നവാസിൻെറ ജീവിതം തകിടം മറിഞ്ഞ കഥ
text_fieldsഅജ്മാന്‍: അജ്മാനിൽ ഡ്രൈവിംഗ് സ്കൂൾ നടത്തി കിട്ടുന്ന വരുമാനവുമായി കുടുംബ സമേതം അല്ലലും അലട്ടലുമൊന്നുമില്ല ാതെ സമാധാനത്തോടെ ജീവിച്ചുപോരുകയായിരുന്നു ചങ്ങരംകുളം കോഴിക്കര സ്വദേശി നവാസ്. അജ്മാനിലെ സ്വകാര്യ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറുന്നു എന്ന കിംവദന്തി വ്യാപകമായി പരന്ന കാലത്ത് ഇതു മത ിയാക്കി മറ്റൊരു മെച്ചപ്പെട്ട ജോലി അന്വേഷിച്ചിറങ്ങി. ദുബൈയിൽ ഒരിടത്ത് ജോലിക്കാരെ ആവശ്യമുണ്ടെന്ന വിവരം ലഭിച്ചു. കിട്ടിയ നമ്പറില്‍ വിളിച്ചപ്പോൾ ട്രേഡ് സെൻററിനടുത്ത് ഇൻറര്‍വ്യുവിന് എത്താന്‍ പറഞ്ഞു. ഫോണില്‍ ബന്ധപ്പെട്ട ബോംബെക്കാരൻ നസീർ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.
12000 ദിര്‍ഹം ശമ്പളം വാഗ്ദാനം ലഭിച്ച ജോലിക്ക് പക്ഷേ ഇൻറര്‍വ്യു കാറില്‍ വെച്ചായിരുന്നു. കാരണം അന്വേഷിച്ചപ്പോള്‍ വിസ കിട്ടിയാലെ ഓഫീസ് കെട്ടിടത്തിലേക്ക് ആക്സസ് കാര്‍ഡ് ലഭിക്കുകയുള്ളൂ എന്ന വിശ്വസനീയമായ മറുപടിയും ലഭിച്ചു. അടുത്ത ദിവസം തന്നെ പി.ആര്‍.ഒ ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അടുത്ത ദിവസം ജോലിക്ക് വന്ന നവാസിന് ആദ്യം കിട്ടിയ പണി ഒരു ഫ്രാഗ്രന്‍സ് കമ്പനിയുടെ ഫണ്ട് ട്രാന്‍സ്ഫര്‍ ലെറ്റര്‍ ബാങ്കില്‍ ഏല്‍പ്പിക്കലായിരുന്നു. സ്വാഭാവികമായും നവാസിെൻറ തിരിച്ചറിയല്‍ രേഖ ബാങ്കിൽ സമര്‍പ്പിച്ചു. തുടര്‍ന്ന് ഏതാനും സ്ഥലങ്ങളില്‍ നവാസിനെ നസീര്‍ കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇതിനിടയില്‍ നവാസിെൻറ സ്വന്തം പേരില്‍ എഴുതിയ മൂന്ന് ചെക്കുകള്‍ റാക്ക് ബാങ്കിെൻറ വിവിധ ശാഖകളില്‍ നിന്ന് മാറി കാശ് ആക്കിയിരുന്നു.
അടുത്ത ദിവസം താന്‍ കുറച്ചു നാളത്തേക്ക് വിദേശത്ത് പോവുകയാണെന്ന് നസീര്‍ പറഞ്ഞു. നവാസിന് നാട്ടില്‍ കുഞ്ഞ് പിറന്ന വിവരം അറിയിച്ചപ്പോൾ നാട്ടില്‍ പോയി വരാൻ നിര്‍ദേശിച്ചു. ശമ്പളത്തില്‍ നിന്ന് തിരിച്ച് പിടിക്കുമെന്ന പറഞ്ഞ് 3000 ദിര്‍ഹവും നല്‍കി. നാട്ടിലേക്ക് പുറപ്പെട്ട നവാസിനെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ പിടികൂടി. ഇദ്ദേഹത്തിെൻറ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് നടത്തിയ ഫണ്ട് ട്രാന്‍സ്ഫര്‍ അനധികൃതമായിരുന്നു എന്നു കാണിച്ചായിരുന്നു അറസ്റ്റ്. തട്ടിപ്പിലെ യഥാർഥ പ്രതികളെ കിട്ടാഞ്ഞതിനാൽ നവാസിന് ജയിലില്‍ കഴിയേണ്ടി വന്നു. കേസ് കഴിഞ്ഞു ജയിലില്‍ നിന്ന് പോരാന്‍ സമയത്ത് മറ്റൊരു കേസില്‍ പിടിയിലായി നസീര്‍ ആ ജയിലില്‍ തന്നെ വന്നുപെട്ടു. ഇതിനു മുമ്പ് കണ്ട സമയത്തെല്ലാം ബോംബെക്കാരനെന്നു പരിചയപ്പെടുത്തി ഇംഗ്ലീഷില്‍ മാത്രം സംസാരിച്ചിരുന്ന നസീര്‍ മലയാളിയാനെന്നും കണ്ണൂര്‍ സ്വദേശിയായ ഷൈജു ആണെന്നും നവാസ് അറിയുന്നത് അപ്പോൾ മാത്രം. പതിനെട്ട് മാസത്തെ ജയില്‍ ശിക്ഷക്ക് ശേഷം നാടുകടത്തപ്പെട്ട നവാസിപ്പോൾ നാട്ടിൽ ചെറിയ ചുറ്റുപാടുമായി കഴിഞ്ഞു പോവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
