചി​യി​ൽ യു.​എ.​ഇ​യു​ടെ പ​താ​ക​യു​യ​ർ​ത്തു​ക​യാ​ണെെ​ൻ​റ സ്വ​പ്നം. ഒ​പ്പം ലു​ക്കീ​മി​യ ബാ​ധി​ത​നാ​യ അ​ബു ഷെ​ഹ​ബ് എ​ന്ന കു​രു​ന്നിെ​ൻ​റ ഭാ​വ​ന​യി​ൽ വി​രി​ഞ്ഞ ഫ്ര​ണ്ട്സ് ഓ​ഫ് കാ​ൻ​സ​ർ പേ​ഷ്യ​ൻ​റ്സിെ​ൻ​റ പ​താ​ക​യു​മു​യ​രും ^ വേ​ദ​ന തി​ന്ന് ക​ഴി​യു​ന്ന രോ​ഗി​ക​ളാ​യ കു​ഞ്ഞു​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഇ​മ​റാ​ത്തി സാ​ഹ​സി​ക​ൻ പ​റ​ഞ്ഞു. നി​റ​മു​ള്ള ബാ​ല്യം രോ​ഗ​ത്തിെ​ൻ​റ ക​രാ​ള​ഹ​സ്തം ക​വ​ർ​ന്നെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും പി​ന്തു​ണ​യും പ്ര​തീ​ക്ഷ​യും ന​ല്കാ​നും, മാ​നു​ഷി​ക​മൂ​ല്യ​മു​ള്ള​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടാ​ൻ മ​റ്റു സ​ഹ​ജീ​വി​ക​ളെ പ്രേ​രി​പ്പി​ക്കു​ക​യു​മാ​ണ് മ​സ്​​റൂ​ഇ ന​ട​ത്തു​ന്ന പ​ർ​വ​താ​രോ​ഹ​ണ​ത്തിെ​ൻ​റ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്. കാ​ൻ​സ​ർ രോ​ഗ​ത്തിെ​ൻ​റ ഭീ​ക​ര​ത, രോ​ഗി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ, സ​മൂ​ഹം രോ​ഗി​ക​ളോ​ട് കാ​ണി​ക്കേ​ണ്ട ക​ർ​ത്ത​വ്യ​ങ്ങ​ൾ എ​ന്നി​വ എ​ല്ലാ​വ​രി​ലു​മെ​ത്തി​ക്കാ​നും കാ​ൻ​സ​റി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണം സ​ജീ​വ​മാ​ക്കാ​നു​മാ​ണ് സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

യാ​ത്ര തു​ട​ങ്ങു​ന്ന​ത് മു​ത​ൽ കീ​ഴ​ട​ക്കു​ന്ന​ത് വ​രെ​യു​ള​ള പ​ര്യ​വേ​ക്ഷ​ണ യ​ജ്ഞ​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ പ​ങ്കാ​ളി​യാ​യി എ​ഫ്.​ഒ.​സി.​പി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​സ​വ്സ​ൻ അ​ൽ മ​ഹ്ദി പ​റ​ഞ്ഞു. ഇ​ത്ത​രം ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് ഉൗ​ന്നി​പ​റ​ഞ്ഞ ഡോ. ​സ​വ്സ​ൻ അ​ൽ മ​ഹ്ദി ഒ​രു പ​തി​റ്റാ​ണ്ടു​കാ​ല​മാ​യി കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ഫ്ര​ണ്ട്സ് ഓ​ഫ് കാ​ൻ​സ​ർ പേ​ഷ്യ​ൻ​റ്സ് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളും വി​ശ​ദീ​ക​രി​ച്ചു. നേ​ര​ത്തെ ക​ണ്ടെ​ത്തി​യാ​ൽ എ​ളു​പ്പ​ത്തി​ൽ ഭേ​ദ​മാ​ക്കാ​വു​ന്ന ആ​റ് കാ​ൻ​സ​ർ രോ​ഗ​ങ്ങ​ളെ കു​റി​ച്ചാ​ണ് ഞ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​നൊ​പ്പം യു.​എ.​ഇ​യി​ലെ 5000ത്തോ​ളം കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും പ്രാ​യ​ഭേ​ദ​മ​ന്യേ സാ​മ്പ​ത്തി​ക​സ​ഹാ​യ​വും സാ​മൂ​ഹി​ക പി​ന്തു​ണ​യും എ​ഫ്.​ഒ.​സി.​പി ന​ൽ​കി​വ​രു​ന്നു​ണ്ട് ^ ഡോ. ​സ​വ്സ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story