14 ചെക്ക് കേസുകൾ; മനാഫ് നാട് കണ്ടിട്ട് 11 വർഷം
text_fieldsഷാർജ: നാടിെൻറ നനുത്ത ഓർമകളുടെ കൂട്ടുമായി മണലാര്യത്തിൽ ജീവിതം ജീവിച്ചുതീർക്കു കയാണ് തൃശൂർ ചാവക്കാട് തിരുവത്ര സ്വദേശി ആലുങ്ങൽ മനാഫ്. കേരളത്തിലെ മിനിഗൾഫിൽ നിന് ന് ഒറിജിനൽ ഗൾഫിലെത്തിയിട്ട് 26 വർഷമായി. നിരവധി കച്ചവടങ്ങൾ ചെയ്തു. ചിലത് ഗുണം പിടി ച്ച് വരുമ്പോൾ സൗഹൃദത്തിെൻറ കുപ്പായമിട്ട് ചതി മലയാളിയുടെ രൂപത്തിലെത്തി, ചെക്ക് കേസ ുകളുടെ കെണിയിൽപ്പെടുത്തി. കച്ചവടങ്ങളുടെ തകർച്ചയിലും ചതിയിലും പെട്ട് വരിഞ്ഞ് മു റുക്കി, ഒന്നും രണ്ടുമല്ല 14 ചെക്ക് കേസുകൾ. 2008നു ശേഷം നാട് കണ്ടിട്ടില്ല മനാഫ്. രണ്ടാമത്തെ മകൻ ഫർഹാ പിറന്ന സന്തോഷ വിവരം അറിഞ്ഞിട്ടും നാട്ടിൽ പോകാനായില്ല. 2010 വിസയുടെ കാലാവധി കഴിഞ്ഞു. സാമ്പത്തിക കേസുള്ളത് കാരണം വിസ പുതുക്കാനായില്ല. ഇതിനിടയിൽ ദുബൈയിലും ഷാർജയിലുമായി മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നു. ജയിലും കോടതിയും പൊലീസ് സ്റ്റേഷനും ഷുഗറും പ്രഷറുമായി പായുന്നതിനിടയിലാണ് ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ച് പോലെ ഹെർണിയ പിടികൂടുന്നത്. രോഗം സങ്കീർണമായി, പലപ്പോഴും അത് പുറത്തേക്ക് ചാടി. ഓപ്പറേഷനല്ലാതെ വേറെ മാർഗമില്ലായെന്ന് ഡോക്ടർമാർ വിധി എഴുതി. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു, പിന്നെ നേരെ ഷാർജ ഇന്ത്യൻ അസോസിയേഷനിലെത്തി സങ്കട ഹരജി ബോധിപ്പിച്ചു.
അജ്മാനിലെ പ്രശസ്ത ആശുപത്രിയിൽ പോയി ചികിത്സ നടത്താനുള്ള എല്ലാവിധ പിന്തുണയും അസോസിയേഷൻ വാഗ്ദാനം ചെയ്തു. എന്നാൽ രേഖകളില്ലാത്തത് കാരണം ഓപ്പറേഷൻ ചെയ്യാൻ സാധിക്കില്ല എന്ന് ആശുപത്രി അധികൃതർ തീർത്ത് പറഞ്ഞു. രോഗവും മനസും ഏൽപ്പിച്ച വേദനയുമായി അവിടെ നിന്ന് പടിയിറങ്ങി. ദുരന്തമുഖത്തെല്ലാം കൂടെ നിന്ന തൊഴിലുടമക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ സ്വന്തം മകനെ എട്ട് വർഷമായിട്ടും കാണാത്ത മനാഫിെൻറ സങ്കടം അർബാബ് തിരിച്ചറിഞ്ഞു. ഭാര്യക്കും മക്കൾക്കും പാസ്പോർട്ടും വിസയും എടുക്കുവാൻ പണം നൽകിയ അർബാബ് മനാഫിെൻറ കുടുംബം എത്തുമ്പോൾ താമസിക്കുവാനുള്ള എല്ലാ സൗകര്യവും ഒരുക്കി. അങ്ങനെ നല്ലവനായ അറബിയുടെ കാരുണ്യത്തിൽ എട്ട് വർഷത്തിനു ശേഷം കുടുംബത്തെ കണ്ടു. കൊടും വേനലിൽ ലഭിച്ച കുളിർമഴയായിരുന്നു അത്. മൂന്ന് മാസം കുടുംബം കൂടെയുണ്ടായിരുന്നു. തിരിച്ച് പോകുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു. പ്രാർഥന പോലെ പിറന്നത് മകളായിരുന്നു, പേര് ഫൈഹ, അവൾക്കിപ്പോൾ മൂന്ന് വയസായെങ്കിലും ഇതുവരെ മനാഫിന് മകളെ കാണാനായിട്ടില്ല. മാതാപിതാക്കളെ കാണാനാവാത്ത സങ്കടവും സഹിക്കാനാവുന്നില്ല.
അവരെയും മകനരികിൽ കൊണ്ടുവരാൻ അർബാബ് ഒരുക്കമായിരുന്നു. എന്നാൽ വൃദ്ധരും രോഗികളുമായ അവർക്ക് യാത്ര ചെയ്യാനാവില്ല. ഇരുവരും പക്ഷാഘാതം പിടിപ്പെട്ട് കിടപ്പിലാണ്. കൂട്ടുകാരുടെ സ്നേഹത്തിന്റെ തണലിൽ പിടിച്ച് നിൽക്കുന്ന മനാഫിനെ ഹെർണിയ നിരന്തരം വേട്ടയാടുന്നുമുണ്ട്. ജയിൽ വാസത്തിലൂടെയും സൗഹൃദങ്ങളുടെ സഹായത്തോടെയും 12 ചെക്ക് കേസുകളിൽ നിന്ന് മനാഫ് ഇതിനകം മോചിതനായിട്ടുണ്ട്. ഒരു ബാങ്കുമായി ബന്ധപ്പെട്ട 195,000 ദിർഹമിെൻറ ചെക്ക് കേസിൽ നാലുമാസത്തെ ജയിൽ ശിക്ഷ അനുഭവിക്കാനുള്ള അറിയിപ്പും കൈപ്പറ്റി, എന്തു ചെയ്യുമെന്നറിയാതെ ഇരിക്കുകയാണ് ഈ 46കാരനിപ്പോൾ. ജയിൽ ശിക്ഷ അനുഭവിച്ച് ഇതിൽ നിന്ന് മോചനം നേടിയിട്ടും കാര്യമില്ല. 150,000 ദിർഹമിെൻറ ചെക്ക് കേസ് അജ്മാൻ കോടതിയിലുണ്ട്. അതാകട്ടെ സിവിൽ കേസുമാണ്. പണം തിരിച്ചടക്കാതെ ഇവിടെ നിന്ന് എവിടേക്കും പോകാനാവില്ല. ഇതിനിടക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിലെത്തിയപ്പോൾ സങ്കട ഹരജി നൽകിയിരുന്നു. പരാതി എൻ.ആർ.ഐ കമ്മീഷന് അയക്കാനാണ് നിർദേശം ഉണ്ടായത്.
കഴിഞ്ഞ ഫെബ്രുവരിയിൽ പരാതി അയക്കുകയും നിരന്തരം ബന്ധപ്പെടുകയും ചെയ്തെങ്കിലും ഒരു ഗുണവും ഇതുവരെ കിട്ടിയിട്ടില്ല, വിളിച്ചന്വേഷിക്കുമ്പോൾ കിട്ടുന്ന മറുപടി വെച്ച് ഇപ്പോൾ അടുത്തൊന്നും ശരിയാകുമെന്നും തോന്നുന്നില്ല. നാട്ടിലുള്ള കാലത്ത് സജീവ സി.പി.എം പ്രവർത്തകനായിരുന്നു മനാഫ്, പാർട്ടി അംഗത്വവുമുണ്ടായിരുന്നു. പിതാവ് മത്സ്യതൊഴിലാളിയുമായിരുന്നു. രോഗവും ദുരിതവും പകുത്തെടുത്ത ജീവിതത്തോട് പടവെട്ടി തളർന്ന മനാഫിെൻറ മുന്നിൽ അടഞ്ഞ വാതിലുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. അപ്പോഴും ഈ തീരാദുരിതത്തിൽ നിന്ന് തന്നെ കൈപ്പിടിച്ച് കയറ്റുവാൻ ആരൊക്കെയോ വരുമെന്ന പ്രതീക്ഷ മനാഫ് കൈവിട്ടിട്ടില്ല. അല്ല, അന്യെൻറ വേദന സ്വന്തം കൂടെ പിറപ്പിെൻറ വേദനയായി കാണുന്ന ഒരു പാട് മനുഷ്യരുള്ള പ്രവാസ ഭൂമിയിൽ ആ പ്രതീക്ഷ എങ്ങനെ മനാഫ് കൈവിടാനാണ്.
മനാഫിെൻറ മൊബൈൽ നമ്പർ: 0555262854.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
