നിയമലംഘനം ആവർത്തിക്കാത്തവർക്ക് സന്തോഷിക്കാം
text_fieldsദുബൈ: ദുബൈയിൽ വാഹനമോടിക്കുന്നതിനിടെ നിയമം ലംഘിച്ചതിന് പിഴ അടക്കാൻ നിർദേശിക്ക പ്പെട്ടവർക്കൊല്ലം ഇനി സന്തോഷിക്കാം. പിന്നീട് യാതൊരു വിധ റോഡ് നിയമലംഘനങ്ങളും നടത് താത്തവരാണെങ്കിലും പിഴ വിധിച്ച തുകയുടെ പകുതി അടച്ചാൽ മതിയാവും. ഇൗ വർഷം ഫിബ്രവരിയ ിൽ ദുബൈ പൊലീസ് പ്രഖ്യാപിച്ച പദ്ധതിയുടെ രണ്ടാംഘട്ടത്തോടനുബന്ധിച്ചാണ് ഇൗ ഇളവ്. ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി പ്രകാരം ആകെ 425,371 ഡ്രൈവർമാർക്ക് ഇതിനകം 25% ഇളവ് നേടാൻ കഴിഞ്ഞു. ഫെബ്രുവരി 6 മുതൽ മൂന്നു മാസം ഗതാഗത നിയമ ലംഘനം നടത്തിയവര്ക്കാണ് ആനുകൂല്യം ലഭിച്ചത്.
ദുബൈ െപാലീസ് ആസ്ഥാനത്ത് കമാൻറർ ഇൻ ചീഫ് ഓപറേഷൻ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ ശഫീൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിെൻറ പ്രഖ്യാപനം നടത്തി. ട്രാഫിക് നിയമലംഘനം നടത്താത്തവരുടെ പിഴകളിൽ ഇളവ് നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പിഴകളിൽ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ വന്നു. ആറു മാസത്തേയ്ക്ക് ഒരു നിയമലംഘനവും വരുത്താവർക്ക് 50 % ഇളവും സ്വന്തമാക്കാം. ഒൻപത് മാസത്തേയ്ക്ക് നിയമലംഘനം നടത്താത്തവർക്ക് 75 ശതമാനമാണ് ഇളവ്. ഒരു വർഷം മുഴുവനായി നിയമലംഘനത്തിലൊന്നും പെടാതെ വാഹമോടിക്കുന്നവർക്ക് പൂർണമായും നൂറു ശതമാനവും ഇളവ് നേടാം ^ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ ശഫീൻ പറഞ്ഞു. രണ്ടാം ഘട്ടം ദുബൈ പൊലീസിെൻറ സ്മാർട് ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയുമാണ് ആരംഭിച്ചത്.
ദുബൈ പൊലീസിെൻറ പദ്ധതിയെ പിന്തുണച്ച്, വളരെ കൃത്യതയോടെ റോഡ് നിയമങ്ങൾ പാലിച്ചും കുലീനതയോടെ പെരുമാറിയും സുരക്ഷിത ഡ്രൈവിങ് ശീലമാക്കാൻ താല്പര്യം കാട്ടിയ ഡ്രൈവർമാരെ അദ്ദേഹം പ്രശംസിച്ചു. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഡ്രൈവർമാരുടെ സാമ്പത്തിക പിരിമുറക്കത്തിന് അയവ് വരുത്തുന്നതിനുമായാണ് ഇത്തരം പദ്ധതികളെന്നും അദ്ദേഹം ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ദുബൈ ട്രാഫിക് പൊലീസ് ആക്ടിംഗ് ഡയറക്ടർ കേണൽ ജുമാ സലിം ബിൻ സുവൈദാൻ, നിരവധി ഓഫീസർമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വാർത്താസമ്മേളനം.
പദ്ധതി ആരംഭിച്ചതോടെ വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരുട എണ്ണവും മരണനിരക്കും കുറഞ്ഞിട്ടുണ്ടെന്ന് ട്രാഫിക് പൊലീസ് ആക്ടിംഗ് ഡയറക്ടർ കേണൽ ജുമാ സലിം ബിൻ സുവൈദാൻ ചൂണ്ടിക്കാട്ടി. ഇൗ വർഷത്തെ ആദ്യ ആറുമസത്തിനിടെ നടന്ന റോഡപകടങ്ങൾ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവ് അനുസരിച്ച് വളരെധികം കുറഞ്ഞിട്ടുണ്ട്. 14 ശതമാനം ഗുരുതര അപകടങ്ങൾ മാത്രമാണ് ഇക്കാലയളവിലുണ്ടായത്. കേവലം രണ്ട് ശതമാനം കേസുകൾ മാത്രമാണ് പിഴത്തുക ഇൗടാക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത് ^ കേണൽ സുവൈദാൻ പറഞ്ഞു. ആനുകൂല്യം പ്രഖ്യാപിച്ചതോടെ വലിയൊരു വിഭാഗം ഡ്രൈവർമാരും പദ്ധതിയിൽ പങ്കെടുക്കുന്നുവെന്ന് ദുബൈ പൊലീസ് സെക്യൂരിറ്റി മീഡിയാ വിഭാഗം കേണൽ ഫൈസൽ അൽ ഖാസിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

