നന്ദി ചൊല്ലി ലത്തീഫ് മടങ്ങുന്നു
text_fieldsദുബൈ: പത്താം ക്ലാസും ടൈപ്പ്റൈറ്റിങും കഴിഞ്ഞ് 15 രൂപാ മാസശമ്പളത്തിൽ കോഴിക്കോട് ഹോട ്ടൽ ജോലി ചെയ്യുന്നതിനിടെയാണ് അത്തോളി കൊളക്കാട് ചെറിയങ്ങോട്ട് അബ്ദുൽ ലത്തീ ഫിനെ പ്രവാസം വിളിക്കുന്നത്. ഒരു കുടുംബ ബന്ധു തരപ്പെടുത്തി നൽകിയ വിസയുമായി ഇതുപോല െ കോരിച്ചൊരിഞ്ഞു പെയ്യുന്നതു പോലെ ഒരുമഴക്കാലത്ത് വീട്ടിൽ നിന്നിറങ്ങി. ബോംബേയിൽ നിന്ന് കാറ്റും കോളും നിറഞ്ഞ കടലിലൂടെ ഹർഷ വർധന എന്ന കപ്പലിൽ ദുബൈ പോർട്ട് റാഷിദിൽ വന്നിറങ്ങി. 1975 ജൂലൈ 26നാണത്.
ഇവിടെയും വന്ന കാലത്ത് ഹോട്ടൽ ജോലിയായിരുന്നു. പിന്നീട് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഒാഫീസിലും കടകളിലും േജാലി ചെയ്തു. ഇടക്ക് ഒന്നു ബഹ്റൈനിലേക്ക് പോയി. അഞ്ചു വർഷം അവിടെ ഒാേട്ടാ ഗാരേജ് സൂപ്പർവൈസർ ആയിരുന്നു. യു.എ.ഇയിൽ തിരിച്ചെത്തി ഗ്രോസറി ബിസിനസിൽ ഏർപ്പെട്ടു.
44 വർഷത്തെ പ്രവാസം നല്ലതു മാത്രമേ നൽകിയുള്ളൂ എന്ന് ദൈവാനുഗ്രഹങ്ങൾക്ക് തൃപ്തിയോടെ നന്ദിപറയുന്നു ലത്തീഫ്. ഒപ്പം നാടിനും നാട്ടുകാർക്കും ഭരണാധികാരികൾക്കും കടപ്പാടുമറിയിക്കുന്നു. സുഹറയാണ് ഭാര്യ. മക്കൾ ഷംഫാസും ഷാഹബാസും ദുബൈയിൽ തന്നെയുണ്ട്. മകൾ ഷംലീനയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. നാട്ടിൽ പോയി അതു മംഗളകരമായി നടത്തണം. അതാണിപ്പോൾ മനസിൽ മുഴുവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
