അൽ ഗുറൈർ ഗ്രൂപ്പ് സ്ഥാപകൻ സൈഫ് അഹ്മദ് അൽ ഗുറൈർ അന്തരിച്ചു
text_fieldsദുബൈ: യു.എ.ഇയിലെ പ്രമുഖ വ്യവസായിയും ആയിരക്കണക്കിന് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ത ൊഴിൽദാതാവുമായിരുന്ന സൈഫ് അഹ്മദ് അൽ ഗുറൈർ നിര്യാതനായി. 95 വയസായിരുന്നു. ദുബൈയി ലെ അതി പ്രശസ്ത വ്യവസായ സംരംഭമായ അൽ ഗുറൈർ ഗ്രൂപ്പിെൻറ സ്ഥാപകനാണ്. ദേറയുടെ തീര ത്ത് 1924ൽ ജനിച്ച ഇദ്ദേഹം കുഞ്ഞുനാൾ മുതലേ മുത്തും പവിഴവും മുങ്ങിയെടുക്കുന്ന കുടുംബ േജാലിയിൽ വ്യാപൃതനായിരുന്നു. കാറ്റുംകോളും നിറഞ്ഞ കടലിലൂടെ മാസങ്ങൾ നീളുന്ന സാഹസിക യാത്രകളാണ് ചെറുപ്രായത്തിൽ തന്നെ നടത്തിയിരുന്നത്.
വിലപിടിച്ച മുത്തുകൾ സൂക്ഷിച്ചിരുന്ന പെട്ടിയുടെ ചുമതല സൈഫിനായിരുന്നു. ജപ്പാനിൽ നിന്നുള്ള മുത്തുകളുടെ വരവോടെ കുടുംബ ബിസിനസ് അത്ര ലാഭകരമല്ലാതായി. ഇറാഖിൽ നിന്ന് ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കും ഇൗത്തപ്പഴവും പിൽകാലത്ത് ദുബൈയിൽ നിന്ന് സ്വർണവുമെത്തിക്കുന്ന വ്യവസായം ആരംഭിച്ചു. ഒട്ടനവധി ഇന്ത്യക്കാർക്ക് ഇമറാത്തിലേക്ക് വഴി കാട്ടിയതും അൽ ഗുറൈർ കുടുംബമാണ്. 1960ൽ ആരംഭിച്ച അൽ ഗുറൈർ ഗ്രൂപ്പിനു കീഴിൽ റീെട്ടയിൽ, റിയൽ എസ്റ്റേറ്റ്, നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി വ്യവസായങ്ങളുണ്ട്. ദുബൈ നഗരത്തിെൻറ അടയാളങ്ങളായ ബുർജുമാൻ സെൻറർ, അൽ റീഫ് മാൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് എന്നിവരുൾപ്പെടെ പ്രമുഖർ അനുശോചനമറിയിക്കാൻ എത്തിയിരുന്നു. ഇന്നലെ വൈകീട്ട് നടന്ന മയ്യിത്ത് നമസ്കാരത്തിൽ അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുെഎമി, റാസൽഖൈമ ഭരണാധികാരി ശൈഖ് സഉൗദ് ബിൻ സഖർ അൽ ഖാസിമി, സഹിഷ്ണുതാ കാര്യ മന്ത്രി നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ തുടങ്ങിയവർ പെങ്കടുത്തു. തുടർന്ന് ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
